വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

മഹേഷ്‌: “അവളൊരു കാമുകന്റെ കൂടെ പൊയതാണെങ്കിൽ? കാമുകൻ പെട്ടെന്ന് വന്നു വിളിച്ചതാണെങ്കിൽ അവൾക്ക്‌ കിട്ടിയതും കൊണ്ട്‌ പോയതായ്കൂടെ?”

അനി: “ലുക്ക്‌ മഹേഷ്‌, സുനന്ദയാണു സ്വർണ്ണം വച്ചത്‌. അവൾക്ക്‌ കൃത്യമായി അറിയാം അതെവിടെ ആണെന്നു. സൊ അതെടുക്കാനായി അവൾ ഒരിക്കലും ആ ഷെൽഫിലെ സാധനങ്ങൾ വാരി വലിച്ചിടില്ല. ആ ശബ്ദം അമ്മയെ ഉണർത്താനെ ഉപകരിക്കൂ. ഇത്‌ ഇവളെ അപായപെടുത്തുമ്പോൾ ജീവഭയം കാരണം ഷെൽഫിൽ സ്വർണ്ണമുണ്ട്‌ എന്നു പറഞ്ഞത്‌ ആകാനാണു സാധ്യത. അവളെ അപായപെടുത്തിയവർക്ക്‌ ഷെൽഫിലെ മൂന്നാമത്തെ റാക്കിൽ എന്നു മാത്രമറിയാവുന്നത് കൊണ്ടാണു എല്ലാം വലിച്ച്‌ വാരി ഇട്ടത്‌”

മഹേഷ്‌:”അപ്പോൾ ആരായിരിക്കും പിന്നെ ഇത്‌ ചെയ്തത്‌”

അനി:”അവൾക്കൊരു കാമുകൻ ഉണ്ടാകാനാണു ചാൻസ്‌. അല്ലെങ്കിൽ അവളത്ര വിലയുള്ള ഫോൺ വാങ്ങില്ല. മിക്കവാറും അയാൾ വാങ്ങികൊടുത്തതാകും. അതാ ഞാൻ ഡീറ്റെയിൽസ്‌ എടുക്കാൻ പറഞ്ഞത്‌. അതിന്റെ കാര്യം എന്തായെന്നു നോക്കണം അവനെ പൊക്കിയാൽ എന്തെങ്കിലും തുമ്പ്‌ കിട്ടാതിരിക്കില്ല. ”

മഹേഷ്‌:”ഒക്കെ സാർ.”

അനി:”അതിനിടയിൽ ഒരു കാര്യം ചെയ്യ്‌. ആ കുറുപ്പിനെ വിട്ട്‌ ഒരു പൈൻഡ്‌ വാങ്ങാൻ പറയ്‌. ഡ്യൂട്ടിയിലല്ലെ വോഡ്ക മതി. ”

മഹേഷ്‌:”ഇപ്പൊ വേണൊ സാർ”

അനി:”വേണം ഡോ പഴേ പോലെ പറ്റുന്നില്ല. ഒന്നങ്ങ്‌ ചെന്ന ഒരുഷാറാകും. എന്നിട്ട്‌ വാ നമുക്കൊന്നു നടക്കാം. രണ്ടൊ മൂന്നൊ കോൺസ്റ്റബിൾസിനെ വിളിക്ക്‌.”

റ്റൈം 10.50

സി ഐയും എസ്‌ ഐ മഹേഷും നാലു പിസിമാരും ആ വീടിന്റെ പുറകിലേക്ക്‌ നടന്നു. ഇരുവശത്തും വീടുകളും പിറകിൽ നീണ്ടുകിടക്കുന്ന വിശാലമായ ആളൊഴിഞ്ഞ പറമ്പുമുള്ള നാൽപത്‌ സെന്റു വരുന്ന ആ സ്തലത്ത്‌ അവർ അത്യാവശ്യം നല്ല പരിശൊധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പുല്ലൊക്കെ വെട്ടിയൊതുക്കി വളരെ ക്ലീൻ ആയിരുന്നു ആ സ്ഥലം.

CI:”പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലല്ലൊഡാ. ഒരു കാൽപാടുപോലും.”

മഹേഷ്‌:”കാൽപാടോ സാർ”

CI:”മ്മ് സുനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയോ അപായപെടുത്താനോ കൊണ്ട് പോയതാണെങ്കിൽ അവരത്‌ മുൻവശം വഴി ചെയ്യില്ല. രണ്ട്‌ വശങ്ങളിലും വീടുകളുണ്ട്‌ പിന്നെ ആകെ ഉള്ള ഒപ്ഷൻ പിൻ വശം വഴിയാണു. മഴ പെയ്ത്‌ നനഞ്ഞുകിടക്കുന്നതിൽ ഒരു ചെരിപ്പടി എങ്കിലും കാണേണ്ടതല്ലേ?“

അപ്പോളേക്കും മഹേഷിനു ഒരു കാൾ വന്നു. അത്‌ അറ്റൻഡ്‌ ചെയ്ത ശേഷം അയാൾ അനിയുടെ അടുത്തു വന്നു പറഞ്ഞു.

മഹേഷ്‌:”സാറിന്റെ എക്സ്പെക്റ്റേഷൻ ശരിയായിരുന്നു. അവൾ മറ്റൊരു നമ്പർ യുസ്‌ ചെയ്തിരുന്നു നമ്പർ കിട്ടി. അതിലേക്ക്‌ വന്ന കാൾ ഡീറ്റെയിൽസ്‌ അര മണിക്കൂർ കൊണ്ട്‌ കിട്ടും. പക്ഷെ അതിലും ഇമ്പൊർട്ടന്റ്‌ കാര്യമുണ്ട്‌. ആ നമ്പർ എടുത്തിരിക്കുന്നത്‌ ഈ നാട്ടുകാരനായ ഒരു അഭിലാഷിന്റെ പേരിലാണു. ഇവിടെനിന്നും മാക്സിമം ഒരു കിലോമീറ്ററെ ഒള്ളു അവന്റെ വീട്ടിലേക്ക്‌. ഞാൻ ആളെ ട്രാക്ക്‌ ചെയാൻ നോക്കട്ടെ”.

അനി:”ഓ ഗുഡ്‌ ജോബ്‌. ആളു മുങ്ങാതെ പൊക്കാൻ പറയ്‌ പിള്ളെരോട്‌.”

മഹേഷ്‌ ഒരു ടീമിനെ ഏ എസ്‌ ഐ യുടെ ഒപ്പം അയച്ചു അഭിലാഷിനെ പൊക്കാൻ

അപ്പോളെക്കും കുറുപ്പിന്റെ ജീപ്പും മുൻപിലെത്തുന്ന ശബ്ദം കേട്ടു.

അനി: “താൻ പോരുന്നോ ഒരു കമ്പനിക്ക്”‌

മഹേഷ്‌: “ഏയ്‌ വേണ്ട സർ”

Leave a Reply

Your email address will not be published. Required fields are marked *