ഒരുകാലത്ത് അവളുടെ സന്തോഷങ്ങൾക്ക് ഞാൻ ഏറെ പ്രാധാന്യം കൊടുത്തിരുന്നു ഇന്നവളെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു
വേഷവിധാനങ്ങളും (ഭ്രാന്റഡ് ഒന്നുമല്ലെങ്കിലും നീറ്റ് ഡ്രെസ്സ്) ശരീരവും കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അങ്കമാണ് ചെറിയ ക്ലാസ്സ് മുതൽ പത്രമിടൽ, ഹോട്ടലിൽ പത്രം കഴുകൽ, മണലെടുക്കൽ, മണലരിക്കൽ, കല്ലെടുക്കൽ, മെക്കാനിക്ക്, ക്ലീനർ, ഡ്രൈവർ അടക്കമുള്ള ഒരുപാട് ജോലികൾ ജോലികൾ ചെയ്ത് ഞാൻ എന്റെ പഠനത്തിനും ഡ്രെസ്സിനും പണം കണ്ടെത്തുകയും ബാക്കി വരുന്ന തുക വീട്ടു ചിലവിന് ഉമ്മയുടെ കയ്യിൽ നൽകുകയും ചെയ്യുമായിരുന്നു കട ബാധ്യതകളുടെ നടുവിൽ കുടുങ്ങി കിടക്കുന്ന ഉപ്പാക്ക് ഞാൻ ജോലിക്ക് പോയി വീട്ടുചിലവ് കഴിഞ്ഞുപോവുന്നത് വലിയ ആശ്വാസമായിരുന്നു മോശമല്ലാതെ പഠിക്കുകയും ചെയ്യുമായിരുന്നത് കൊണ്ട് പഠിച്ചത് മുഴുവൻ ഗവണ്മെന്റ് സ്ഥാപനങ്ങളിലാണ് (ഒത്തിരിയൊന്നും പഠിച്ചിട്ടില്ല ITI വരെ മാത്രമാണ് പഠിച്ചത്) നൂറ്റി എഴുപത്തി എട്ട് സെന്റമീറ്റർ ഉഴരവും എഴുപത്തഞ്ച് കിലോ തൂക്കവുമുള്ള മെലിഞ്ഞതോ തടിച്ചതോ അല്ലാത്ത കറുപ്പോ വെളുപ്പോ അല്ലാത്ത നിറമുള്ള ഉറച്ച ശരീരവുമാണ് എനിക്ക്
അന്ന് ഞാൻ പ്ലസ്സ്റ്റു പഠിക്കുകയാണ് സ്കൂൾ രാഷ്ട്രീയത്തിലെ മുൻ നിരക്കാരിലൊരാൾ എന്ന നിലയിലും എല്ലാ കാര്യങ്ങൾക്കും ഉത്തരവാദിത്തത്തോടെ മുൻപിൽ ഉണ്ടാവുന്നത് കൊണ്ടും എന്റെ പേരും ടീച്ചേഴ്സിനും സ്റ്റുഡന്റ്സിനും പരിചിതമാണ് അന്നേ ദിവസം നടന്ന സെകട്ടറിയേറ്റ് മാർച്ചിൽ പോലീസ് ലാത്തി വീശിയതിൽ വിദ്യാർത്ഥി കൾക്ക് പരിക്ക് പറ്റിയതിന്റെ പരിണിത ഫലമായി പിറ്റേദിവസം കേരളമോന്നാകെ പഠിപ്പ് മുടക്കി സമരം നടത്താൻ ഞങ്ങളുടെ പ്രസ്ഥാനം തീരുമാനിച്ചതിന്റെ ഫലമായി പിറ്റേദിവസം സ്കൂളിലെത്തി കൊടികളും കയ്യിലെടുത്തു മുദ്രവാക്യങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ ഗ്രൗണ്ടിനെ വലം വെച്ചു വരാന്തകളിലൂടെ കഴറി ഇറങ്ങിയ ശേഷം ഓരോ ക്ലാസുകളിലായി കയറി ഇറങ്ങി സംസാരിക്കുകയും അവസാനമായി മെമ്മോ സമർപ്പിച്ചു ലോങ്ങ് ബെലോടെ സ്കൂൾ വിട്ടു ഗ്രാണ്ടിന് അടുത്തുള്ള മരച്ചുവട്ടിലിരുന്നു സമരം ചെയ്യാൻ പോവേണ്ട സ്കൂളുകളെയും പോവേണ്ടവരെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പ്ലസ് വണിൽ പഠിക്കുന്ന നാല് പെൺ കുട്ടികൾ അവിടേക്ക് വന്നു എന്നെ വിളിച്ചു അതിലൊരു കുട്ടിയെ കാണിച്ച് മറ്റൊരു കുട്ടി ഇവൾക്ക് ഇങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാനവളെ ഒന്ന് നോക്കി അവൾ തല താഴ്ത്തി നിൽക്കുന്നു