പറഞ്ഞുകൊണ്ട് ഞാൻ അവളുടെ അടുത്തുനിന്ന് പോയി (ആദ്യമായാണ് ഒരു പെണ്ണ് എന്നെ പ്രെപ്പോസ് ചെയ്തത് പ്രേമിക്കാനൊക്കെ എനിക്കും ആഗ്രഹമുണ്ട് എന്റെ സാഹചര്യങ്ങൾ അതിനൊന്നും യോജിച്ചതല്ല എന്നത് കൊണ്ടാണ് ഒഴിഞ്ഞു പോവുന്നത്) ദിവസങ്ങൾ കടന്നുപോയി അവളെ പലപ്പോഴും സ്കൂളിന്റെ പലഭാഗത്തും വെച്ച് കണ്ടപ്പോഴൊക്കെ ഞാൻ പരിചയത്തിന്റെ ഒരു ചിരി അവൾക്കായി നൽകി എന്നതൊഴിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതേ ദിവസങ്ങൾ കടന്നു പോയി അന്ന് ലെഞ്ച് ബ്രേക്ക് കഴിഞ്ഞ് മരച്ചുവട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു ഞങ്ങൾ കുറച്ച് ബൈക്കുകൾ വന്ന് ഞങ്ങളുടെ മുന്നിൽ നിർത്തിയതും പുറകിൽ ഇരിക്കുന്നവർ വണ്ടിയുമായി ചാടി ഇറങ്ങി അടിതുടങ്ങിയതും ഞങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാൻ പോലും പറ്റുന്നതിന് മുൻപ് ആയിരുന്നു പറ്റും പോലെ ഞങ്ങളും തിരിച്ചടിച്ചു അടി എന്ന് കേട്ട് എല്ലാരും ഓടിക്കൂടുമ്പോയേക്ക് രണ്ട് കൂട്ടരും അത്യാവശ്യം മോശമല്ലാതെ വാങ്ങി കൂട്ടിയിട്ടുണ്ടായിരുന്നു ഓടിക്കൂടുന്നവരെ കണ്ട് അവർ ഓടി വാക്കിന്റെ പുറകിൽ കയറുമ്പോയേക്കും ഞങ്ങൾ ഏകദേശം സൈഡായിരുന്നു ഓടി കൂടിയവരിൽ അവളുമുണ്ടായിരുന്നു എന്ന് അറിയുന്നത് എന്റെ തല പൊട്ടി കവിളിലേക്ക് രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് അടുത്തേക്ക് ഓടിവരുന്നത് കണ്ടപ്പോഴാണ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അടുത്ത് വന്ന (അവളുടെ കണ്ണുകളിലെ കണ്ണുനീർ എന്നെ അവളിലേക്ക് അടുപ്പിക്കുക ആയിരുന്നു) അവളോട് കുഴപ്പമൊന്നുമില്ല പേടിക്കണ്ട എന്ന് പറഞ്ഞു അവളുടെ കണ്ണുനീര് തുടച്ചു കവിളിൽ കൈ വെച്ച ഞാൻ അവളുടെ കയ്യിലേക്ക് കുഴഞ്ഞു വീയുന്നത് ഞാനറിഞ്ഞു എന്നെ താങ്ങി പിടിച്ചുകൊണ്ടു അവൾ കരയുന്നതാണ് അവസാനമായി ഞാൻ കേട്ടത് ബോധം വരുമ്പോ കറങ്ങുന്ന ഫാനിനു താഴെ ബെഡിൽ കിടക്കുന്ന ഞാനും മറ്റുപല ബെഡുകളിലായി കിടക്കുന്ന എന്റെ ഒപ്പമുണ്ടായിരുന്നവരും
കണ്ണൻ : ഡാ എന്തേലും കുഴപ്പമുണ്ടോ?
ഹേയ് ചെറിയ പെയിൻ
അമൽ : സ്റ്റിച്ചുണ്ട് തല അനക്കരുതെന്നാ പറഞ്ഞെ
കണ്ണൻ : നിനക്ക് ബോധമില്ലാത്തോണ്ടാ ഇങ്ങോട്ട് പൊന്നേ
അല്ലേൽ നിന്റെ കയ്യിൽ പ്ലാസ്റ്ററിടാൻ ഡോക്ടറങ്ങോട്ട് വരുമായിരുന്നോ
കണ്ണൻ : അത് വടകരെന്ന് ഇടൂലായിരുന്നോ
ഇതെവിടെയാ
റാഷി : (കളിയാക്കികൊണ്ട്) ഇതാണ് മോനെ കോഴിക്കോട് മെഡിക്കൽ കോളേജ് തക്കുടു മോൻ കണ്ണ് തുറന്നതല്ലേ കണ്ടോ