വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

CI: “യു ടോൾഡ്‌ എ ഗുഡ്‌ പോയിന്റ്‌. അഭിലാഷ്‌ പോയിട്ടില്ലെങ്കിൽ നമുക്കീ ഒപ്ഷൻ ഉപേക്ഷിക്കേണ്ടി വരും. സൈറ്റ്‌ ക്ലീനിംഗ്‌ ഇവിടെ അപ്പ്ളിക്കബിൾ അല്ല. കാരണം രക്തം ചിന്താത്ത കൊലപാതകം ആവാനാണിവിടെ ചാൻസ്‌. അല്ലെങ്കിൽ ബോഡി കൊണ്ടു പോവുന്ന വഴിയിൽ ബ്ലഡ്‌ കണ്ടേനെ. ബലപ്രയോഗത്തിൽ താറുമാറായ സ്ഥലം റീ അറേഞ്ജ്‌ ചെയ്യാനും മാത്രം അഭിലാഷിനു ഇവിടം ഫമിലിയർ അല്ല. സൊ തിങ്ങ്സ്‌ ആർ കൊമ്പ്ലികേറ്റിങ് എഗയിൻ ഹീയർ”

മഹേഷ്‌:”ഒകേ സാർ ഗിവ്‌ മീ വൺ മിനുറ്റ്‌”

നീലകണ്ഠൻ വീണ്ടുമൊരു പെഗ്‌ കഴിച്ചപ്പോളെക്കും മഹേഷ്‌ വീണ്ടും വണ്ടിയിൽ കയറി.

മഹേഷ്‌:”സാർ ഞാൻ നോക്കിയപ്പോൾ അഭിലാഷ്‌ , മുരളി വേലായുധൻ മൂന്നു പേരും ഈ ടവർ ലൊകേഷനിൽ തന്നെ ഉണ്ട്‌. പക്ഷേ ഇവരാരും അഭിലാഷിനോട്‌ സംസാരിച്ചിട്ടില്ല. ബട്ട്‌ സുനന്ദയുടെ പഴയ നമ്പറിലേക്ക്‌ ഇന്നലെ മുരളീ വിളിച്ചിട്ടുണ്ട്‌. എക്സാറ്റ്ലി പറഞ്ഞാൽ വൈകിട്ട്‌ 6.40 നു മുരളീ വിളിച്ച്‌ 3.20 മിനുട്ട്‌ സംസാരിച്ചു. അത്‌ കഴിഞ്ഞ്‌ 9.40നു സുനന്ദ വിളിച്ച്‌ 48 സെക്കൻഡും 10.48 നു അതായത്‌ അഭിലാഷിന്റെ കാൾ കഴിഞ്ഞ്‌ ഒരു മിനിറ്റിനുള്ളിൽ മുരളി വിളിച്ച്‌ 26 സെകൻഡും സംസാരിച്ചിട്ടുണ്ട്. രണ്ട്‌ നമ്പറിന്റെയും കാൾ ഹിസ്റ്ററി കമ്പേയർ ചെയ്തപ്പൊ ഒരു ഡൗട്ട്‌. മുരളി വിളിച്ച്കൊണ്ടിരിക്കുന്നത്‌ കാരണമാകുമോ സുനന്ദ വേഗം കട്ട്‌ ചെയ്തത്‌”

CI: “വി ഗോട്ട്‌ എ ഗുഡ്‌ പൊയിന്റ്‌. ‌പക്ഷേ ഒരു പ്രോബ്ലമുണ്ട്‌. മുരളിയ്ക്ക്‌ വേലക്കാരിയെ വിളിക്കാൻ പല കാരണങ്ങളുമുണ്ടാകാം. അമ്മയെ പറ്റി അന്വേഷിക്കുന്നത്‌ ഉൾപ്പെടെ. വീട്ടുകാരൻ വിളിക്കുമ്പോൾ അവൾക്ക് എടുത്തല്ലേ പറ്റൂ ”

മഹേഷ്‌:”എങ്കിൽ അമ്മ എണീറ്റു എന്നു പറഞ്ഞ്‌ കട്ട്‌ ചെയ്യാതെ ഒരു മിനുട്ട്‌ ഹോൾഡ്‌ ചെയ്താൽ പോരെ.”

CI :”എങ്കിൽ ഒരുപക്ഷെ മുരളി വീട്ടിൽ വന്നതാണെങ്കിൽ”

മഹേഷ്‌:”എങ്കിലും പതിനഞ്ജ്‌ മിനുട്ട്‌ പോരെ ഒരു വേലക്കാരിക്കു ഭക്ഷണം നൽകാനും മറ്റും. ഹിയർ ഈസ്‌ മോർ ദാൻ റ്റൂ അവർ. അല്ലെങ്കിൽ പിന്നെ സുനന്ദ മുരളിയെ ഭയപെടുന്നുണ്ടാകും അവിടെ ഉള്ളപ്പോൾ ഫോൺ ചെയ്യാൻ പോലും.”

CI:”അത്‌ നമുക്ക്‌ അഭിലാഷിനോട്‌ ചോദിച്ച്‌ മനസ്സിലാക്കാവുന്നതെ ഒള്ളു”

മഹേഷ്‌ ചോദിക്കാമെന്നു പറഞ്ഞു വണ്ടിയിൽ നിന്നും പുറത്ത്‌ പോയി അൽപം കഴിഞ്ഞു തിരിച്ചു വന്നു

“സർ സുനന്ദയ്ക്ക്‌ മുരളിയെ ഭയമില്ല. മാത്രവുമല്ല. മുരളിയുടെ അടുത്ത്‌ സുനന്ധക്ക്‌ അഞ്ചു മിനുട്ടിൽ കൂടുതൽ നിൽക്കേണ്ടി വരാറുമില്ല”

അനീ:”സൊ അഭിലാഷിന്റെ അഭിപ്രായത്തിൽ അഞ്ജു മിനുട്ടിൽ കൂടുതൽ ഒരുമിച്ച്‌ കാണെണ്ടാത്ത സുനന്ദ മുരളീയുടെ കാൾ വന്നപ്പോൾ രണ്ട്‌ മണിക്കൂർ ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്തത്ര ബിസി ആകുന്നു അത്‌ കഴിഞ്ഞ്‌ കാണാതെയും ആകുന്നു. ആ 10.48 ന്റെ കാൾ എക്സ്പെക്റ്റഡ്‌ ആയിരുന്നു. അത്കൊണ്ടാണു അഭിലാഷിനെ അവൾ ഒഴിവാക്കിയത്‌. സൊ നോ ചാൻസസ്‌ ഫോർ അൺഎക്സ്പെക്റ്റഡ്‌ ഇൻസിഡന്റ്സ്‌. ആൻഡ്‌ മുരളി നൗ കംസ്‌ ഫസ്റ്റ്‌ ഇൻ ദ ലിസ്റ്റ്‌. ഇതൊന്നും കൂടാതെ മുരളി വന്ന കാര്യം അമ്മക്ക് അറിയുന്നതും ഇല്ല..”

മഹേഷ്‌:”സൊ വി വാണ്ട്‌ മുരളി വിത്ത്‌ അസ്‌ ?”

മഹേഷ്‌:”അതെ സർ. പക്ഷെ കോടികളുടെ ആസ്ഥിയുള്ള ഒരാൾ വെറും 70 പവൻ സ്വർണ്ണത്തിനു വേണ്ടി ഇങ്ങനെ ചെയ്യില്ല അപ്പോൾ?”

അനി: “അമ്മയുടെ സ്റ്റേറ്റ്‌മെന്റ്‌ അനുസരിച്ച്‌ ശനിയാഴ്ച പോയ മകൻ എങ്ങനെയാടൊ ഞായറാഴ്ച രാത്രി ഈ റേഞ്ചിൽ വരുന്നത്‌? അമ്മയ്ക്കറിയാതെ വന്നിട്ടുണ്ടെങ്കിൽ വന്നത്പോലെ തന്നെ തിരിച്ച്‌ പോയെങ്കിൽ എന്താകുമെടാ കാരണം? ഒരൊറ്റ കാരണമേ കാണാനൊള്ളു.. കാമം.. ”

Leave a Reply

Your email address will not be published. Required fields are marked *