ഉം..ശെരി…നിന്റെ ഭർത്താവിന്റെ കൂട്ടുകാരൻ ആയത് കൊണ്ട് ചോദിക്കുക ആണ് ,അവസാനം നിനക്കു പറ്റിയ അവസ്ഥ പോലെ വരരുത് .
ഹ്മ്മ്…അതില്ല ഏട്ടാ ,.ഞാൻ അന്വേഷിച്ചു ,മൂപ്പർ ഒരു ബാങ്ക് പ്യൂൺ ആണ് .വലിയ തരക്കേടില്ലാത്ത കുടുംബം ആണ് .അഹ് ..ഓക്കേ…എങ്കിൽ പിന്നെ അടുത്ത ന്യായർ അവരോടു പെണ്ണ് കാണുവാൻ വേണ്ടി വരാൻ അറേഞ്ച് ചെയ്യാം.അവൾക് കൂടി ഇഷ്ടപെടണമല്ലോ….
അഹ്..അവൾ എന്ത് ഇഷ്ടപ്പെടാൻ ..ഏട്ടന്റെ ഇഷ്ടം ആണ് ഞങ്ങൾ മൂന്ന് പേരുടെ ഇഷ്ടം…
അഹ്..എടി..അങ്ങനെ അല്ല..നിങ്ങൾ ഇപ്പോൾ കെട്ടിയത് ഒന്നും എന്റെ ഇഷ്ടം പ്രകാരം ഒന്നും അല്ല.മാലിനിയുടെ കല്യാണം നേരത്തെ നടന്നു .വലിയ കുഴപ്പം ഇല്ല ,ആകെ ഉള്ളത് കുട്ടികൾ ഉണ്ടാകില്ല എന്നെ ഉള്ളു .അത് ഇവളുടെ പ്രശനം അല്ല താനും ,മാലതിയുടെ കെട്ട്യോൻ വേറെ പ്രശനം ഒന്നും ഇല്ല ഇത്തിരി കാര്യങ്ങളിൽ സ്ലോ ആണ് എന്ന് മാത്രം .
ഹ്മ്മ്…ഏന്തയാല് നിങ്ങൾ അവളോട് ഒന്ന് സംസാരിക്ക്…
ശെരി ഏട്ടാ..വേറെ ഒരു കാര്യം….
അഹ് എന്താടി പറ..
ഏട്ടാ അത് മാലതിയുടെ ഭർത്താവിന്റെ അനിയത്തി ,ശ്രീലേഖ ഏട്ടന് വേണ്ടി ആലോചിക്കട്ടെ എന്ന്……അവരുടെ വീട്ടിൽ നിന്നും ചോദിച്ചു…
ഏത് ആ കൊച്ചു പെണ്ണിനെയോ .അവളുടെ ചേച്ചി അതായത് ഇവളുടെ പ്രധാന ശത്രു ശ്രീനിധി കെട്ടിയിട്ടില്ലല്ലോ .പിന്നെ ഞാൻ ഒന്ന് കെട്ടി കൊച്ചു ഉള്ളവൻ ആണ് എന്ന് അവർ മറന്നോ .
എന്റെ ഏട്ടാ ..ഇത് രണ്ടിനും ഉത്തരം ഉണ്ട് .
അഹ്..എന്താ കേൾക്കട്ടെ..
ഏട്ടാ അതായത് ,ശ്രീനിധി എനിക്ക് തലവേദന തന്നെ ആണ് ,എന്റെ ഭർത്താവിന്റെ കൂടെ ഒരിടത്തും വിടില്ല അതിനു എല്ലാം പാരാ വെയ്ക്കും .കാര്യം അങ്ങേരു ഒരു കാര്യത്തിൽ അല്പം മോശം ആണ് എങ്കിലും ,ബാക്കി എല്ലാം കുഴപ്പം ഇല്ലാതെ കുടുംബം കൊണ്ട് പോകുന്നുണ്ട് പക്ഷെ ,എല്ലാം അമ്മയും ഇവളും ആണ് തീരുമാനിക്കുക .പിന്നെ എനിക്ക് ആകെ ഒരു സപ്പോർട്ട് ആ വീട്ടിൽ ശ്രീലേഖ ആണ് ..അഹ്.ശ്രീനിധി ,അവളുടെ കൂടെ പഠിച്ച ഒരുത്തൻ ആയി പ്രണയത്തിൽ ആയിരുന്നു ,അവൻ മദ്രാസ് ആണ് ജോലി ,ഏതോ കമ്പനി മെഡിക്കൽ റെപ്രെസെന്ററ്റീവ് .അത്യാവശ്യം പണം ഉണ്ട് .അവന്റെ വീടും മദ്രാസ് ആണ് .
അവളുടെ കല്യാണം നടത്താൻ ഉള്ള തീരുമാനം എല്ലാം ആയി അപ്പോഴാണ് അവളുടെ ഏട്ടൻ അതായത് എന്റെ ഭർത്താവു ,ഏട്ടന് വേണ്ടി അവളെ ആലോചിക്കട്ടെ എന്ന് ചോദിച്ചത് ,അതാകുമ്പോൾ ഒരു പന്തലിൽ രണ്ടും കഴിയുമല്ലോ .പിന്നെ ഏട്ടൻ ഒന്ന് കെട്ടിയത് ആണ് എന്നും ,എല്ലാം അവര്ക് അറിയാം .അതൊന്നും വിഷയം അല്ലല്ലോ ഏട്ടാ ,ഏട്ടൻ ഇന്നും ചെറുപ്പം ആണ് ,ഇവരെല്ലാവരെ കാളും ,കാര്യങ്ങൾ ചെയ്യുന്നുണ്ട് .പോരാത്തതിന് എന്റെ ഭർത്താവിന് ഏട്ടനെ വലിയ കാര്യം ആണ് .