വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

ഒരു പിസി കമ്പിപാര കൊണ്ട്‌ വച്ചു.

CI : “വേലായുധാ അറിയാമൊ ഇതെവിടത്തെ ആണെന്നു. ”

ആ തണുത്ത ദിവസവും വേലായുധൻ വിയർത്തുകുളിച്ചു. എങ്കിലും പരിഭ്രമം പുറത്ത്കാട്ടാതെ അയാൾ പറഞ്ഞു.

“അറിയില്ല സർ.”

CI നീലകണ്ഠന്റെ യുടെ അതുവരെ ഉണ്ടായിരുന്ന ഭാവമൊക്കെ മാറി മുഖമൊക്കെ വലിഞ്ഞ്‌ മുറുകി. അയാൾ വേലായുധന്റെ കഴുത്തിൽ കുത്തിപിടിച്ചിട്ട്‌ പറഞ്ഞു

“പന്ന നായിന്റെ മോനെ. എല്ലാം ഞങ്ങൾക്കറിയാം നീ കൊന്നു കുളത്തിൽതള്ളിയ ശവം വരെ പൊക്കി ഞങ്ങൾ. നിന്റെ തോർത്ത്‌ അതിൽ നിന്നും കിട്ടി. നിന്റെ ഭാര്യ തന്നെ സമ്മതിച്ചു തോർത്ത്‌ നിന്റെയാണെന്നു. ഈ വീട്ടിലെ കമ്പിപാരയും ഐഡന്റിഫൈഡ്‌ ആണു. ഞാൻ കൂടുതൽ പറയണ്ടാലൊ. ഇപ്പോൾ മാന്യമായി പറഞ്ഞാൽ സ്റ്റേഷനിൽ രാത്രി കൈ വീഴില്ല മേത്ത്‌. അല്ലേൽ അറിയാലൊ. എന്നിട്ട്‌ ഞങ്ങളൊരു കഥയുണ്ടാക്കും അതിനു പറ്റിയ കുറച്ച്‌ തെളിവുകളും. അതും പോരാഞ്ഞ്‌ ഒരു തെളിയാത്ത പന്ത്രണ്ട്കാരിയുടെ കൊലപാതകമില്ലെ അതും നീയാ ചെയ്തതെന്നു പടച്ചു വിടും. പിന്നെ നിന്റെ ഭാര്യക്കും മക്കൾക്കും പോലും പുറത്തിറങ്ങി നടക്കാൻ പറ്റില്ല. അപ്പൊ എങ്ങനെ തുടങ്ങുവല്ലെ. എന്തിനു കൊന്നു എന്നു മാത്രം പറഞ്ഞാ മതി.”

വേലായുധൻ:”ഞാൻ പറയാം സർ.”

നീലകണ്ഠൻ മഹേഷിനോട്‌ തിരിച്ച്‌ പോരെ എന്നു പറഞ്ഞു. വേലായുധനു ഭക്ഷണം കൊടുക്കാൻ ഏർപ്പാടു ചെയ്തു.

ടൈം 6.10

മുരളിയുടെ വീട്ടിലെ ഒരു മുറിയിൽ അഭിലാഷ്‌. ഒരു മുറിയിൽ മുരളി. മറ്റൊരു മുറിയിൽ വേലായുധൻ. ഒപ്പം നീലകണ്ഠനും മഹേഷും രണ്ട്‌ പീസിമാരും. വോയ്സ്‌ റെക്കോർഡ്‌ ഓൺ ആണു. നീലകണ്ഠൻ മഹേഷിനു നേരെ ആംഗ്യം കാട്ടി.

മഹേഷ്‌:”പറയ്‌ വേലായുധാ, എന്തിനു, എങ്ങനെ ആണു വേലായുധൻ സുനന്ദയെ കൊന്നത്‌. ”

വേലായുധൻ:”സുനന്ദയെ ആദ്യം കണ്ടപ്പോളെ തന്നെ ഞാനൊന്നു നോക്കി വച്ചിരുന്നു. അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ഫോൺ സംസാരമൊക്കെ കാണുമ്പോളെ അവളാളത്ര ശരിയല്ലെന്നു എനിക്ക്‌ സംശയമുണ്ടായിരുന്നു. ഞാൻ പണ്ടൊന്നു മുട്ടിനോക്കിയത്‌ ആണു. പക്ഷേ ഈ കിളവനോട്‌ അവൾക്ക് അവജ്ഞ ആയിരുന്നു . അതെന്നിൽ ചെറിയ പ്രതികാരചിന്ത വളർത്തി.

അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ അവളും മുരളിയുമായുള്ള അവിഹിതബന്ധം കണ്ടു. പക്ഷേ അപ്പോൾ എന്റെ കയിൽ ഫോണില്ലായിരുന്നു. മാത്രമല്ല മുരളിസർ അന്നു അവിടെ തന്നെ ചുറ്റിപറ്റി നിന്നതോടെ കൂടുതൽ ഒന്നും പറ്റിയില്ല. പിന്നെ അതു പുറത്ത്‌ പറഞ്ഞാൽ ആരും വിശ്വസിക്കാൻ മാത്രം തെളിവില്ലാലൊ.അത് കൊണ്ടു പറ്റിയ അവസരത്തിന് കാത്തിരുന്നു. അവളെ ഒന്ന് അനുഭവിക്കണം എന്നെ ഉണ്ടായിരുന്നുള്ളു..

പിന്നീട്‌ ഒരിക്കൽ പതിവു പോലെ അവൾ ഒരിക്കൽ ഫോണിൽ സംസാരിക്കുമ്പോൾ അമ്മ. മുരളിസാറിനെ വിളിക്കാൻ എന്നോട്‌ പറഞ്ഞു ഞാൻ വിളിച്ച്‌ സംസാരിച്ചു. അതോടെ അവൾക്ക്‌ വേറെ ആരുമായോകൂടി ബന്ധമുണ്ടെന്നു എനിക്കുറപ്പായി. ഇതുകൂടിയായപ്പോൾ ഇനി എന്തുവന്നാലും അവളെ അനുഭവിക്കണമെന്നു ഞാൻ ഉറപിച്ചു അതിനുള്ള അവസരം കാത്തിരുന്നു

ഇന്നലെ രാവിലെ ഞാൻ മുരളീസാറിനെ വിളിച്ച്‌ കുറച്ച്‌ പണം ചോദിച്ചിരുന്നു. അപ്പോൾ വീട്ടിലില്ലെന്നും വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞായിരുന്നു. എന്നാൽ വൈകിട്ട്‌ വരെ വിളിക്കാതായപ്പോൾ ഏഴുമണീക്ക്‌ ഞാൻ സാറിനെ വീണ്ടും വിളിച്ചു. അപ്പൊ രാത്രിയേ എത്തൂ അതിരാവിലെ പോകും അതിനാൽ സുനന്ദയുടെ കയ്യിൽ കൊടുക്കാം അവളുടെ കയിൽ നിന്നും വാങിക്കൊ എന്നു പറഞ്ഞു. അമ്മയുടെ കയ്യിൽ കൊടുക്കാതെ സുനന്ദയുടെ കയ്യിൽ കൊടുക്കും എന്നു പറഞ്ഞപ്പോൾ എനിക്ക്‌ ബാക്കി ഊഹിക്കാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *