ആംബുലൻസ് എത്തി. അപ്പോളേക്കും നാട്ടുകാർ നിറഞ്ഞിരുന്നു അവിടെ. ബോഡി ആംബുലൻസിൽ കയറ്റി പോയതോടെ അവർ randaal ബാക്കി പരിപാടികളിലേക്ക് നീങ്ങി.
CI:”മഹേഷെ ഒരു കാര്യം ചെയ്യണം. വേലായുധനെ ഞാൻ നോക്കാം ആ സമയം താൻ അവരുടെ ഭാര്യയുടെ അടുത്ത് വേണം എന്തെങ്കിലും ലൂപ് ഹോൾ കിട്ടാതിരിക്കില്ല”
ടൈം 5.30
വേലായുധനെ മുരളിയുടെ വീട്ടിൽ കൊണ്ടുവന്നു. അതേസമയം മഹേഷ് വേലായുധന്റെ വീട്ടിൽ കോൺഫറൻസ് കാളിൽ വെയിറ്റ് ചെയ്തു. സുനന്ദയുടെ ബോഡി താഴ്തികെട്ടിയ കമ്പിപാര മുരളിയുടെ വീട്ടിലെതാണെന്നും അത് വച്ചിരുന്ന സ്റ്റോർ റൂമിന്റെ താക്കോൽ വേലായുധന്റെ കയിലായിരുന്നെന്നു മുരളിയുടെ അമ്മയും കഴുത്തിൽ കണ്ട തോർത്ത് വേലായുധന്റെയാണെന്നു അയാളുടെ ഭാര്യയും കൺഫേം ചെയ്തിരുന്നത് കൊണ്ട് കാര്യങ്ങൾ പോലീസിനു എളുപ്പമായിരുന്നു.
CI : “വേലായുധൻ ഇന്നലെ എവിടെ ആയിരുന്നു”
വേലായുധൻ: “ചാലക്കുടിയിലുള്ള ഭാര്യവീട്ടിലായിരുന്നു സർ. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ വന്നു കിടന്നുറങ്ങി”
CI :”എന്തെ രാത്രി തന്നെ പോന്നത്”.
വേലായുധൻ:”വീട്ടിൽ രണ്ട് എരുമകളുണ്ട് അവയ്ക്ക് തീറ്റ വല്ലതും കൊടുക്കാനാ സാറെ”
CI :”ഇന്നലെ രാത്രി വേറെ എവിടെയും പോയില്ലെ?”
വേലായുധൻ:”ഇല്ല സാർ”
CI :”ഇന്നലെ ഇവിടെ വന്നില്ലെ?”
വേലായുധൻ:”ഇല്ല സാറെ ആ പാതിരാത്രി വന്നിട്ടെന്തിനാ”
CI :”ഏതു നേരത്ത്? ഞാൻ സമയം പറഞ്ഞൊ? ”
വേലായുധൻ: “വൈകിട്ട് വരെ ഭാര്യവീട്ടിൽ ആയതുകൊണ്ട് ഞാൻ കരുതി അത് കഴിഞ്ഞാണെന്നു. ”
C:”അതായത് വേലായുധൻ രാത്രി 11 മണിയോടെ വീട്ടിലെത്തി കിടന്നുറങ്ങി. ശരിയല്ലെ?”
വേലായുധൻ:”അതെ സാർ”
CI:”ഒന്നും മാച്ച് ആകുന്നില്ലാല്ലൊ വേലായുധാ. 10.30 മുതൽ വേലായുധന്റെ മൊബെയിൽ ഇവിടത്തെ ടവറിന്റെ പരിധിയിലാണല്ലൊ. വീടാണെങ്കിൽ വേറെ ടവറിലും. എങ്ങനെ പറ്റി?”
വേലായുധൻ: “ഇല്ല സർ. ഞാൻ സത്യമാണു പറഞ്ഞത്”.
CI:”അതൊക്കെ പോട്ടെ. ഒരു മൺ വെട്ടിയോ കമ്പിപാരയോ ഉണ്ടാകുമോ ഇവിടെ. ഒന്നെടുത്ത്കൊണ്ട് വായോ.”
ഒരു ഞെട്ടൽ വേലായുധന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ അതു മറച്ച് അയാൾ പറഞ്ഞു.
“അയ്യോ സ്സാറെ ഞാൻ സ്റ്റോറിന്റെ ചാവി എടുത്തില്ല. വീട്ടിലാ ഇരിക്കുന്നെ. അതിന്റുള്ളിലാ പണിയായുധങ്ങളെല്ലാം.”
CI :” ഇവിടെ ഉണ്ടാകില്ലെ ചാവി?
വേലായുധൻ.: “ആകെ ഒരു ചാവിയേ ഒള്ളു ഇവിടെ കൊടുത്താൽ അമ്മ വച്ച സ്തലം മറന്നുപോകും. അതാ എന്റെ കയ്യിൽ തന്നെ വച്ചേക്കുന്നെ”
CI:”സതീശാ അതിങ് കൊണ്ട് വന്നെ.”