വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

എന്നാൽ തനിക്ക് വരുന്ന സല്യൂട്ട് പോലും ശ്രദ്ധിക്കാതെ ഒരു പോലീസ്‌ ഉദ്യൊഗസ്ഥന്റെ ഒരു രൂപഭാവങ്ങളുമില്ലാതെ കുറുപ്പേട്ടാ എന്നും വിളിചോണ്ട്‌ സിവിൽ ഡ്രെസ്സിൽ സി ഐ നീലകണ്ഠൻ കയറി നേരെ ക്യാബിനിലേക്ക് കയറി.

40 വയ്സ്സോളം പ്രായം. ചെറിയ നര കയറിയ മുടി ഒരാഴ്ചയോളമായി ഷേവ്‌ ചെയ്യാത്ത മുഖം.. തലേന്നത്തെ കെട്ടുവിട്ടുപോകാൻ മടിച്ചുകൊണ്ട് കലങ്ങിയ കണ്ണുകൾ. ആരു കണ്ടാലും ഒരു പോലീസ്‌ ഉദ്യൊഗസ്‌തനാണെന്നു പറയാൻ തന്നെ ബുദ്ധിമുട്ടും.

എല്ലാരും സല്യൂട്ട്‌ അടിച്ച ശേഷം സ്വസ്ഥാനങ്ങളിൽ ഇരുന്നു. കുറുപ്പ്‌ മാത്രം പുറകെ കയറി

“എന്താ സാർ”

“മോഷണം നടന്ന നാരായൺസാറിന്റെ വീട്ടിൽ ആരെങ്കിലും പോയൊ? ”

“മഹേഷ്‌ സാറൊരു ടീമിനെ കൊണ്ട്‌ പോയിട്ടുണ്ട്‌”

“ഓ, അയാൾ പോയിട്ടെന്തുണ്ടാക്കാനാ. നമുക്കൊന്നു പോയാലോ?”

“സാർ സീരിയസ്‌ ആയി പറയുന്നതാണൊ?”

“അതേടോ, അയാള് വല്യ കൊമ്പത്തെ ആളായത് കൊണ്ട്‌ ഇപ്പോ വിളി വരും. SP ഓഫിസിൽ ഏക്സ്പ്ലനേഷൻ കൊടുക്കാൻ പോവുന്നതിലും നല്ലത് ഇവിടെ പോവുന്നത് തന്നെ അല്ലേ?? അറ്റ്ലീസ്റ്റ് ആ തൊലിഞ്ഞ മുഖം കാണണ്ടല്ലോ..”

അപ്പോളേക്കും പതിവ് കട്ടനും ആയി ഒരു ജൂനിയർ പിസി കയറിവന്നതോടെ കുറുപ്പ് പുറത്തേക്ക് ഇറങ്ങി.

“സതീഷെ വണ്ടിയിറക്കെടാ.”

കുറുപ്പിന്റെ ആവേശത്തിനു കാരണമുണ്ട്‌.

പ്രമാദമായ പല കേസുകളും തെളിയിച്ച ആളാണ് CI നീലകണ്ഠൻ.. അദ്ദേഹം തെളിയിച്ച രണ്ട്‌ കേസുകൾ ഇപ്പോൾ പോലീസ്‌ ട്രെയിനിങ്ങിൽ സ്റ്റഡി മെറ്റീരിയൽ കൂടി ആണ്. ലൈഫിൽ ഇടക്കുണ്ടായ ട്രാജഡി തുടർച്ച ആയ കള്ളുകുടിയിലേക്ക് വഴിതിരിച്ചു വിട്ടു മാക്സിമം കേസുകളിൽ നിന്ന് ഒതുങ്ങി. പക്ഷെ അയാൾ ഏറ്റെടുത്താൽ ആ കേസ്‌ തെളിയിക്കുമെന്ന് എല്ലാവർക്കുമറിയാം

മോഷണം നടന്ന വീട്ടിലേക്കുള്ള വഴിയിൽ കുറുപ് സംഭവത്തിന്റെ രത്നചുരുക്കം പറഞ്ഞു.

“നാരായണന്റെ അനിയൻ മുരളിധരനും അമ്മയും ആണു അവിടെ താമസം. മുരളി മിക്കവാറും ബിസിനസ്സ്‌ ടൂറിലായിരിക്കും അത്കൊണ്ട്‌ അയാൾ തന്നെ ഏർപ്പെടുത്തിയ വേലക്കാരിയാണു സുനന്ദ. മുരളി തലേന്നു പോയത് കൊണ്ട്‌ അമ്മയും സുനന്ദയും മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. നേരം വെളുത്തപ്പോൾ മുൻ വാതിൽ തുറന്നു കിടക്കുന്നു. നോക്കിയപ്പോൾ സുനന്ദയേയും കാണാനില്ല. വീടു മുഴുവൻ തിരഞ്ഞപ്പോളാണു ഷെൽഫ്‌ തുറന്നു കിടക്കുന്നതും സ്വർണ്ണം നഷ്ടപെട്ടതും അറിഞ്ഞത്‌. ഉടനെ മകനോട്‌ വിളിച്ച്‌ പറയുകയും മകൻ മുരളി സ്റ്റേഷനിലേക്ക്‌ വിളിച്ച്‌ പറയുകയായിരുന്നു.”

വീട്ടിലെത്തിയപ്പൊൾ നാരായണൻ നയതന്ത്ര ഉദ്യോഗസ്തനായതിനാലുള്ള ഭയബഹുമാനം കൊണ്ടാണെന്നു തോന്നുന്നു നാട്ടുകാരുടെ വലിയ തള്ളികയറ്റമില്ല.

CI അനിയെ കണ്ട ഉടൻ SI മഹേഷ്‌ സല്യൂട്ടടിച്ചു.

“എന്തായി മഹേഷെ.”

Leave a Reply

Your email address will not be published. Required fields are marked *