വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

കഴിയുമ്പോ ശരിയായിക്കോളും ലക്ഷ്മി മോൾക്ക്  ”

ശങ്കരൻ അവരെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

ഇതൊന്നും അറിയാതെ ലക്ഷ്മി മുറിയിലെ കട്ടിലിൽ കിടന്നു വിതുമ്പുകയായിരുന്നു.അവൾക്ക് എല്ലാവരോടും വല്ലാത്തൊരു ഈർഷ്യയും കോപവും തോന്നി.

അതിന്റെ ഇരട്ടിയായിട്ട് അനന്തുവിനോടും തോന്നി.ദേവേട്ടനെക്കാളും പ്രാധാന്യം ഇപ്പൊ ഇന്നലെ വലിഞ്ഞു കേറി വന്നവനാണെന്നു ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു.

പതിയെ പതിയെ എല്ലാരും ദേവേട്ടനെ മറന്നു പോകുമോ എന്നും അവൾ ഭയപ്പെട്ടു.ദേവേട്ടന്റെ അച്ഛൻ പോലും ജീവിതത്തിൽ ആദ്യമായി തന്നെ ധിക്കരിച്ചത് ഓർത്തു അവളുടെ മനസ് തേങ്ങി.

ഇപ്പൊ മാലതിയുടെ മോനോട് ദേഷ്യപ്പെടാൻ പോയപ്പോൾ പോലും ആ മുഖത്തേക്ക് നോക്കാൻ തനിക്ക് ത്രാണിയില്ലാതായിരുന്നു .എല്ലാവരും കൂടി അനന്തുവിനെ സ്നേഹിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

അവൾ എണീറ്റു നേരെ അനന്തു ഉപയോഗിക്കുന്ന ദേവന്റെ മുറിയിലേക്ക് പോയി. മുറിയുടെ വാതിൽ തള്ളി തുറന്നു അവൾ ഉള്ളിലേക്ക് കയറി.

ഭിത്തിയിൽ തൂക്കിയിരിക്കുന്ന ദേവന്റെ ചിത്രത്തിലേക്ക് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.ദേവന്റെ ചിരിയുടെയും നീല കണ്ണുകളുടെയും കാഴ്ച അവളുടെ മനസിലെ സങ്കടങ്ങളുടെ വേലിയേറ്റത്തിന്റെ ആഘാതം കുറച്ചു.

അവൾ മേശയിൽ ഉള്ള ദേവന്റെ ഫോട്ടോ എടുത്തു നേരെ സ്വന്തം മുറിയിലേക്ക് പോയി. അതിനു ശേഷം ആ ഫോട്ടോ നെഞ്ചോട് ചേർത്തു വച്ചു അവൾ കട്ടിലിൽ അമർന്നു കിടന്നു.അർദ്ധ നിദ്രയിലും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു..

“ദേവേട്ടൻ…… ദേവേട്ടൻ…… ദേവേട്ടൻ ”

മുത്തശ്ശൻ പറഞ്ഞതനുസരിച്ചു വില്ലേജ് ഓഫീസറെ കൂട്ടാൻ അനന്തു ബുള്ളറ്റ് ശര വേഗത്തിൽ പറപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമത്തിന്റെ അതിർത്തിയിൽ ഉള്ള ആശുപത്രിക്ക് സമീപം ആണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

അരുണിമയെയും കൊണ്ടു മുൻപ് പോയതിനാൽ വഴിയൊക്കെ അവന് മനഃപാഠമായിരുന്നു. തെങ്ങും തോപ്പുകളും പാടങ്ങളും മറി കടന്നു ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഇരുവശത്തും സ്ഥിതി ചെയ്യുന്ന റോഡിലൂടെ അവൻ ബുള്ളറ്റ് പറപ്പിച്ചു.

കുറേ ദൂരം മുന്നോട്ടേക്ക് എത്തിയതും മുൻപിൽ വഴി രണ്ടായി ഭാഗിക്കപെട്ടിരിക്കുന്നത്  അവൻ ശ്രദ്ധിച്ചു. ആശുപത്രിയിൽ പോയ ഓർമയിൽ അനന്തു ബുള്ളറ്റ് വലത്തോട്ടുള്ള വഴിയിലേക്ക് കയറി പോകാൻ ഹാൻഡിൽ തിരിക്കാൻ ശ്രമിച്ചതും ബുള്ളറ്റ് ഇടതു വശത്തേക്ക് തനിയെ കേറി പോയി.

ആ റോഡിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.  അനന്തു ഞെട്ടലോടെ വണ്ടി ചവിട്ടി നിർത്താൻ നോക്കി. എന്നാൽ അത് പ്രവർത്തനരഹിതമായിരുന്നു.

ആ സമയം അവന്റെ നട്ടെലിലൂടെ മിന്നൽ പിണർ പാഞ്ഞു. അനന്തു വെപ്രാളത്തോടെ ഫ്രന്റ്‌ ബ്രേക്കും പിടിച്ചു നോക്കി.എന്നാൽ  അതും പ്രവർത്തനരഹിതമായിരുന്നു.

അവൻ ഭയത്തോടെ ആക്‌സിലേറ്ററിൽ നിന്നും കയ്യെടുത്തു. ആ സമയം വണ്ടിയുടെ വേഗത കുറഞ്ഞെങ്കിലും പൊടുന്നനെ ആക്‌സിലേറ്റർ മറ്റാരുടെയോ പ്രേരണ പോലെ തനിയെ വീണ്ടും തിരിഞ്ഞു. അതോടെ ബുള്ളറ്റിന്റെ കുറഞ്ഞ വേഗത കൂടിയതായി മാറി.

Leave a Reply

Your email address will not be published. Required fields are marked *