വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

“എനിക്കും സഹിക്കാൻ പറ്റുന്നില്ല മുത്തേ… ഞാൻ ഗേറ്റ് പൂട്ടുന്നില്ല. അമ്മക്ക് മരുന്ന് കൊടുത്തുടാ.. ഇപ്പോൾ ഒറങ്ങികോളും..”

ബാക്കി ഞാൻ പറയട്ടെ അഭിലാഷേ??

ഒരു പുഞ്ചിരിയോടെ അവന്റെ കണ്ണിൽ തന്നെ നോക്കി അയാൾ ഒരു നിമിഷം മൗനം ആയി നിന്നു. അഭിലാഷിൽ നിന്നും മറുപടി വരാതെ ആയപ്പോൾ അയാൾ തുടർന്നു.

“അങ്ങനെ അന്ന് നീ വന്നു.. കാര്യങ്ങൾ ഒക്കെ നടത്തി പോവുകയും ചെയ്തു.. പക്ഷെ ഈ അടുത്ത് നിന്നോട് അവൾ പറഞ്ഞു ഗർഭിണി ആണെന്ന്.. ചുമ്മാ ടൈം പാസ് ആയി അവളെ കണ്ട നിനക്ക് അത് തലയിൽ ചുമക്കാൻ താല്പര്യം ഇല്ല. സോ നൈസ് ആയി അതങ്ങ് ഒഴിവാക്കി.. അവളോട്‌ ആണേൽ എവിടെയെങ്കിലും രക്ഷപെട്ടു പോയി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഒള്ള സ്വർണം കാണിച്ചും തന്നു.. ഇനി അഭിലാഷ് പറയ്.. എത്രത്തോളം തെറ്റ്‌ ഉണ്ട് ഇതിലെന്ന്..”

ഒന്ന് പരുങ്ങി എങ്കിലും ആത്മവിശ്വാസം വീണ്ടെടുത്ത് അവൻ പറഞ്ഞു തുടങ്ങി.

“ഇല്ല സർ, അന്ന് ഇവിടെ വന്നെന്നത് സത്യാ. പക്ഷെ ഞങ്ങൾ തമ്മിൽ ബന്ധപ്പെടാൻ അവള് സമ്മതിച്ചില്ല.. വെറുതെ ഫോർപ്ളേ മാത്രമേ ചെയ്തോള്ളൂ. എല്ലാം കല്യാണം കഴിഞ്ഞു മതി എന്നായിരുന്നു നിർബന്ധം.. അവള് ഒരിക്കലും ഗർഭിണിയും അല്ല സർ..”

അപ്പോളെക്കും മഹേഷ്‌ ആംഗ്യം കാണിച്ചു അനിയെ പുറത്തേക്ക്‌ വിളിച്ചു

CI:”എന്തായി”

മഹേഷ്‌:”ഇന്നലെ അമ്മ എണീറ്റത് കൊണ്ടു അവൾ ഫോൺ കട്ട് ആക്കി എന്ന് പറഞ്ഞത് നുണയാണ് സർ. ഇവിടത്തെ അമ്മ നല്ല ഡോസ്‌ ഉള്ള മരുന്നു കഴിക്കുന്നതിനാൽ രാവിലെ വരെ ഒന്നും അറിയാറില്ല. ഇന്നലെയും ഒമ്പത്‌ മണിക്ക്‌ കിടന്ന അവർ പതിവു പോലെ ഇന്നു രാവിലെ 6.30 നെ എണീറ്റിട്ടൊള്ളു. പിന്നൊരു കാര്യം. വീടിനു പിറകിലെ മതിലിൽ ചില പാടുകളുണ്ട്‌ ”

അവർ മതിലിനടുത്തേക്ക്‌ ചെന്നു. രണ്ട്‌ മീറ്റർ ഉയരമുണ്ടായിരുന്ന ആ മതിലിനടുത്ത്‌ ഒരു പിസി ഒരു ചെയർ കൊണ്ട്‌ വച്ചുകൊടുത്തു. അതിൽ അനി കയറിയപ്പോൾ മഹേഷ്‌ നേരിട്ട്‌ മതിലിൽ കയറി. മഴക്കാലത്തിന്റെ സൃഷ്ടിയായ പായലിൽ എന്തോ വലിച്ച്‌ കയറ്റിയതിന്റെ പാട്‌ വ്യക്തമായും തെളിഞ്ഞിരുന്നു. മതിലിനു പുറത്തെ പറമ്പിൽ അവിടവിടെ ഒരാൾ നടന്നതിന്റെ കാൽപാടുകൾ കാണാമായിരുന്നു. രണ്ട്‌ പേരെ ആ കാൽപാടുകളെ പിന്തുടരാനും ഒരാളെ അയൽപക്കത്ത്‌ ആ സ്തലത്തിന്റെ ഡീറ്റെയിൽസ്‌ എടുക്കാനും അയച്ച മഹേഷ്‌ ഡോഗ്‌ സ്ക്വാഡിന്റെ സേവനവും റിക്വസ്റ്റ്‌ ചെയ്ത ശേഷം CIയുടെ അടുത്തെത്തി. അപ്പോളേക്കും CI ഒരു പിസി യെക്കൊണ്ട് അഭിലാഷ് ഇട്ടുവന്ന ചെരിപ്പ് എടുത്തു ആ കാലടിക്ക് അടുത്ത് വച്ച് നോക്കുന്നുണ്ട്.

മഹേഷ്‌:”ഇത്ര പെട്ടെന്നു ഇങ്ങനെ ഒരു വഴിതിരിവ്‌ പ്രതീക്ഷിച്ചില്ല സർ. ഇനി എളുപ്പം തീർക്കാം ഇത്‌. അവനെ സ്റ്റേഷനിൽ കൊണ്ട്‌ പോയ്‌ ചോദിച്ചാൽ എല്ലാം തെളിയും”

അനി:”ഇല്ലെടോ കൂടുതൽ കോമ്പ്ലികേറ്റഡ്‌ ആവുകയാണു കേസ്‌. വായോ നമുക്കോരോന്നു കൂടെ വീശാം അല്ലാതെ കലങ്ങിതെളിയുമെന്നു തോന്നുന്നില്ല..”

കുറുപ്പിന്റെ ജീപ്പിൽ കയറി ഓരോന്നുകൂടി വീശുമ്പോൾ നീലകണ്ഠൻ ആണു സംസാരിച്ച്‌ തുടങ്ങിയത്‌.

“സൊ വി കാൻ കൻഫേം സുനന്ദ ഈസ്‌ നോ മോർ. പക്ഷേ അതു അഭിലാഷ്‌ തന്നെ ചെയ്തതാണെന്നു പറയാൻ പറ്റില്ല. അഭിലാഷിനെ പോലൊരാൾക്ക്‌ തനിച്ച്‌ സുനന്ദയെ വധിച്ചെങ്കിൽ കൂടി ചുമന്നു കൊണ്ട്പോകാൻ പറ്റുമോ. ഫോട്ടോ കണ്ടിട്ട്‌ അൻപതു കിലോയിലധികം ഭാരമുണ്ടാകും അവൾക്ക്. ‌അത്‌ മാത്രമല്ല ആ കണ്ട ചെരുപ്പിന്റെ അളവു അഭിലാഷിന്റെ ശരീരത്തിന്റെതല്ല. സൊ മിക്കവാറും ആരുടെയോ ഹെൽപ്‌ കിട്ടിയിട്ടുണ്ടാകണം. ശരിയല്ലേ”.

മഹേഷ്‌:”ശരിയാണു സർ. പക്ഷേ ഒരു ഡൗട്ട്‌. അഭിലാഷ്‌ ഇൻവോൾവ്‌ ആയ കൊലപാതകമെങ്കിൽ ബോഡി കൊണ്ട്‌ പോകുമ്പോൾ അവനും ഉണ്ടാകേണ്ടെ? മറ്റൊരാൾ അവൻ കൂടെ ഇല്ലാതെ ഇത്ര റിസ്ക്ക്‌ എടുത്ത്‌ തനിയെ കൊണ്ട്പോകുമോ. ഏറ്റവും ഡേഞ്ജറസ്‌ ആയിട്ടുള്ളത്‌ ബോഡി കൊണ്ട്‌ പോയി മറവു ചെയ്യുന്നതാണല്ലൊ.‌ അല്ലെങ്കിൽ സൈറ്റ്‌ ക്ലീൻ ചെയ്യാൻ നിന്നതാകുമോ?”

Leave a Reply

Your email address will not be published. Required fields are marked *