ഭക്ഷണം കഴിച്ച് കഴിഞ്ഞു പുറത്തെ സ്റ്റെപ്പിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത തമിഴ്നെ പറ്റി ആയിരുന്നു അവൾക്ക് എന്ത് പറ്റി എന്നറിയില്ല കുറച്ച് നാളുകളായി എന്നെ ശത്രുവിനെ പോലെയാണവൾ കാണുന്നത് ഞാനെന്ത് ചെയ്തിട്ടാ
ഒരോന്ന് ചിന്തിച്ചിരിക്കെ അക്ക അടുത്തു വന്നിരുന്നു
എന്താ ആലോചിക്കുന്നെ
ഒന്നൂല്ലക്കാ
കണ്ണേ… ഞാൻ പറഞ്ഞില്ലേ നീ അവരെ പറ്റി മാത്രം ആലോചിക്കല്ലേ നിന്നെ പറ്റിയും ആലോചിക്ക് അല്ലെങ്കിൽ അവസാനം നീ ഒറ്റയ്ക്കായിപ്പോകും നീ ഇപ്പൊ തെണ്ടി തിന്നു കറവ നേരത്ത് വീട്ടിൽ വന്ന് പാല് കൊടുത്ത് പോവുന്ന പശുവിനെ പോലെയാ പാല് നിൽക്കും വരെ എല്ലാർക്കും നിന്നെ വേണ്ടിവരും അത് കഴിഞ്ഞാൽ കറിവേപ്പില പോലെ കളയും
അക്കയോട് ഒന്നും പറയാതെ അകത്തേക്ക് കയറി കിടന്നപ്പോഴും എന്റെ ചിന്തയിൽ അക്ക പറഞ്ഞത് തന്നെ ആയിരുന്നു
എന്തേലും ആവട്ടെ അവര് എങ്ങനെ വേണമെങ്കിലും കണ്ടോട്ടെ അപ്പ എന്നോട് പറഞ്ഞത് അവരെ നോക്കാനാണ് അത് ഞാൻ ചെയ്യും മനസിൽ തീരുമാനമെടുത്ത് കണ്ണടച്ചു കിടന്നൽപ്പം കഴിഞ്ഞ് മാങ്കനി കട്ടിലിൽ വന്നിരുന്നു
എന്റെ കൈയിൽ പിടിച്ചു
നീ ഉറങ്ങിയില്ലേ
ഇല്ല ചേച്ചി ഉറങ്ങിയില്ലേ
അവൾ എന്റെ സൈഡിൽ കിടന്നു
ചേച്ചീ അവൾ പറഞ്ഞത് ആലോചിച്ചു കിടക്കുവാണോ അവൾക്കിത്തിരി എടുത്തുചാട്ടം കൂടുതലാണെന്നു ചേച്ചിക്കറിയാലോ അതാലോചിച്ചു വിഷമിക്കണ്ട
പിന്നെ നിങ്ങൾ പറയുന്നതും ആലോചിച്ചു വിഷമിക്കലല്ലേ എന്റെ പണി എണീറ്റു പോടീ
എനിക്കറിയാം ഞാൻ കണ്ടു അവളെങ്ങനെ പറഞ്ഞപ്പോ ചേച്ചീടെ മുഖം മാറിയത് ഞങ്ങൾക്കും വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന ചേച്ചിയോട് അവളെങ്ങനെ പറയരുതായിരുന്നു സോറി ചേച്ചീ
നിനക്കെന്താ പെണ്ണേ എനിക്ക് സങ്കടമൊന്നുമില്ല നീ പോയി കിടക്കാൻ നോക്ക്
ഞാനിന്നിവിടെയാ കിടക്കുന്നെ
പോടീ എനിക്ക് ഒറ്റയ്ക്ക് കിടന്നില്ലേൽ ശെരിയാവില്ല എന്റെ ഉറക്കം കളയാതെ പോയേ
പിന്നെ അപ്പാ ഉള്ളപ്പോ നമ്മള് കെട്ടിപിടിച്ചല്ലേ കിടക്കാറ് ഇന്നുമങ്ങനെ മതി
അവളെനെ കെട്ടിപിടിച്ചുകിടന്നു
അടുത്ത ഞായറാഴ്ച അവളെ പെണ്ണുകാണാൻ വന്നു അവൾക്കും വീട്ടുകാർക്കും ശിവയെ ഇഷ്ടമായി അപ്പോഴും തമിഴ്ന് മാത്രം താല്പര്യമില്ലാത്തപോലെ
വീട് പണിയും കഴിഞ്ഞു അവരുടെ കല്യാണം നിശ്ചയിച്ചു സ്വന്തക്കരെയെല്ലാം വിളിച്ചു ആഘോഷമായി കല്യാണ പന്തലും വീടുമൊരുങ്ങി ഓരോരുത്തർക്കും നൂറ്റൊന്ന് പവൻ വീതം നൽകി കല്യാണത്തിനു തലേ ദിവസം മാലിനി(ഓടിപ്പോയ ചേച്ചി) കയറിവരുന്നത് കണ്ട് എന്റെ കൺട്രോളു പോയി