വെള്ളിയാം കല്ല് 2 [Zoro]

Posted by

**എന്നാ നിർത്താം….””

ഒട്ടും ഗാംഭീര്യം കുറയ്ക്കാതെ അതിലേറെ ഓടിയ ഒരു വാട്ടം പോലും മുഖത്തില്ലാതെയവൻ മൊഴിഞ്ഞു.

ഇത്രയും നേരം തൊള്ളയിൽ ആ സാധനം ഉണ്ടായിരുന്നോ???? എന്നിട്ടണോടോ### ഞാനിവിടെ തൊണ്ട കീറി വിളിച്ചിട്ടും ഒന്നും പറയാതിരുന്നത്…”” തളർച്ചയിലും അയാളോട് കെർവോടെ ചോദിച്ചവൻ…

**”മനുഷ്യനെ ആസാകുന്നതിൽ ഒരു ലിമിറ്റില്ലേ…. “”” മറുപടി വരാതയപ്പോൾ അവൻ കുറച് കൂടി റഫിട്ട് കൊണ്ടാണ് ചോദിച്ചത്.

അതിനും പുഞ്ചിരി നൽകി അവൻ സുഹൈലിനെ നോക്കിയത് മാത്രമേ ചെയ്തുള്ളൂ……

എന്ത് ജന്മമാണോ എന്തോ..???? സുഹൈലാകെ ചിന്താകുലനായി

**വാ ക്ലാസ്സിൽ പോകാം….””

ഹൊ ഷിറ്റ് ഇമോഷണൽ ദാമെജ്…. ഈ കാലഗെയൻ എന്നെയങ് പുതപ്പിക്കുവാണല്ലോ…താൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൻ്റെ മൈരിനു പോലും ഒന്നും ഏറ്റിലെന്നറിഞ്ഞപ്പോൾ സുഹൈലിൻ്റെ കൈയ്യൊക്കെ കോപം കൊണ്ട് വിറഞ്ഞു വിറക്കാൻ തുടങ്ങി….

ഈ പന്നിയെ ഞാൻ തന്നെ കൊല്ലും… “””” സ്വയം പറഞ്ഞു ആശ്വസിക്കാനെ അപ്പോഴവനായുള്ളൂ…… അതിനുള്ള ഊർജ്ജമെ അവനുള്ളൂ എന്നവനും നന്നായി അറിയാമായിരുന്നു…. പോരാതെ എതിരാളി തന്നെക്കാൾ മൂന്ന് മടങ്ങ് ശക്തിയുള്ളവനാവുമ്പോ… ഒരു മല്പിടുത്വത്തിന് മുതിരുന്നത് തടിക്ക് കെടാണെന് അവന് പകല് പോലെ ബോധ്യമാണ്…

** ചെന്ന് കേറിക്കേട്, ഇപ്പൊ പോയാൽ ക്ലാസ്സിൽ കയറ്റിയത് തന്നെ,…. ബെല്ലടിച്ചിട്ട് അര മണിക്കൂറായി മിസ്റ്റർ.”” സുഹൈലവനെ ഇപ്പോഴുള്ള സമയത്തെ ഒന്നുകൂടെ ഓർമ്മ പെടുത്തി അതിനോടപ്പം കുന്നോളം പുച്ഛത്തോടെ അവനോട് പറഞ്ഞു….

സുഹൈൽ പിന്നവിടെ നിന്നില്ല ഗ്രൗഡിന് തുടകത്തിൽ പ്രാചീന കാലം മുതൽ സ്ഥിതി ചെയ്യുന്ന ഒരു തണൽ മരത്തിൻ്റെ ചുവട്ടിലുള്ള ഇരിപ്പിടം ലക്ഷ്യം വെച്ച് നടന്നു….. അവിടെയുണ്ടായിരുന്ന സിമൻ്റ് ബെഞ്ചിൽ പോയിരുന്നു കിതപ്പ് മാറ്റാനായിരുന്നു അവൻ്റെ ഉദേഷം …… മുഖത്തെ വിയർപ്പ് കയ്യിലുള്ള കർച്ചീഫ് കൊണ്ട് തുടച്ച് നീക്കി സുഹൈൽ അതിൻ്റെ ചാരത്ത് കിടന്നു…..

Leave a Reply

Your email address will not be published. Required fields are marked *