വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ നഗ്നനനായി നിന്നു ഞാൻ പലതവണ കുളിച്ചിട്ടുണ്ട്. ചുറ്റിനും വളർന്നു നിക്കുന്ന മരങ്ങളും വള്ളിച്ചെടികളും ദൂരെ നിന്നുമുള്ള കാഴ്ചകൾ മറക്കുന്നതിനാൽ അവിടെ നിന്ന് വാണം വിടാൻ പോലും എനിക്കു പേടിക്കേണ്ടിയിരുന്നില്ല. ഇന്നും ഒരെണ്ണം വിടണം. അതാണ് ലക്‌ഷ്യം.
തുറസ്സായ സ്ഥലത്തു പകൽ വെളിച്ചത്തിൽ ആരെങ്കിലും കാണുമോ എന്ന ചെറിയ പേടിയോടെ വാണം വിടുന്നത് വല്ലാത്തൊരു ആനന്ദമാണ്.
ആ പ്രതീക്ഷയോടെ ഞാൻ പാറകളുടെ മുകളിലേക്ക് വലിഞ്ഞു കേറാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലെ ഒഴുക്ക് പാറകൾക്കു സ്ഥലംമാറ്റം വാങ്ങിക്കൊടുത്ത പോലെ തോന്നുന്നു. മുൻപുണ്ടായിരുന്ന സ്ഥലത്തൊന്നും അല്ല ഇപ്പോൾ അവ ഉള്ളത്. എല്ലാ പാറയിലും പായൽ നല്ലതുപോലെ പിടിച്ചിട്ടുണ്ട്. സൂക്ഷിച്ചു കയറിയില്ലെങ്കിൽ താഴെ വീഴുമെന്നത് ഉറപ്പാണ്. കൈയിലെ ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിൽ ഇട്ടു സേഫ് ആക്കിവെച്ചു.
“ഹമ്മേ..!”
വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്തുന്നതിനു തൊട്ടു മുൻപ് കൈ തെറ്റി ഞാൻ താഴേക്കു വീണു. 20 അടി താഴ്ചയിൽ ഒരു ഗുഹയിൽ ആണ് ഞാനിപ്പോൾ. വെള്ളത്തിലേക്ക് വീണതുകൊണ്ടു മാത്രം രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ചാടിയെണീറ്റ ഞാൻ ഫോൺ എടുത്തു നോക്കി. വർക്കിംഗ് ആണ്. ചെറുതായിട്ട് ചില്ലു പൊട്ടിയിട്ടുണ്ട്. ഇപ്പോൾ ആരെയും വിളിക്കാൻ നിക്കണ്ട.
അച്ഛനും അമ്മയും അറിഞ്ഞാൽ പിന്നെ ഇങ്ങോട്ടു ഒരിക്കലും വരാൻ പറ്റിയെന്നു വരില്ല.
തിരിച്ചു മുകളിലേക്ക് കയറുക അസാധ്യം ആണെന്ന് പെട്ടന്നുതന്നെ ഞാൻ മനസിലാക്കി. വീണ ഗുഹയുടെ ഉള്ളിലൂടെ ഒരു വഴി കാണുന്നുണ്ട്. ചെറിയ വെളിച്ചം ദൂരെ നിന്നും വരുന്നതുകൊണ്ട് അത് പുറത്തേക്കുള്ള വഴി ആവാം എന്ന് ഞാൻ കണക്കുകൂട്ടി. ഫോണിലെ ഫ്ലാഷ് ലൈറ്റും കത്തിച്ചു ഞാൻ മുൻപോട്ടു നടന്നു.
——————————————
ഒരു പത്തുമിനിട്ടോളവും ആയി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വെളിച്ചം അകന്നു പോവുന്ന പോലെ തോന്നിയെങ്കിലും ഒടുവിൽ ഞാൻ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. ഒരു വലിയ കൽപാളിയുടെ പുറകിൽനിന്നാണ് ആ വെളിച്ചം. ചതുരാകൃതിയിൽ ആരോ മുറിച്ചുവെച്ച ഒരു വാതിൽ പോലൊരു കൽപാളി. കൽപാളിയുടെ ചെറിയ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി.
എന്റെ കണ്ണു മഞ്ഞളിച്ചു പോയി. അത്രയ്ക്ക് പ്രകാശം ഉണ്ടായിരുന്നു അവിടെ. പെട്ടന്നുതന്നെ ഞാൻ പുറകിലേക്ക് വലിഞ്ഞു. ആ പിൻവാങ്ങലിൽ എന്റെ കൈകൾ കൽപാളിയിൽ അമർത്തിയിരുന്നു. ആ ശക്തിയിൽ കൽപാളി നടുവിൽ നിന്നും പാതി തുറന്നുനിന്നു. പ്രകൃതിയിൽ ഇത് സ്വാഭാവികമായി ഉണ്ടാവുക അസാധ്യം. ഇത് വേറെ ആരുടെയോ സൃഷ്ടിയാണ്. ഞാൻ സൂക്ഷിച്ചു ഉള്ളിലേക്ക് നടന്നു.