അൽപസമയതിനകം അവർ വന്നു.
അനി അവർക്ക് കുളത്തിലിറങ്ങാനുള്ള വഴിയുടെ ഇരുവശത്തും അഞ്ജുമീറ്റർ വരെ തിരയാൻ പറഞ്ഞു.
“അല്ല സർ ഈ കുളം ഞങ്ങൾക്കറിയാം ഇറങ്ങാനുള്ള പടവിലൊഴികെ മുഴുവൻ ചെളിയാ. പടവിൽ മാത്രം ചരലും കല്ലും ഇട്ടതോണ്ട് ചെളി വരില്ല. അതോണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ പോലും കിട്ടില്ല. എന്നാലും നോക്കാം. സാർ പറഞ്ഞതല്ലേ”
മഹേഷ്.: “ഇത്രയും വലിയ കുളത്തിൽ ഇവരെകൊണ്ട് കാര്യമില്ലെന്നു തൊന്നുന്നു സർ”
CI:”അല്ല മഹേഷ്. എല്ലാ വശത്തും കൈത ഉള്ള കുളത്തിൽ പടവു വഴി മാത്രമേ ബോഡി ആർക്കും ഉപേക്ഷിക്കാനാകു. മാത്രമല്ല ഒരാൾക്ക് ഒരിക്കലും ബോഡി കൊണ്ട് നടുഭാഗം വരെ പോയി വെള്ളത്തിൽ താഴ്ത്താൻ പറ്റില്ല. എനിക്ക് തോന്നുന്നത് ബോഡി ഈ ഏരിയയിൽ വെള്ളത്തിൽ കല്ലു കെട്ടിയൊ മറ്റോ താഴ്ത്തിയിരിക്കും ചെളിക്കുള്ളിൽ നിന്നും ചീഞ്ഞാലും പെട്ടെന്ന് മണം പുറത്തറിയില്ല”
അപ്പോളെക്കും മഹേഷിനു മുരളിയുടെ ഫോൺ വന്നു വീട്ടിൽ എത്തിയെന്നറിയിക്കാൻ
“സർ ഇവിടെ എന്തോ താഴ്ത്തിയ പോലുണ്ട്. പക്ഷേ പൊന്തുന്നില്ലാ”
ഒരാൾ അലറിവിളിച്ചു
മറ്റേയാളും അവിടെ ചെന്നു. പക്ഷേ അത് പൊന്തുന്നില്ലായിരുന്നു. ഏ എസ് ഐ യെ അത് പുറത്തെടുക്കാനേൽപിച്ച് CIയും മഹേഷും മുരളീയെ കാണാൻ തിരിച്ച്നടന്നു.
മഹേഷ്:”വി ഹാവ് ടു ടേക് കെയർ വൈൽ ടോക്കിംഗ് ടു ഹിം. ഒരൊറ്റ അബദ്ധം പോലും വലിയ ഇഷ്യൂ ആകും. സൊ സർ ഹാൻഡിൽ ചെയ്യാമൊ അയാളെ”
CI: “ഇങ്ങനെ പേടിക്കാതെഡോ. നമുക്കൊരുമിച്ച് കാണാം അയാളെ”
നടന്നു മുരളിയുടെ വീടെത്തിയപ്പോൾ അയാൾ മഹേഷിനോട് പറഞ്ഞു.
“ലൂക്ക് അറ്റ് ഫുഡ്സ്റ്റെപ്സ്. ഇന്നു പോലീസ് നടന്ന കാൽപാടുകൾ ചിലയിടങ്ങളിൽ കാണാം. തെങ്ങിനു തടമെടുത്തിടത്തും മറ്റും. പക്ഷേ ബോഡി കൊണ്ട്പോയവരുടെ ഒരൊറ്റ കാലടിപാടുപോലുമില്ല. രാത്രി മഴ റിപോർട്ട് ചെയ്തിട്ടുമില്ല കാൽ പാടുകൾ മാഞ്ഞ് പോവാൻ. സൊ ഈ പറമ്പിനെ അത്ര അറിയുന്നവരാണു ഇത് കൊണ്ട് പോയത്. വേലായുധനു മാത്രമേ അത്രയും ഇവിടം അറിയൂ. സോ ടേക്ക് ഹിം ആൾസൊ. മിക്കവാറും അയാളൊരു കൂട്ടുപ്രതി ആകും. അഭിലാഷിനോ മുരളിക്കോ അതോ വേറെ ആർക്കെങ്കിലുമോ”
ടൈം 3.15
അവർ എത്തിയപ്പോൾ മുരളി ഭക്ഷണം കഴിക്കുകയായിരുന്നു.
CI:”എന്തേ മുരളീ ഒന്നും കഴിച്ചില്ലേ. വരുന്ന വഴി ഇത്രയും നേരമായി.”
മുരളി:”ഇല്ല സാർ. നിങ്ങളും വെയ്റ്റ് ചെയ്യുന്നത്കൊണ്ട് നേരെ ഇങ്ങ് പോന്നു. എന്താ സർ ചോദിക്കാനുള്ളത്. ”
CI:”കഴിച്ച് കഴിഞ്ഞ് ചോദിക്കാം. എന്തായാലും മുരളീ ഫോണൊന്നു തരൂ”
CI കാൾ ഹിസ്റ്ററിയും വാട്ട്സപ്പ് മെസ്സേജും നൊക്കി കഴിഞ്ഞപ്പോളെക്കും മുരളീ വന്നു. അതിൽ പക്ഷേ മുരളിക്ക് സുനന്ദയുമായി വല്ലപ്പോളും ചാറ്റിംഗ് ഉണ്ടെന്നു മാത്രമെ മനസ്സിലായൊള്ളു.