ആരോട് പറയും തന്റെ അവസ്ഥ വീട്ടിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല… തന്റെ മോൾക്ക് പൂജ ബമ്പർ അടിച്ച സന്തോഷത്തിലാണ് ഉമ്മയും ഉപ്പയും വെറുതെ എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത്…. വീടിന്റെ ഉള്ളിൽ പോലും ലൂസ് ഉള്ള വസ്ത്രമേ ധരിക്കാവു എന്നാണ് ഓർഡർ തലമുടി ഒന്ന് പോലും പുറത്ത് കാണാൻ പാടില്ല… ഫിറോസിനോടൊപ്പമുള്ള ഈ രണ്ട് മാസം അവൾക്ക് വർഷങ്ങൾ പോലെ തോന്നി…. ചിരിയും കളിയും ഇല്ലാത്ത ഒരു മരണ വീട് തന്നെയായിരുന്നു അവൾക്ക് ശരിക്കും അത്….. എല്ലാം സഹിച്ചും അനുസറിച്ചും ജീവിക്കാൻ അവൾ പഠിച്ചു തുടങ്ങി…. ഭക്ഷണം കഴിക്കാൻ രാത്രി ഇരിക്കുന്ന സമയത്ത് ഫിറോസ് എല്ലാവരോടും കൂടി പറഞ്ഞു….
“മറ്റന്നാൾ എനിക്ക് പോകണം…”
വിശ്വസിക്കാൻ കഴിയാത്ത വാർത്ത കേട്ടത് പോലെ ജെസ്ന ഇക്കാനെ നോക്കി … ഉപ്പാടെയും ഉമ്മാടെയും മുഖത്ത് ആ ഒരു സംശയം അവൾ കണ്ടു….
“അത് എന്താ ഫിറോസെ പെട്ടന്ന്…??
“പെട്ടെന്നോ ഞാൻ വന്നിട്ട് മൂന്ന് മാസം ആയി….”
“ഒന്ന് രണ്ട് മാസം കൂടി നിന്നൂടെ…???
” ലീവ് കിട്ടില്ല…”
മകന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പിന്നെയൊന്നും മൂസാജി ചോദിച്ചില്ല…..
ഇയാൾ ശരിക്കും മനുഷ്യൻ തന്നെയാണോ… നിറഞ്ഞു വരുന്ന കണ്ണുകൾ പെടാ പാടുപെട്ട് അടക്കി പിടിച്ച് ജെസ്ന കുറച്ച് കഴിച്ചെന്ന് വരുത്തി അവിടുന്ന് എണീറ്റ് പോയി…..
ഇറങ്ങാൻ നേരം അവൾക്ക് നേരെ ഫിറോസോരു ഫോൺ നീട്ടി പറഞ്ഞു…
“ഇതിൽ എന്റെ നമ്പർ ഉണ്ട്… ചെന്നിട്ട് വിളിക്കണ്ട് ….. പിന്നെ നെറ്റ് കാർഡൊന്നും കയറ്റാൻ നിക്കണ്ട…..”
മറുപടിക്ക് പോലും കത്ത് നിൽക്കാതെ ബാഗും കയ്യിലെടുത്ത് ഇറങ്ങി പോകുന്ന ഇക്കാനെ നോക്കി അവൾ മരവിച്ചു നിന്നു…..
ദിവസം ഇടവിട്ടാണ് ഇക്ക വിളിക്കുന്നത് അതും നാലോ അഞ്ചോ മിനിറ്റ് മാത്രം സംസാരിക്കും…… അതിനോടും പൊരുത്തപെട്ട് രണ്ട് മാസങ്ങൾ അവൾ തള്ളി നീക്കി…. കൂടെ പഠിച്ച ആരുമായും കോൺടാക്ട് ഇല്ലാതിരുന്ന സമയത്താണ് വീടനടുത്ത് ഒരു കല്യാണം വന്ന് പറഞ്ഞത്… ഒരു വിധം പറഞ്ഞു പറഞ് പോകാൻ അനുവാദം കിട്ടി…. കുറച്ചാളുകളെ ഒരുമിച്ച് കാണാലോ എന്ന സന്തോഷം മാത്രമായിരുന്നു ജെസ്നയുടെ ഉദ്ദേശം…. കല്യാണ വീട്ടിൽ വെച്ച് കണ്ടുമുട്ടിയ അയൽ വാസികളെല്ലാം തന്റെ സ്വർഗ്ഗീയ ജീവിതത്തെ കുറിച്ച് പറയുമ്പോ എല്ലാവർക്കു മുന്നിലും പുഞ്ചിരിക്കുന്ന മുഖവുമായി അവൾ നിന്ന് കൊടുത്തു…..