വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

അവൾ ദേഷ്യത്തോടെ തല ഉഴർത്തി തമിഴ്നെ നോക്കി “എഡി…” വിളിച്ചുകൊണ്ട് കൈ ഉയർത്തിയതും

തമിഴ്ന്റെ കൈ പിടിച്ച് എന്റെ പുറകിലേക്ക് വലിച്ച് നിർത്തി അവളുടെ കവിളിൽ നല്ല ശക്തിയിൽ ഒന്ന് കൊടുത്തു മുടിക്ക് ചുറ്റി പിടിച്ചുകൊണ്ട് അവളെ വെളിയിലേക്ക് കൊണ്ടുപോയി റോഡിലേക്ക് തള്ളി

ഇനി ഞങ്ങളുടെ മണ്ണിൽ ചവിട്ടിയാൽ അന്ന് നിന്റെ അവസാനമാണ്

അവളെ പറ്റി ശെരിക്ക് ഒന്നുമറിയാത്ത തമിഴ്നെ അവൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതായിരുന്നു

പിറ്റേന്ന് അവരുടെ കല്യാണം കഴിഞ്ഞു

അച്ചാർ കമ്പനിയും കൃഷി സ്ഥലവും അഞ്ചു വർഷത്തേക്ക് നടത്തിപ്പിന് കൊടുക്കുകയും സ്ഥലത്തിന് മേൽ ബാങ്ക് ലോൺ എടുക്കുകയും കന്നുകാലികളെയും താറാവിനെയും കോഴികളെയും ഒക്കെ വിൽക്കുകയും ബാങ്കിൽ ഉള്ളതും എല്ലാം കൂട്ടി ആണ് അവരുടെ കല്യാണത്തിനു പണം ഒപ്പിച്ചത് മിച്ചം വന്നതും കല്യാണത്തിനു കിട്ടിയതുമായ തുകകൾ അനിയന്റേം അനിയത്തീടേം പഠിപ്പിനെ കരുതി അമ്മയുടെ അക്കൗണ്ടിൽഇട്ടു കല്യാണം കഴിഞ്ഞു എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ജോലികളൊന്നുമില്ല റിക്കി വർക്ക്‌ ചെയ്യുന്ന കമ്പനി ഓണറുടെ വീട്ടിൽ ജോലിക്ക് പോവാൻ റെഡിയായി നിൽക്കുകയാണ് മാസം അൻപതിനായിരം രൂപക്കടുത്ത് ശമ്പളം കിട്ടും ഫോർമാലിറ്റീസ്‌ എല്ലാം കഴിഞ്ഞു ഇനി അടുത്ത മാസം പോവാം എന്ന് കരുതി നിൽക്കുകയാ പോയി നിന്നാൽ മാസം പത്തായിരം വീട്ടുചിലവിനു എടുത്താലും നൽപ്പത്തിനായിരം ബാങ്കിൽ അടക്കാൻ പറ്റും മൂന്ന് മൂന്നര വർഷം കൊണ്ട് കടം തീരും ഒരഞ്ചു വർഷം ഒരേ നിൽപ്പ് നിന്നാൽ കൈയിൽ കുറച്ച് കാശ് മിച്ചവും കാണും തിരികെ വരുമ്പോ നടത്തിപ്പിന് കൊടുത്തതെല്ലാം തിരികെ കിട്ടും എന്നൊക്കെ പ്ലാൻ ചെയ്തു വെച്ചിരിക്കെ

കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജീവും അമ്മയും വീട്ടിൽ വന്നു എസ് ഐ ടെസ്റ്റ്‌ എഴുതി നിൽക്കുന്ന രാജീവിന് ജോലിക്ക് കയറാൻവേണ്ടി പത്ത് ലക്ഷം രൂപ വേണ്ടതായുണ്ട് അഞ്ചു ലക്ഷം അവർ ഒപ്പിച്ചിട്ടുണ്ട് ബാക്കി പണത്തിനായി തമിഴ്ന്റെ സ്വർണം തല്ക്കാലം പണയം വെക്കുകയോ വിൽക്കുകയോ ചെയ്യാൻ അനുവാദം ചോദിച്ചു ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് എടുത്തുകൊടുക്കാം എന്നും പറഞ്ഞു

അവളുടെ സ്വർണം അവളുടെ കൈയിൽ ഇരിക്കട്ടെ മറ്റൊരു വഴിയും ഇല്ലെങ്കിൽ നമുക്കതെടുക്കാം അതിനിടയിൽ പണത്തിന് എന്തേലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *