ബോബി മുൻവശത്തെ വാതിൽ തുറക്കുമ്പോൾ അതാ നിക്കുന്നു അവറാച്ഛൻ!പുള്ളി വാടക വാങ്ങാൻ എത്തിയതാണെന്ന് മനിസ്സിലാക്കി ബോബി അടുത്തേക്ക് ചെന്നു.”രണ്ടു ദിവസം കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു അവറാച്ഛാ…”ബോബിയുടെ ആത്മാർത്ഥതയില്ലാത്ത പ്രസ്താവന കേട്ട് അവറാച്ഛൻ പല്ലിറുമ്മി. “ദേ.. ഇത്രേം നാള് ലോക്കഡോൺ ആണെന്ന് പറഞ്ഞോണ്ട് ഞാൻ വാടക ഒന്നും ചോദിച്ചില്ല. ഏഴു മാസത്തെ വാടക കുടിശ്ശികയുണ്ട്!അത് എപ്പോ തരാൻ പറ്റുന്ന് പറ…”അവറാച്ഛൻ അൽപ്പം കടുത്ത സ്വരത്തിൽ പറഞ്ഞു.”ശാന്തിക്ക് രണ്ടു ദിവസം കഴിഞ്ഞേ ശമ്പളം കിട്ടൂ..
അതും പകുതി!എന്തായാലും ഞാൻ രണ്ടുദിവസത്തിനുള്ളിൽ അങ്ങോട്ട് വന്ന് കണ്ടോളാം “ബോബി ശാന്തനായി പറഞ്ഞു.”നിങ്ങൾ ഒരു ഗൾഫ് കാരൻ ആണെന്ന് പറഞ്ഞോണ്ടാ ഞാൻ വീട് തന്നത് എന്നിട്ടിപ്പോ ഒരുമാതിരി വാടകേം ഇല്ല.വിളിച്ചാൽ ഫോണും എടുക്കില്ല. എന്തോന്നാടോ ഇത്?”അവറാച്ഛൻ പുച്ഛത്തോടെ ബോബിയെ നോക്കി ചോദിച്ചു.”കോവിഡ് വരുന്നേനും മുമ്പ് ലീവിന് വന്നതാ ഞാൻ!ഇപ്പൊ പത്തു മസായി തിരിച്ചു പോകാൻ പറ്റണില്ല. വീട് പണി തൊടങ്ങിവച്ചത് കാരണം കാശൊക്കെ അതിലറങ്ങിപ്പോയി.ഇവിടെന്തെങ്കിലും നോക്കാം ന്ന് വച്ചാ..
ഈ കാലത്ത് എന്ത് ചെയ്യാനാ..!”ബോബി യുടെ മുഖത്തെ ദയനീയത കണ്ട് അവറാച്ഛൻ അൽപ്പം ഒന്ന് അയഞ്ഞു.”മം.. ഇനിയെങ്കിലും വിളിക്കുമ്പോ ആ ഫോണൊന്നെടുക്ക് ഒള്ള കാര്യം പറഞ്ഞാ എനിക്ക് മനസിലാവും ഈ വയസനെ എന്തിനാ ഇങ്ങനെ നടത്തിക്കണേ..? അവറാച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
ബോബി വാതിൽ ചാരി അടുക്കളയിലെത്തുമ്പോൾ ശാന്തി ചീനച്ചട്ടിയിലേക്ക് ചിക്കൻ മുഴുവനും ചരിഞ് ചട്ടുകം കൊണ്ട് ഒന്നിളക്കി മൂടിവച്ചു.”അവറാച്ഛൻ വാടക ചോദിക്കാൻ വന്നതാ..അയാള് ഫോൺ വിളിച്ചിരുന്നോ?. എടുത്തില്ലന്ന് പറഞ്ഞു.. എനിക്കോർമ്മയില്ല. “ബോബി അടുപ്പിനരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.”അയാള് വിളിച്ചിരുന്നു. എന്റെ ഫോണിലാണെന്നു മാത്രം!ഞാൻ എടുത്തില്ല “ശാന്തി അടുപ്പിലെ വിറക് നേരെയാക്കി കൊണ്ട് പറഞ്ഞു.”നിനക്ക്