ചിരുതയുടെ അതേ… പ്രായമാണ് ശാരു പ്രിയക്കും…. വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ ആയിട്ടില്ല………
അവളുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലെ മാനേജർ ആണ്…… ശേഖരൻ തമ്പിയുടെ മകനും നല്ല സൗന്ദര്യമുണ്ടായിരുന്നു….. അവൻ ഹോസ്പിറ്റലിലെ ക്യാഷർ ആണ് ശരത് എന്നായിരുന്നു അവന്റെ പേര്. ശാരു പ്രിയയുടെ ഒരു വയസ്സ് കുറവാണ് അവന്…..
അച്ഛന്‍ ശേഖരൻ തമ്പിക്ക് മറ്റു പല ബിസിനസ്സുകളും ഉളളത് കൊണ്ട് ഹോസ്പിറ്റലിന്റെ മേല്‍ നോട്ടം മുഴുവന്‍ ശാരികയാണ് നോക്കുന്നത് നല്ല ബിസിനസ്സ് ട്രിക്ക് അറിയാം ശാരികക്ക്…….
അങ്ങനെ കാലം എല്ലാവിധ ……….. !
സുഖ ദുഃഖങ്ങളും മായ്ച്ചു.. കൊണ്ട് കടന്നുപോയി………
ചിരുതയുടെ വിവാഹം കഴിഞ്ഞു….! മൂപ്പനും…. നാണു വൈദ്യർക്കും പ്രായമായി…. ചിരുതക്കും വയസ്സ് ഇരുപത്തിയാറായി……. എന്നിട്ടും കുട്ടികളില്ല.
അങ്ങനെ….. കാടിന്റെ അധികാരം മൂപ്പൻ എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെ മരുമകൻ പാണ്ടിക്ക് കൈമാറി………..
പാണ്ടിയുടെ ഭരണം വന്നതോടെ വൈദ്യരുടെയും ശേഖരൻ തമ്പി മുതലാളിയുടെയും ബിസിനസ്സിനെ ബാധിച്ചു. തുടങ്ങി……..!
ഈ. വിവരം അയാള്‍ കമ്പനിയുടെ എംഡി കൂടിയായ ഭാര്യ ശാരിക യേയും മകൻ ശരത് നേയും അറിയിച്ചു…..?
അങ്ങനെ കുറച്ച് ദിവസത്തേക്ക്…….. ശാരികയും ശരതും അവര്‍ രണ്ടു പേരും കൂടി അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചു …..!
ഈ…… വിവരം ശേഖരൻ തമ്പി നാണു വൈദ്യരെ അറിയിച്ചു……… അങ്ങനെ നാണു വൈദ്യർ ടൗണിലെ ബഹു നില വീടും പരിസരവും അടിച്ചു തളിച്ചു വൃത്തിയാക്കി വെച്ചു.
അവരുടെ വരവിനായി കാത്തിരുന്നു………..
തുടരും