വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

ഞാൻ ഫോണും കയ്യിലെടുത്ത്‌ ഭാര്യവീട്ടിൽ സ്വന്തം വീട്ടിലേക്ക്‌ പോകാണെന്നു പറഞ്ഞ്‌ ഇവിടെ വന്നു മറഞ്ഞു നിന്നു. കുറച്ച്‌ കഴിഞ്ഞ്‌ മുരളിസർ വന്നു ഉള്ളീൽ പോയി. മുകളിലെ ലൈറ്റ്‌ കണ്ടപ്പോൾ കോണി കൊണ്ട്‌ വച്ച്‌ മുകളിൽ കയറി സൺഷേഡിലൂടെ അവർ ബന്ധപ്പെടുന്നത്‌ ഫോണിൽ പകർത്തി. എല്ലാം കഴിഞ്ഞ്‌ മുരളി പോയതും ഞാൻ വാതിലിൽ തട്ടി. ജനലിൽകൂടെ എന്നെ കണ്ട സുനന്ദ പണം ‌ അത്യാവശ്യമായതിനാലാണു വന്നതെന്നു കരുതി വാതിൽ തുറന്നു.

എന്നാൽ ഉള്ളി കയറി അവർ ബന്ധപെടുന്ന വീഡിയോ കാണിച്ചതോടെ മുതലാളീയും വേലക്കാരിയുമായുള്ള ബന്ധമറിഞ്ഞാൽ എന്തു സംഭവിക്കും എന്നു നന്നായറിയാവുന്ന സുനന്ദ അത്‌ പരസ്യമാകാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പ്രതീക്ഷിച്ചത്ര എതിർപ്പ്‌ പോലും കാണിക്കാതെ തന്നെ അവൾ വഴങ്ങി. അതിനിടയിൽ സ്വർണ്ണത്തിന്റെ കാര്യം അറിയാതെ അവൾ പറഞ്ഞു തന്നു. സ്വർണം ഞാൻ എടുക്കാൻ പോകുന്നത്‌ അവൾ തടയാൻ നോക്കിയപ്പോളാണു അവളെ കഴുത്തിൽ ആദ്യം ഞെക്കിയും പിന്നെ തോർത്തുകൊണ്ട്‌ ചുറ്റിപിടിച്ചും കൊല്ലാൻ നോക്കിയത്‌.

അവൾ പറഞ്ഞതനുസരിച്ച്‌ സ്വർണ്ണം ഷെൽഫിലെ മൂന്നാം നിലയിൽ നിന്നും തുണികൾക്കിടയിൽ നിന്നും കിട്ടി.
ശവം എന്തു ചെയ്യണം എന്നാലോചിച്ച എനിക്ക്‌ പറമ്പിൽ ഒരു രാത്രി കൊണ്ട്‌ കുഴിച്ച്‌ മൂടാനാകില്ല എന്നറിയാമായിരുന്നു. ഇനി മൂടിയാൽ തന്നെ പുതിയ മണ്ണ് ഇളകി കിടക്കുന്നത് കണ്ടു സംശയം തോന്നാതെ ഇരിക്കാൻ ഇവിടെ ഒന്നും ചെയ്യണ്ട എന്ന് കരുതി. അപ്പോളാണു കുളം ഓർമ്മ വന്നത്‌. അവളെയും സ്വർണ്ണവുമെടുത്തു വന്നപ്പോളാണു ഞാൻ മുകളിൽ കയറാനുപയോഗിച്ച കോണി കണ്ടത്‌. അത്‌ തിരിച്ച്‌ വയ്ക്കുന്നതിനിടയിൽ കമ്പിപാര കിട്ടുകയും എല്ലാം കൊണ്ട്‌ കുളത്തിൽ പോയി ശവം ചെളിയിൽ താഴ്ത്തുകയും ചെയ്തു. വെള്ളം നനഞ്ഞപ്പോൾ അപ്പോളും മരിച്ചിട്ടില്ലാത്ത സുനന്ദ പിടയുകയും ഉടൻ തോർത്തുകൊണ്ട്‌ വീണ്ടും മരിക്കുന്നത്‌ വരെ മുറുക്കി. ആ വെപ്രാളത്തിൽ തോർത്തെടുക്കാൻ മറന്നതാണു സർ.”

CI: “പിറ്റേന്നു കുളത്തിൽ പോത്തിനെ ഇറക്കിയതോ”.

വേലായുധൻ:”അത്‌ രാവിലെ എന്താണവസ്ഥ എന്നറിയാൻ വന്നു നോക്കിയിരുന്നു അപ്പോൾ ശവം താഴ്ത്തിയിടത്ത്‌ ചെളി പൂർണ്ണമായും മാറിയില്ലായിരുന്നു. ആർക്കെങ്കിലും സംശയം തോന്നിയാൽ പ്രശ്നമാകാതിരിക്കാൻ പോത്തിനെ കൊണ്ടിറക്കി പോത്ത്‌ ഇറങ്ങി ചെളി ആയതാണെന്ന് വരുത്താൻ. ”

മഹേഷ്‌:എന്നിട്ട്‌ സ്വർണ്ണമെവിടെ. ”

വേലായുധൻ :”എന്റെ വീട്ടിലെ ഞാൻ കിടക്കുന്ന കട്ടിലിനടിയിലുണ്ട്‌ സ്വർണ്ണവും അവളുടെ ഫോണും.”

മഹേഷ്‌:”സൊ വേലായുധൻ തനിച്ചാണു ഇത് ചെയ്തത്‌. ”

വേലായുധൻ:”അതെ സാർ ”

ടൈം 8.00 രാത്രി.

വേലായുധനെ ‌ സ്റ്റേഷനിലേക്ക്‌ കൊണ്ട്‌ പോകാൻ വിലങ്ങ്‌ വച്ചു.

ഒഫീഷ്യൽ ഫോർമ്മാലിറ്റീസ്‌ കഴിഞ്ഞ്‌ അഭിലാഷിനെയും മുരളിയെയും റിലീസ്‌ ചെയ്തപ്പോൾ CI പറഞ്ഞു.

“അവൾ രണ്ട്‌ പേരുടെയും ചോര നന്നായ്‌ ഊറ്റിയെന്നറിയാം. ഇനി ചത്ത കോഴിയുടെ ജാതകം നോക്കാതെ നല്ലൊരു ലൈഫ്‌ ഉണ്ടാക്കാൻ നോക്കു. ഈ പെണ്ണു ചത്തെന്നും പറഞ്ഞ്‌ സങ്കടപെടണ്ട. അവൾക്ക്‌ കിട്ടാനുള്ളത്‌ അവൾ ചോദിച്ച്‌ വാങ്ങിയതാ. നിങ്ങൾ രണ്ട്‌ പേരെ അല്ലാതെ വേറെ ആരൊക്കെ ഉണ്ടായിരുന്നു അവളുടെ പാവാടതുമ്പിൽ എന്നാർക്കറിയാം. ”

മുരളി : “താങ്ക്സ്‌. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് ഇത്‌ കലങ്ങിമറിയില്ലായിരുന്നു”

CI: “പിന്നൊരു കാര്യം. ഞങ്ങൾക്ക്‌ നിങ്ങളെ ഉപദ്രവിക്ക്ണമെന്നില്ല. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒന്നിലധികം പേരുമായി ലൈംഗികബന്ധം എന്നൊരു പോയിന്റ്‌ വരും ഞങ്ങൾക്കതിലൊന്നും ചെയ്യാനില്ല. റിപോർട്ടിനനുസരിച്ചേ FIR ഉണ്ടാക്കൂ. മുരളിക്ക്‌ മനസ്സിലാകുന്നല്ലൊ?”

മുരളി:”അത്‌ ഞാൻ നോക്കികോളാം”

CI:”അപ്പോൾ ശരി ഞങ്ങളിറങ്ങട്ടെ. ”

മുരളി സമ്മാനിച്ച ബ്ലു ലേബലിന്റെ കുപ്പിയുമായി പടിയിറങ്ങുമ്പോൾ അനിക്ക്‌ ഒരു കേസ്‌ കൂടി തെളിയിച്ച ചാരിതാർത്ഥ്യവും മഹേഷിനു അനിയുടെ സൂക്ഷ്മ നിരീക്ഷണത്തെകുറിച്ചുള്ള അതിശയവുമായിരുന്നു.

അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *