എടുത്ത് കാര്യം പറഞ്ഞാ പോരെ..!വെറുതെ അയാളെ ഇതുവരെ വരുത്തണ്ടല്ലോ..?”ബോബി സംശയം പ്രകടിപ്പിച്ചു.”അയാള് എന്നെ വിളിക്കുന്നത് വാടക ചോദിക്കാനല്ല..”ശാന്തി അൽപ്പം അസ്വസ്ഥയായതായി ബോബിക്ക് തോന്നി. അവൾ തല താഴ്ത്തി അകത്തേക്ക് പോയി. ബോബി ഒന്നും മനസ്സിലാകാതെ നോക്കിനിന്നു.
ബോബി ബെഡ്‌റൂമിൽ പോയി നോക്കുമ്പോൾ കമിഴ്ന്നു കിടന്ന് കരയുന്ന ശാന്തിയെയാണ് കണ്ടത്. അയാൾ ഓടി അരികിൽ ചെന്ന് അവളുടെ അടുത്തിരുന്നു. കവിളിൽ പതിയെ വിരലോടിച്ചുകൊണ്ട് ചോദിച്ചു “എന്ത് പറ്റി മോളേ നിനക്ക്..? എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറയാലോ..”ശാന്തി മെല്ലെ കട്ടിലിൽ എഴുന്നേറ്റിരുന്നു.”ബോബിയോട് പറയണോന്നു പലവട്ടം ആലോചിച്ചു. പിന്നെ എനിക്ക് തോന്നി ബോബി ഇതറിയണം. പറയാതിരുന്നാ ഞാൻ ബോബിയെ ചതിക്കുന്ന പോലെ ആവും “ശാന്തിയുടെ സ്വരം ഇടറിയിരുന്നു.”എന്തുണ്ടെങ്കിലും നമ്മൾ പരസപരം പറയുന്നതല്ലേ മോളേ…
നീ ഒന്നുകൊണ്ടും പേടിക്കണ്ട എന്തായാലും പറയു..നമുക്ക് സമാദാനം ഉണ്ടാക്കാം..”ബോബി അവളെ ആശ്വസിപ്പിച്ചു.ഏങ്ങൽ അടക്കി അവൾ പറയാനാരംഭിച്ചു.”ബോബി ഗൾഫിലായിരുന്ന സമയത്ത് എന്നും അയാൾ ഇവിടെ വരും. പറമ്പ് നോക്കാനാണെന്നാ വെപ്പ്. ശരിക്കും എന്നെ നോക്കാനാ അയാള് വന്നിരുന്നത്!പുറകിലെ പറമ്പിൽ പണിക്കാര് ജോലിചെയ്യുമ്പോ ഇയാള് പിന്നാമ്പുറത്ത് വന്ന് എന്നെത്തന്നെ തുറിച്ചു നോക്കികൊണ്ട് നിക്കും. ഞാൻ ഓരോ ജോലിചെയ്യുന്നതുനോക്കി എന്തെങ്കിലും ഒക്കെ അർത്ഥം വെച്ച് സംസാരിച്ചോണ്ടിരിക്കും.
രാത്രിയിൽ ഫോണിൽ വിളിച്ച് വൃത്തികേട് പറയും. ഇവടന്ന് ഇറക്കിവിട്ടാലോ ന്ന് വിചാരിച്ച് ഞാൻ കൊറച്ചൊക്കെ സഹിച്ചു. നിവർത്തിയില്ലാതെ വരുമ്പോ ഞാൻ ഫോൺ കട്ട് ചെയ്യും. പിറ്റേന്ന് രാവിലെ തന്നെ അയാൾ പിന്നാമ്പുറത്തുണ്ടാകും. വല്ല്യ ശല്യമായിരുന്നു.” ബോബിക്ക് അതുകേട്ട് അൽപ്പം അമർഷം തോന്നി എങ്കിലും കടിച്ചമർത്തി. “അറുപതു കഴിഞ്ഞ കിളവനല്ലേ നോക്കിനിന്നുന്ന് വച്ച് നിനെക്കെന്താ..? അയാളെ ശ്രദിക്കണ്ട നിന്റെ ജോലി ചെയ്താൽ പോരെ..!ഫോൺ വിളിക്കുമ്പോ എടുക്കേണ്ട. ഇപ്പൊ ഞാനുണ്ടല്ലോ അതുകൊണ്ട് ശല്യമൊന്നും ഉണ്ടാവില്ല്യ. നീ ധൈര്യായിട്ട് ഇരിക്ക് “ബോബി അവളെ സമാധാനിപ്പിച്ചു.