വെളുത്ത ശാന്തി
Velutha Shanthi | Author : Boby
“കോവിഡ് വന്ന് ആറു മാസം കഴിഞ്ഞപ്പോളേക്കും കയ്യിലുള്ളതും ബാങ്കിൽ ഉള്ളതുമായ എല്ലാ പണവും കാലിയാകാൻ തുടങ്ങി. എത്രയും പെട്ടെന്ന് എന്തെങ്കിലും ജോലി കണ്ടുപിടിക്കണം” ബോബി റേഷൻ വാങ്ങി വന്ന് വീട്ടിലേക്കു കയറുമ്പോൾ വാതിൽക്കൽ നിന്ന ഭാര്യയോട് പറഞ്ഞു. “ഇനിം ലോക്കഡോൺ വരാൻ പോണുന്നാ കേട്ടെ..ഈ സമയത്ത് എന്ത് ജോലി കിട്ടാനാ..? ആക്കോണ്ടെന്റ് ആയ എനിക്ക് പോലും ആഴ്ച്ചെല് മൂന്ന് ദിവസേ ജോലിയുള്ളു.. അതും ഫുഡ് പ്രോഡക്റ്റ് ആയോണ്ട് “ശാന്തി ആത്മഗതം പോലെ പറഞ്ഞു കൊണ്ട് ബോബിയുടെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങി അടുക്കളയിലേക്ക് പോയി.
ബോബി വസ്ത്രം മാറി ലുങ്കിയും ബനിയനും ധരിച്ച് അടുക്കളയിലേക്ക് വന്നു. “നീ സഞ്ജീന്നു ആ ചിക്കൻ ഇങ്ങെടുത്തേ..”ബോബി പറഞ്ഞു. ശാന്തി അൽപ്പം പരുഷമായി ബോബിയെ നോക്കി “കാശില്ല്യാത്ത സമയത്ത് എന്തിനാ ഇതൊക്ക വാങ്ങണെ..?”ശാന്തി സഞ്ചിയിൽ നിന്നും ചിക്കൻ എടുത്ത് ബോബിക്കു കൊടുത്തു.”പിള്ളേര് പറഞ്ഞു ചിക്കൻ കഴിച്ചിട്ട് കൊറേ നാളായിന്ന്!അവറ്റോൾക്ക് ഞാനല്ലാതെ പിന്നാരാടി വാങ്ങി കൊടുക്കാൻ… നിനക്കും?..”ബോബി ഒരു വഷളൻ ചിരിയോടെ ശാന്തിയുടെ മുഖത്ത് നോക്കി. അവൾ ഒരു കള്ള ചിരിയോടെ ബോബിയുടെ അടുത്തേക്ക് വന്ന് തോളിൽ കൈവച്ചു.”എന്നാ എന്റെ പൊന്നുമോൻ പോയി വൃത്തിയായി കഴുകിട്ടു വാ ഞാൻ വച്ചുതരാം..? അവൾ പതിയെ ബോബിയെ പിടിച്ച് ഒരു തള്ളുകൊടുത്തു. ബോബി പുഞ്ചിരിച്ചുകൊണ്ട് പിന്നാമ്പുറത്തേക്ക് പോയി.
ബോബി തിരിച്ചു വരുമ്പോളേക്കും ശാന്തി കറിവെക്കാൻ വേണ്ട സാധനങ്ങളെല്ലാം ശരിയാക്കിവച്ചു. തിളച്ചു മറിയുന്ന അരികലത്തിൽ നിന്ന് കൈയിലുകൊണ്ട് കുറച്ചു കോരിയെടുത്ത് പാകമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം എടുത്ത് അരിപ്പകലത്തിലേക്കു ഒഴിച്ചുവച്ചു.”പിള്ളേരെവിടെ പോയി?