വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

മഹേഷ്‌:”അതു ഞാനോർത്തില്ല സർ. വേറൊരു പ്രശ്നം കൂടി ഉണ്ട്‌ സർ. വൻപുലിയാണു കക്ഷി.. കയിലൊതുങ്ങില്ല. എങ്ങനെ പൊക്കും.

അനി:”മുരളിയെ വിളിച്ച്‌ ഒരു അപ്പോയിൻമെന്റ്‌ എടുപ്പിക്ക്‌. നമ്മൾ കുറച്ച്‌ റെസ്പെക്റ്റ്‌ ഒക്കെ കാണിക്കുന്നെന്നു അയാൾക്ക്‌ തോന്നട്ടെ. നമുക്കയാളെ പോയി കാണാമെടാ”

അനി ഒരു പെഗ്‌ കൂടെ ഒഴിച്ച്‌ കഴിച്ചപ്പൊഴേക്കും മഹേഷ്‌ മുരളിയെ ഫോണിൽ വിളിച്ച്‌ കഴിഞ്ഞ്‌ വന്നു. പറമ്പ്‌ നോക്കാൻ പോയ പോലീസുകാരും ഒപ്പം ഉണ്ടായിരുന്നു.

മഹേഷ്‌:”സർ മുരളി ഇവിടേക്ക് വന്നുകൊണ്ടിരിക്കാണെന്നു പറഞ്ഞു. ഒരു മണിക്കൂറിനകം എത്തും. അതുപോലെ പിൻ വശത്തുള്ള പറമ്പിൽ നോക്കിയിട്ട്‌ വലുതായി ഹോപ്പില്ല. പുല്ലു വളർന്നയിടത്ത്‌ വച്ച്‌ കാലടയാളം തീർന്നു. പക്ഷേ ആ പറമ്പിൽ നിന്നും പുറത്ത്കൊണ്ട്പോകാൻ കഴിയില്ല. ചുറ്റും വീടുകളാണു. പിന്നെ ഉള്ളത്‌ ആകെ ഒരു കുളമാണു. അതെ ഒള്ളു ചാൻസ്‌. എന്തായാലും ഡോഗ്‌ സ്ക്വാഡ്‌ അരമണിക്കൂറിനകം എത്തും. അത് കഴിഞ്ഞ്‌ മുങ്ങാനുള്ളവരെ വിളിക്കാം”

അനി:”പട്ടിയൊക്കെ വരട്ടെ. താൻ മുങ്ങൽക്കാരെ വിളിച്ചൊ. അപ്പോളെക്കും പോയ്‌ വല്ലതും കഴിക്കാം”

മഹേഷ്‌:”ഭക്ഷണം ഇവിടെ തന്നെ അറേഞ്ചഡ്‌ ആണു സർ”

ടൈം ഉച്ചക്ക്‌ 1.50

ഭക്‌ഷണം കഴിച്ച്കഴിഞ്ഞ്‌ അനി വീണ്ടും അഭിലാഷിനെ കണ്ടു കൂടെ മഹേഷും.

മഹേഷ്‌:”ഡോ തനിക്‌ സുനന്ദക്ക്‌ എന്തു പറ്റിയെന്നറിയാമൊ. ”

അഭിലാഷ്‌:”അവളെയും ഇവിടത്തെ കുറെ സ്വർണ്ണവും കാണാനില്ലെന്ന് കേട്ടു സർ”

മഹേഷ്‌:”അവൾ അതെടുത്തെന്നു കരുതുന്നുണ്ടോ താൻ ”

അഭിലാഷ്:”ഇല്ല സർ”

CI:”വൺ മോർ ക്വസ്റ്റിയൻ. തനിക്ക്‌ നീന്തലറിയാമൊ”

അഭിലാഷ്:”ഇല്ല സാർ”

അവർ അതുകഴിഞ്ഞ്‌ കുളത്തിന്റെ ഭാഗത്തേക്ക്‌ നടന്നു

അനി:”മഹേഷെ ഇപ്പോൾ ഇവിടെ കാൽപാടുകൾ കാണാനുണ്ടല്ലൊ”

മഹേഷ്‌:”അത്‌ സർ തെങ്ങിനൊക്കെ തടം കീറിയിടത്ത്‌ ഇളകിയ മണ്ണാ. അതിൽ പോലീസുകാരുടെ ബൂട്ടിന്റെ പാടാ.”

അനി:”മ്മ്”

പോലീസുകാരുടെ സഹായത്തോടെ മതിൽ കടന്നു അവർ കുളത്തിനടുത്തെത്തി. ഒരു പോലീസുകാരൻ അവിടെ കാവലുണ്ടായിരുന്നു
കുളം ഒരു വഴിയൊഴികെ മുൾകൈതകളാൽ ചുറ്റപെട്ടിരുന്നു. ഇറങ്ങുന്ന വഴിയരികെ കലങ്ങികിടന്നിരുന്നു.

അനി:”എങ്ങനെയാഡൊ ഇത്‌ കലങ്ങിയത്‌.”

ഒരു പിസി:”ആരോ പോത്തിനെ ഇറക്കിയിരുന്നു സർ”

അനി:”മഹേഷെ നമുക്ക്‌ ഇപ്പോ നല്ലൊരു നീന്തൽക്കാരനെ കിട്ടിയാൽ തീരുമാനമാക്കാമെന്നു തോന്നുന്നു”

മഹേഷ്:”ഞാൻ ശ്രമിക്കട്ടെ സർ”

ഒന്നോ രണ്ടോ ഫോൺ കാളിനു ശേഷം മഹേഷ്‌ വന്നു പറഞ്ഞു.

“സർ പോലീസിന്റെ നീന്തൽക്കാർ ഇനിയും രണ്ട്‌ മണിക്കൂറെടുക്കും പക്ഷെ ഞാൻ രണ്ട്‌ പേരെ വിളിച്ചിട്ടുണ്ട്‌ ലോക്കൽസ്‌. നല്ല നീന്തൽക്കാരാ. പത്തുമിനിട്ടിലെത്തും”

Leave a Reply

Your email address will not be published. Required fields are marked *