“ഉണ്ടാക്കികൊണ്ടിരിക്കാണു സർ. ഇതതു തന്നെ ആണു കേസ്. അവൾ അടിചോണ്ട് പോയതാ. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും അവളുടെ വീട്ടിലും ആളു പോയിട്ടുണ്ട്.”
“അതോണ്ട് ഇനി കാര്യമൊന്നുമില്ല. 70 പവൻ കൊണ്ടു ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും രാത്രി ഒരു പെണ്ണ് പോവാൻ ചാൻസില്ല.. അത് പോട്ടെ, ഫോട്ടോ വല്ലതും ഉണ്ടൊ ആ പെണ്ണിന്റെ”
“നല്ല ഉരുപ്പടിയാ സാറെ”
വേലക്കാരി സുനന്ദയുടെ ഫോട്ടോയും അഡ്രെസ്സും നൽകികൊണ്ട് മഹേഷ് പറഞ്ഞു.
“അവളുടെ നംബർ ട്രാക്ക് ചെയ്തൊ?”
“ആ നംബർ ഓഫാണു സാർ. സൈബർ സെല്ലിൽ വിളിച്ച് ആ ഫോണിന്റെ ഓഫ് ആയ ലൊക്കേഷൻ നോക്കിയപ്പോൾ അത് ഈ പരിധിക്കു ഉള്ളിൽ തന്നെ ആണ് ഓഫ് ആയത്. എന്തായാലും ഇത് വരെ അത് ഓൺ ആയിട്ടില്ല.”
“മ്മ്. എനിക്കീ വീട്ടിലെ അമ്മയെ കാണണം”
ആ വലിയ വീടിന്റെ ലിവിങ് റൂമിലേക്ക് മഹേഷ് CIയെ കൊണ്ട് പോയ് അമ്മയെ കാണിച്ചു
“അമ്മേ ഞാൻ അനിരുദ്ധ് നമസ്കാരം. CI ആണ് ”
“നമസ്കാരം മോനെ”
“അമ്മയ്കെത്ര നാളായി സുനന്ദയെ അറിയാം?
ആ അമ്മയുടെ പരിഭ്രമം ഒഴിവാക്കാൻ ഒപ്പം ഇരുന്നു ആ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു.
“ഒരു വർഷമായി അവൾ ഇവിടെ വന്നിട്ട്”
“എന്താണു ഇത് വരെ അവളെ കുറിച്ചുള്ള അമ്മയുടെ അഭിപ്രായം.”
“നല്ല കൊച്ചായിരുന്നു മോനെ. ആകെ ഒരു മാമൻ മാത്രെ ഒള്ളൂ ആ കൊച്ചിനു. വിശ്വസിക്കാൻ പറ്റുന്നില്ല ആ പെണ്ണങ്ങനെ ചെയ്യുമെന്നു.”
“സ്വർണ്ണമല്ലാതെ പണമെന്തെങ്കിലും”
“ഇല്ല മോനെ.. കല്യാണത്തിനു മതിയെന്നു പറഞ്ഞു 4 മാസമായി ശമ്പളം പോലും വാങ്ങിയിട്ടില്ല ആ കുട്ടി. 80000 രൂപ ശമ്പളം കൊടുക്കാനുണ്ട് ആ കുട്ടിക്ക്..”
“എനിക്കാ സ്വർണ്ണമിരുന്ന സ്ഥലം ഒന്നു കാണിച്ചു തരാമോ”
അതിനെന്താ മോൻ വന്നോളൂ..
അവർ അടുത്തുള്ള മുറിയിലേക്ക് അയാളെ കൊണ്ടു പോയി. അപ്പോളും ആ റൂമിലെ സ്റ്റീൽ ഷെൽഫ് തുറന്നു കിടന്നിരുന്നു. നാലു റാക്കുള്ള അതിലെ ഒരു റാക്കിലെ മാത്രം തുണികളൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്… വിരി ഒന്നുമില്ലാത്ത ബെഡ്ഡ് കണ്ടപ്പോൾ അവിടെ തലേദിവസം ആരും കിടന്നിരുന്നില്ലെന്ന് CI ഊഹിച്ചു..
“അമ്മേ സുനന്ദക്കറിയാമായിരുന്നൊ ഇവിടെയാണു സ്വർണ്ണം വച്ചതെന്നു? ”
“പിന്നെ. അവളു തന്നെയാ ഇവിടെ വച്ചത് രണ്ടാഴ്ച മുൻപ്. കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ അവൾ താക്കോൽ എന്നെ ഏൽപിക്കുകയും ചെയ്തു.”
“അവൾ നാട്ടിൽ പോകുമ്പോൾ സ്വർണ്ണം കൊണ്ട് പോയില്ലെന്നു ഉറപ്പുണ്ടോ.”
“ഉവ്വാ. അപ്പുറത്തെ രമണി ചേച്ചിക്ക് ഒരു മാല ഏതോ കല്യാണത്തിന് പോവാൻ കൊടുത്തതാ മിനിയാന്നു അത് തിരിച്ചു കിട്ടുകയും ചെയ്തു. അത് തിരിച്ച് വയ്ക്കുമ്പോൾ ഞാൻ മുഴുവൻ സ്വർണവും കണ്ടതാ.”
“രമണി ചേച്ചി കണ്ടായിരുന്നൊ ഈ ഷെൽഫ്.”