വെള്ളിയാം കല്ല് 2 [Zoro]

Posted by

*** സ്സ്…. സസ്….. എൻ്റെ ഇക്കാ അത് പോട്ടെ… ഇക്കാക്ക് പണിയെല്ലാം കിട്ടീലെ… ഇനി നമക്കൊന്നു കല്യാണത്തിനെ കുറിച്ച് ആലോജിച്ചാലോ …. ങ്ങേ….. ങ്ങേ..????…. “””

*** സുഹൈലെ…. എന്താടാ അൻറെ ഉദ്ദേശം… എന്നെ പെട്ടന്ന് കെട്ടിക്കാൻ നക്ക് ന്താ ഇത്ര ബേജാറ്……. മെഖത്ത് നോക്കി സത്യംപറയ്‌ഡാ പഹയാ…”””

പൂത്തുലഞ്ഞ തുമ്പിയെ അവനന്നേരം ഒരു നാണത്തോടെ ഓർത്ത് കൂഒണ്ട് മൊഗം താഴ്ത്തി…..

**** ഇക്കാ…. ഇക്കൂ… അത് … അത് ഞാനില്ലേ…..”””

*** ആ നീ…..””” ആസിഫ് സുഹൈലിൻ്റെ പറച്ചലിൻ്റെ രീതി അത്ര പിടിച്ചില്ല … ഒരുമാതിരി നാണ കുങ്ങിയെ പോലെ….

**** നിക്ക് ഒരു കുട്ടീന ഇഷ്ടാ…..”””

****…ആഹാ …. നല്ല ..ബെസ്റ്റ് കാര്യം…!!!!….. “””

****ഇക്കാ……….. ഞാ കാര്യായിട്ടാ…..”””

*** ഇത്രക്കാലം ഇല്ലാത്ത നാണം അൻ്റെ മോന്തയിൽ കണ്ടപ്പോ തന്നെ നിക് എന്തോ പന്തികേട് തോന്നീക്കണ്…. എന്നാലും നിൻ്റെ സ്വഭാവത്തിന് എങ്ങനടാ…. “””

**** അയിന് ഓൾക്കെന്നെ ഇഷ്ടാണ് ഞാ പറഞ്ഞിക്കില്ലാലോ….”””

*** ങാ…. എന്തോന്ന്….. അപ്പൊ നിനക്ക് മാത്രമേ ഉള്ളുവോ…. “””

**** ഇക്കാ ആദ്യം ഞാൻ പരീണത് ഫുൾ കേള്ക്ക് ന്നിട്ട് പറ…. അല്ലാണ്ട് തൊക്കി കേറി പിരി വെട്ടല്ല…..””” സുഹൈൽ കെർവേടെ ആസിഫിൻ്റെ ചായ വലിച്ച് കുടിച്ചു…. എന്നിട്ട് സംഭവിച്ചത് എല്ലാം പറഞ്ഞു…. സെൻസർ ബോർഡ് ഇട്ട് മാത്രം…..

*** അപ്പൊ ഇനി കാണുവോന്നു കൂടി അറിയാത്ത ഓളെയാണ് ഇഞ്ച് ഇത്ര കാര്യായി നെഞ്ചിൽ കൊണ്ട് നടക്കണേ…. എൻ്റെ ചങ്ങായി ഇഞ്ച് എന്ത് കണ്ടിട്ടാ ഇത്ര ഒലിപ്പിക്കുന്നത്……. നീ തീയേറ്ററിൽ വച്ച് കണ്ടെന്നും കരുതി നീ പോണ എല്ലെടുത്തും. ഓൾ ണ്ടാവോ??? ങ്ങേ…“””

Leave a Reply

Your email address will not be published. Required fields are marked *