അങ്ങനെ ശനിയും ഞായറും വീട്ടിൽ അടിച്ച് പൊളിച്ച് ഞായറാഴ്ച്ച വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങി. പോരുമ്പോൾ അമ്മു അടുത്ത വരവിന് ഫോൺ വാങ്ങുന്ന കാര്യം ഓർമിപ്പിച്ചു. ഞായറാഴ്ച രാത്രി ട്രെയിൻ കയറി.
തിങ്കൾ രാവിലെ ട്രെയിനിറങ്ങി നേരെ റൂമിലേക്ക് വിട്ടു.അവിടെ നിന്നും നേരെ ഓഫീസ്. ഓഫീസിലെത്തിയപ്പോൾ അവരൊക്കെ എത്തിയിട്ടുണ്ട്.എല്ലാരോടും കുശലം പറഞ്ഞു വർക്കിലേക്ക് കടന്നു.
” വർഷ : നാട്ടിലൊക്കെ പോയി അടിച്ച് പോളിച്ചോ…..? ”
” ഞാൻ : ആ കുഴപ്പല്യ….നല്ലപോലെ കടന്നു പോയി….അമ്മയുടെ നിർബന്ധക്കൊണ്ട ഈ രണ്ടാഴ്ച്ച കൂടുമ്പോൾ പോക്ക്……”
” വർഷ : അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ…..” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു.
” ഞാൻ : പിന്നേ…..നിന്നെ കുറിച്ച് അമ്മു ചോദിച്ചിരുന്നു നിന്റെ നമ്പറും വാങ്ങിയിട്ടുണ്ട്……”
” വർഷ : മ്മ്……ഇന്നലെ മെസ്സേജ് അയച്ചിരുന്നു……”
” ഞാൻ : ഒഹ്….”
പിന്നെ ഞാൻ വർക്കിലേക്ക് ശ്രദ്ധിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കഴിഞ്ഞ ഞാറാഴ്ചയും ഞങൾ മാൾ ചുറ്റാനിറങ്ങി. പിന്നെ നൂൺ ഷോ കണ്ട് പോന്നു.
വ്യാഴാഴ്ച ലഞ്ച്ച് ബ്രേക്കിന് ഞാൻ ഓഫീസിലെ വേറൊരു പെൺകുട്ടിയുമായി സംസാരിച്ചു നിക്കുകയായിരുന്നു. ആ വഴി വന്ന വർഷ.
” വർഷ : ആദി ഇവിടെ നിക്കുകയായിരുന്നോ…? ഞാൻ എവിടൊക്കെ തിരഞ്ഞു… ഒന്നിങ് വന്നെ ഒരു കാര്യം പറയാനുണ്ട്….”
” ഞാൻ : എന്താ കാര്യം….? ”
” വർഷ : അതൊക്കെ ഉണ്ട്….ഇങ്ങ് വാ…..”
അവള് എന്നെയും വലിച്ചു കൊണ്ടു പോയി.
” വർഷ : നീയെന്തിനാ അവളോടോക്കേ സംസാരിക്കാൻ പോകുന്നത്…..? ”
” ഞാൻ : ആ കുട്ടി എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ സംസാരിച്ചതാ….അതിനെന്താ കോഴപ്പം……? ”
” വർഷ : അവളുടെ സ്വഭാവം അത്ര നല്ലതല്ലാന്നാണ് കേൾക്കുന്നത്….”
” ഞാൻ : എയ്….എനിക്കങ്ങനെ തോന്നുന്നില്ല….”
” വർഷ : മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു…..ഇനി അവളോട് കൂട്ട്‌കൂടനൊന്നും പോണ്ട…..”
” ഞാൻ : അങ്ങനെയെങ്കിൽ അങ്ങനെ…….”
ഞങ്ങളുടെ സംസാരം കേട്ട് ജീവൻ.
” ജീവൻ : എന്താ ഇവിടെയൊരു സോകാര്യം….? ”