വശീകരണ മന്ത്രം 13
Vasheekarana Manthram Part 13 | Author : Chankyan | Previous Part
(കഥ ഇതുവരെ)
നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.
കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.
ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.
അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും കഥ.
അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.
അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.
അതും ഈ ഡയറിയിലൂടെ.
അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.
ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.
സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.
ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു. . . (തുടരുന്നു ) . . വൈകുന്നേരം വരെ അഥിതികളുടെ ബഹളമായിരുന്നു തേവക്കാട്ട് മനയിൽ.
ചായകുടിയും കഴിഞ്ഞാണ് അവർ പിരിഞ്ഞത്.
പോകാൻ നേരം കൃഷ്ണൻ കുട്ടി MLA ശങ്കരനെ ഹാർദ്ധവമായി ആശ്ലേഷിച്ചു.
ഒരു പുതു ബന്ധുത്വത്തിനുള്ള തുടക്കം.
കാര്യങ്ങളൊക്കെ ഒന്നു കൂടി ഉറപ്പിച്ച ശേഷം അദ്ദേഹം പോകാനായി ഇറങ്ങി.
കൂടെ പരിവാരങ്ങളും.
മീനാക്ഷി രാധികയെ എത്തി നോക്കി.
അവൾ അവിടെ മുഖം ഒരു കലം പോലെ വീർപ്പിച്ചു വച്ചിരിക്കുന്നു.
അവളുടെ ഭാവ മാറ്റം കണ്ട് മീനാക്ഷി ചിന്തിതയായി.
ഇവൾക്കിത് എന്തുപറ്റി?
മുഖമൊക്കെ ഒരു കൊട്ട കണക്കെ ഉണ്ടല്ലോ.
മീനാക്ഷി പിണക്കം മാറ്റാനായി രാധികയെ കൈകൾ കൊണ്ട് മാടി വിളിച്ചു.
പക്ഷെ രാധിക അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
കൈകൾ കെട്ടി വച്ചു അവൾ കാര്യമായി എന്തോ ചിന്തിക്കുകയായിരുന്നു.