വിമൽ : പറയില്ലെന്ന് പറഞ്ഞില്ലേ.. നീ നിർത്തിക്കോ.. നമുക്ക് നാളെ നേരിട്ട് സംസാരിക്കാം
റോഷൻ : ഓകെ ഡാ… വീണ്ടും താങ്ക്സ്.
വിമൽ : ആ… വെൽകം.. വെൽക്കം…
റോഷൻ സമാധാനത്തോടെ ഫോൺ നീക്കിവച്ചു ഉറങ്ങാൻ കിടന്നു… _______________________________________________
വീട്ടിലെത്തി, സ്കൂട്ടറിൽ നിന്നും ഇറങ്ങവെ, ഓർമ്മകളിൽ പയനം നടത്തുകയായിരുന്ന റോഷനെ രേഷ്മ ചേച്ചി മെല്ലെ വിളിച്ചുണർത്തി. അവൻ ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ചേച്ചി തിരിച്ചും. ഇരുവരും ഇറങ്ങി രേഷ്മ ചേച്ചിയുടെ വീട്ടിനകത്തേക്ക് നടന്നു.
താൻ നൽകിയ ചായയും പിടിച്ചു ആലോചന പൂണ്ടിരിക്കുന്ന അവനെ ചേച്ചി കുറച്ച് നേരം നോക്കിയിരുന്നു. അവനോട് ചോദിക്കാതെ തന്നെ എന്തിനെക്കുറിച്ചാണ് അവൻ ചിന്തിച്ച് കൂട്ടുന്നതെന്ന് ആ സ്ത്രീക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
“മോനേ… റോഷാ…”, ചേച്ചി വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തഴുകി….
റോഷൻ ഒന്നും പറയാതെ ചേച്ചിയുടെ മേലേക്ക് ചാഞ്ഞ്, ആ മടിയിൽ തല ചാച്ച് കിടന്നു.
രേഷ്മ ചേച്ചി : “നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം… നിക്സൺ… അല്ലേ…?”
റോഷൻ അതെ’യെന്ന് തലകുലുക്കി.
രേഷ്മ ചേച്ചി : “നിങ്ങടെ കൂടെ പണ്ട് തല്ലു കൂടി നടന്ന പീക്കിരിച്ചെക്കനല്ല അവനിപ്പോൾ… ചെകുത്താനാണ്…. വിമലിനെയും അച്ചുവിനെയും പോലെ പല പാവങ്ങളെയും കണ്ണീർ കുടിപ്പിക്കുന്ന കണ്ണിച്ചോരയില്ലാത്ത ചെകുത്താൻ… ”
അവൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി. ശേഷം കിടന്നുകൊണ്ട് തന്നെ ആ മുഖം ചേച്ചിയുടെ വയറിനോട് ചേർത്ത് അരക്കെട്ടിൽ വട്ടം കെട്ടിപ്പിടിച്ച് കിടന്നു… ചേച്ചി വാത്സല്യത്തോടെ അവന്റെ മുടിയിൽ വീണ്ടും തഴുക്കിക്കൊണ്ടിരുന്നു….
ചേച്ചി മെല്ലെ അവന്റെ മുഖം പിടിച്ച് ഉയർത്തി, അവന്റെ നെറുകയിൽ സ്നേഹത്തോടെ ചുംബിച്ചു.
രേഷ്മ ചേച്ചി : “നിന്റെ മനസ്സ് എനിക്ക് വായിക്കാം… പക്ഷെ സ്വന്തം കാര്യം മറന്ന്, കൂട്ടുകാർക്ക് വേണ്ടി നീ അരുതാത്തതിന് ഒന്നിനും മുതിരരുത്… അങ്ങനെ എന്തെങ്കിലും ചെയ്താൽ ചേച്ചിക്ക് അത് സഹിക്കാനാവില്ല…”
അവൻ എന്ത് മറുപടി നൽകണമെന്നറിയാതെ ചേച്ചിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. ചേച്ചി അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൂടി നൽകി.
രേഷ്മ ചേച്ചി : “പറ… നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ചേച്ചിക്ക് സത്യം ചെയ്യ്…”