വഴി തെറ്റിയ കാമുകൻ [ചെകുത്താൻ]

Posted by

എന്താ പേര്…

(തല ഉയർത്താതെ മെല്ലെ) അഫീഫ

എവിടെയാ വീട്

……

മ്മ്… എന്തെങ്കിലും ലക്ഷ്യം വെച്ച് പഠിക്കാൻ നോക്ക്… ഇപ്പൊ ഈ തോന്നുന്നതിലൊന്നും വലിയ കാര്യമില്ല… കുറച്ച് കഴിയുമ്പോ അതൊക്കെ മാറിക്കോളും… നമുക്ക് ഫ്രണ്ട്‌സായിരിക്കാം… പൊയ്ക്കോ…

(ഞാൻ തിരികെ പോയി) സമരവും മീറ്റിങ്ങും ആയി അന്നത്തെ ദിവസം കടന്നുപോയി, പിന്നീടുള്ള ദിവസങ്ങൾ സ്കൂളും ജോലിയും മീറ്റിംങ്ങുമായി കടന്നുപോയി കൊണ്ടിരിക്കെ അവളെ സ്കൂളിന്റെ പല ഭാഗങ്ങളിൽ വെച്ച് ഞാൻ കണ്ടെങ്കിലും ഒരു ചിരിയിലപ്പുറം പരസ്പരം ഞങ്ങളൊന്നും സംസാരിച്ചില്ല ദിവസങ്ങൾക്ക് ശേഷം ഒരു ലഞ്ച് ബ്രെക്കിന് അവളൊറ്റയ്ക്ക് എന്നെ കാണാൻ വന്നു

എന്താടോ…

ഇക്കാ… എനിക്ക് ഇങ്ങളെ ഇഷ്ട്ടാണ്… എനിക്ക് മറക്കാൻ പറ്റില്ല…

നിന്റെ വീട്ടുപേരെന്താ…

…….

ഉപ്പാന്റെ പേരെന്താ…

അസീസ്…

നിനക്ക് എന്നെ ഇവിടെ കണ്ടല്ലാതെ പരിചയമുണ്ടോ

ഇല്ല…

എന്നെ പറ്റി എന്തെങ്കിലും അറിയോ

മ്മ്…

എന്താ അറിയുന്നേ

ഇങ്ങളെ പേര് ഷാഫി പ്ലസ്റ്റു സൈൻസിലാ പഠിക്കുന്നെ സ്കൂളിലെ എല്ലാ കാര്യത്തിലും ഇങ്ങളുണ്ടാവും ….ന്റെ സെക്രട്ടറിആണ്.

വേറെ എന്തേലും അറിയുമോ?

ഇല്ല.

വീട്ടിൽ ഉമ്മയും ഉപ്പയും രണ്ടിത്തമാരുമാണ് ഒരാളെ കല്യാണം കഴിഞ്ഞു ഒരാൾ ഡിഗ്രിക്ക് പഠിക്കുകയാണ് അവളുടെ കല്യാണം കഴിയുമ്പോ ഇപ്പൊ ഉള്ള വീട് പോലും ബാക്കി ഉണ്ടാവില്ല, ഞാൻ ജോലിക്ക് പോയിട്ടാണ് ഞാൻ പഠിക്കാൻ വരുന്നത് വളരെ താഴേക്കിടയിലുള്ള ഫാമിലി ആണ് ഞങ്ങളുടേത്, നിനക്കിപ്പോ പതിനാറു വയസ് കൂടിപ്പോയാൽ നാലോ അഞ്ചോ വർഷം കഴിയുമ്പോ നിനക്ക് കല്യാണം നോക്കും അപ്പൊ എനിക്ക്ചിലപ്പോ കയറികിടക്കാൻ വീട് പോലും ഉണ്ടാവില്ല അങ്ങനെ ഉള്ള എനിക്ക് നിന്നെ കെട്ടിക്കൊണ്ടുപോയി സംരക്ഷിക്കാനും പറ്റില്ല ഇപ്പൊ നിനക്ക് തോന്നുന്നത് പ്രായത്തിന്റെയും മറ്റൊന്നും ചിന്തിക്കാനില്ലാത്തതിന്റെയും പുറത്തുള്ള ഒരു തോന്നൽ ആണ് അതൊക്കെ മാറിക്കോളും ഇപ്പൊ പഠിക്കാൻ നോക്ക് പഠിച്ചൊരു ജോലി വാങ്ങാൻ നോക്ക്

നിങ്ങളെ ഫാമിലി ബാഗ്രൗണ്ടൊന്നും എനിക്ക് പ്രശ്നമില്ല എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം

നിനക്ക് എന്നെ അറിയില്ലെന്നേ ഉള്ളൂ നിന്റെ ഉപ്പനെയും നിന്റെ വീടുമൊക്കെ എനിക്കറിയാം നിന്റെ വീടിന്റെ പണിക്ക് ഞാൻ മണലരിക്കാനും കല്ല് മുകളിൽ കയറ്റാനുമൊക്കെ പണിക്ക് വന്നിട്ടുണ്ട് നീ ഇപ്പൊ ജീവിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒരിക്കലും നിനക്ക് നൽകാൻ എന്നെ കൊണ്ട് പറ്റില്ല ഇതൊന്നും ശെരിയാവില്ല നീ പഠിക്കാൻ നോക്ക് അതാണ് നിനക്ക് നല്ലത്

Leave a Reply

Your email address will not be published. Required fields are marked *