ശെരി വിളിച്ചാൽ മതി എനിക്കും കുറേ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് മേഡത്തെ ഇറക്കി ഓഫീസിൽ ചെന്നു ഒപ്പിട്ട് വെച്ച പേപ്പേഴ്സ് എല്ലാം സീൽ അടിച്ചു ഓരോ ബ്രാഞ്ചിന്റെയും ഫയലിൽ വെക്കാൻ പറഞ്ഞു ഷെൽഫിന്റെ കീ നൽകി. ആകാശിനെ കാൾ ചെയ്തു ഇന്ന് രാത്രി കാണണം എന്ന് പറഞ്ഞു. ബിച്ചുവിനെ വിളിച്ചു ഖഫീലിന്റെ ഫാമിലി നാട്ടിലേക്ക് വരുന്നുണ്ട് ഇന്ന് രാത്രിക്ക് ശേഷം എപ്പോ വേണമെങ്കിലും എത്തും അവർക്കായി രണ്ട് നല്ല വണ്ടികൾ അറേൻജ് ചെയ്തുവെക്കണം കൂടെ തന്നെ വേണം എയർപോർട്ടിൽ എത്തുന്ന സമയം വിളിച്ചറിയിക്കാം എന്ന് പറഞ്ഞതിനൊപ്പം അവർക്കാർക്കെങ്കിലും എന്തെങ്കിലും വേണമെങ്കിൽ വാട്സാപ്പിൽ അയച്ചിടാനും പറഞ്ഞു. മന്ത്തൂബിനെ വിളിച്ച് കാര്യങ്ങൾ തിരക്കി എല്ലാവരുടെയും സജഷനിലുള്ള ഡോക്ടർ മാരോട് സംസാരിച്ചതനുസരിച്ചു കോഴിക്കോട് മിംസ്ഹോസ്പിറ്റലിൽ dr ഷഫീഖ് ആണ് ബെസ്റ്റ് എന്ന് തോന്നി കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു വേണ്ടത് ചെയ്തോളാൻ പറയുന്നതോടൊപ്പം എന്റെ എൻ ആർ ഐ അകൗണ്ട് ഡീറ്റൈൽസ് ചോദിച്ചു ഞാൻ വാട്സപ്പ് അയച്ചുകൊടുക്കാം എന്ന് പറഞ്ഞപ്പോ അക്കൗണ്ടിന് ലിമിറ്റ് ഉണ്ടോ എന്ന് ചോദിച്ചതിന് ഇല്ല എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത ശേഷം അൽത്തൂനെ വിളിച്ച് അപ്പോയ്ന്റ്മെന്റ് വേണമെന്നും സമയം അറിയിക്കാം എന്നും പറഞ്ഞു അത് അവൻ ശെരിയാക്കിക്കോളാം എന്ന് വാക്ക് തന്നു. ഫോണിലെ നോട്ട് പാട് ഓൺ ആക്കി പോവും മുൻപ് ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റിട്ടു ഓഫീസ് ബോയ് ബ്ലാക്ക്ടീയുമായി അങ്ങോട്ട് വന്നു അത് വാങ്ങി കുടിക്കാൻ തുടങ്ങവേ വിസ ശരിയായി എന്ന് മന്തൂബിന്റെ ഫോൺ വന്നു ഉടനെതന്നെ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു നാട്ടിലെ കാര്യങ്ങൾ സെറ്റ് ആവുന്നത് അനുസരിച്ച് പെട്ടന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തോ എല്ലാർക്കും ബിസിനസ് ക്ലാസ്സ് എടുത്താൽ മതി എന്ന് പറഞ്ഞു എനിക്ക് അഡ്വാൻസ് ആയിട്ട് കുറച്ച് പൈസ ആവശ്യമുണ്ടായിരുന്നു നിന്റെ ബാങ്ക് കാർഡ് നൂറയുടെ കയ്യിലുണ്ട് വാങ്ങിച്ചോ അതിലുള്ളത് നിന്റെ ശമ്പളവും ഷെയറുമാണ് പോരെങ്കിൽ എത്രയാ എന്ന് വെച്ചാൽ എന്റെ കാർഡിൽ നിന്ന് എടുത്തോ എന്ന് പറഞ്ഞ പ്പോ എന്റെ കിളി പോയി ഞാൻ കൈയിൽ ഒന്ന് നുള്ളിനോക്കി വേദനിക്കുന്നുണ്ട് സ്വപ്നമൊന്നുമല്ല. മേഡത്തെ വിളിച്ച് ടിക്കറ്റ് ഒക്കെ ആയ കാര്യം പറഞ്ഞതും സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു.
വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
Posted by