**** എൻറെ പൊന്നങ്കിളെ ഞാൻ ഒരു പ്രശ്നത്തിനും പോയിക്കില്ല എല്ലാം ഈ തെണ്ടി കാരണമാ…..”””” രാകേഷ് സുഹൈലിനെ അയാൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു…..
*** ഡാ….. ഇവൻ പറയുന്നത് സത്യമാണോടാ……””” രാകേഷിനെ വിട്ട് അയാളുടെ നോട്ടം സുഹൈലിന് നേരയായി….. പേടി കാരണം സുഹൈൽ ഉമനീര് കുടിച്ചിറക്കി…..
**** ഞാൻ ചോദിച്ചത് കേട്ടില്ലേ ഈ പ്രശനം മൊത്തം ഉണ്ടാക്കിയത് നീയാണോ അതോ ഇവനോ???….””” സുഹൈലിനെയും രാജേഷിനെയും ci അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി അവസാനം….
**** എൻ്റെ പൊന്നുസാറേ …….ഒരു കയ്യപതം പറ്റിപ്പോയതാ….. എന്നോട് ക്ഷമിക്കണം… ഇവനൊനോട് നൂറുവട്ടം പറഞ്ഞതാ വേണ്ടാ……വേണ്ടെന്ന് ഞാൻ കേൾക്കാഞ്ഞതാ….. ഇതിൻ്റെ പേരിൽ എന്നെ തൂക്കി കൊല്ലല്ല സാറേ….”””” കരഞ്ഞു പിഴഞ്ഞു സുഹൈൽ ci യുടെ കാല് കീഴിൽ വീണു….
**** എന്തോ നോക്കി നില്ക്കുവാ പിടിച്ച് മാറ്റഡാ ഇവനെ….””” സുഹൈലിൻ്റെ പ്രവർത്തി കണ്ടു കണ്ണ് മഞ്ഞലിച്ചു പോയ രാകേഷിനെ നീട്ടി വിളിച്ച് കൊണ്ട് ci അവനെ തന്നിൽ നിന്നും പിടിച്ച് മാറ്റാൻ അവനോടു ആവിശ്യപെട്ടു…
രാകേഷ് വേഗം അവനെ എഴുന്നേൽപ്പിച്ച് അവനൊപ്പം സുഹൈലിനെ നിർത്തി……
**** അപ്പൊ എന്താ സംഭവിച്ചത് എന്ന് വച്ചാ രണ്ടും വള്ളി പുള്ളി വിടാതെ പറ…ഞാൻ കേക്കട്ടെ.””” മേശയിൽ കയറി ഇരുന്നു ci അവരോഡായി പറഞ്ഞു…….
അവര് രണ്ടും നടന്നത് മൊത്തം തത്ത പറയും പോലെ പറഞ്ഞു……
**** അപ്പൊ ഈ നിസ്സാര സംങ്ങതിക്കും വേണ്ടിയിട്ടണോ ങ്ങള് ഇത്രേം പ്രശ്നം ഇണ്ടാക്കിയത്…..”””” സുഹൈൽ അതിന് ഒരു ഇളി പാസാക്കി…