അവരുടെ വണ്ടിയിൽ കയറി ക്യാമറ അവരുടെ കൈയിലേക്ക് കൊടുത്തു
നിങ്ങളെ പേരെന്താ…
ശാമിൽ, അനൂപ്, ആഷിക്, കലിം
ഏന്റെ പേര് ഷബിൻ നിങ്ങളുടെ ഈ പ്രായത്തിൽ ഉപദേശം ബോറു പരിപാടിയാണെന്നറിയാം ഞാൻ പറയാൻ പോകുന്നത് ഉപദേശമായി എടുക്കണ്ട ഏന്റെ അഭിപ്രായം മാത്രമായി കണ്ടാൽ മതി സ്വീകരിക്കുന്നതും നിരസിക്കുന്നതും നിങ്ങളുടെ ഇഷ്ടം… നിങ്ങൾ ഇന്ന് കാലത്ത് ചെയ്ത കാര്യം നിങ്ങൾ നല്ല ഉദ്ദേശത്തോടെ ചെയ്തതാണ് പക്ഷേ അതൊരു ബാഡ് മെസ്സേജ് നിങ്ങളുടെ കാഴ്ചക്കാർക്ക് കൊടുക്കുന്നുണ്ട്…
മനസിലാവാതെ അവരെന്നെ നോക്കി
ഒരു ആക്സിഡന്റ് കണ്ടാൽ അത് നിങ്ങളെ പോലുള്ളവർ പ്രാങ്ക് ചെയ്യുന്നതാണോ അല്ലെങ്കിൽ റിയൽ ആണോ എന്ന് മനസിലാവാത്ത അവസ്ഥ ഇപ്പോഴുണ്ട്… അങ്ങനെ ഒരു സാഹചര്യത്തിൽ ക്യാമറക്ക് മുന്നിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം ആളുകൾ ഒരാക്സിഡന്റ് കണ്ടാൽ നിൽക്കുമെങ്കിലും ക്യാമറക്ക് മുന്നിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത വലിയൊരു ശതമാനം ജനങ്ങൾ തിരക്കുകൊണ്ടോ കോമാളി ആവാൻ താല്പര്യമില്ലാത്തതുകൊണ്ടോ ആക്സിഡന്റ് ആണോ പ്രാങ്ക് ആണോ എന്നറിയാതെ ആക്സിഡന്റുകളെ പ്രാങ്കെന്നു കരുതി മുഖം തിരിച്ചു പോവും…
ആലോചനയോടെ ഇരിക്കുന്ന അവരെ നോക്കി അവരെ ചിതകൾക്ക് വിട്ടു
നിർത്തിയ വണ്ടിയിൽ നിന്നവരെ കൂട്ടിയിറങ്ങി കഫെയിൽ കയറി മെയിൽ വന്ന ഡോക്കുമെന്റസ് പ്രിന്റ് കൊടുത്തു പേപ്പറുകളുമായി ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് കയറി പ്രിയക്ക് ലൊക്കേഷൻ അയച്ചു ഭക്ഷണം ഓർഡർ ചെയ്തു