” വർഷ : ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടക്കിതരണോ…? ”
” ഞാൻ : വന്നാൽ കുഴപ്പല്യ……അല്ലെങ്കിൽ വേണ്ട എന്തിനാ നീ വെറുതെ ഈ രാത്രിയിൽ….? ”
” വർഷ : എനിക്ക് കൊഴപ്പൊന്നും ഇല്ല ഞാൻ ഒരു 7:30 ക്ക് വര…..” അവള് അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അങ്ങനെ 7:30 ക്ക് അവള് വന്ന് എട്ടുമണിക്ക് ഞങൾ സ്റ്റേഷനിലേക്കു പോയി.അവിടെ ട്രെയിൻ പ്ലാ്റ്ഫോമിൽ കിടപ്പുണ്ട് .
“ഞാൻ : എന്ന നീ വിട്ടോ ട്രെയിൻ വന്നിട്ടുണ്ട് . ”
” വർഷ : ഞാൻ ഇപ്പൊ പോവും….പിന്നെ അനിയത്തിയെ അന്ന്വേഷിച്ചെന്ന് പറയ്….”
“ഞാൻ : അതൊക്കെ ഞാൻ പറഞ്ഞോളാം…നീ ശ്രദ്ധിച്ച് പോവാൻ നോക്ക്….”
അങ്ങനെ രാവിലെ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയതും അമ്മ പരിഭവം പറയാൻ തുടങ്ങി.
” അമ്മ : എടാ നീ അങ്ങ് മെളിഞ്ഞല്ലോട…….കുറച്ച് കറത്തു…..നീ ഇനി അവിടേക്ക് പോണ്ട……”
“ഞാൻ : എന്റമ്മേ ഞാൻ രണ്ടാഴ്ചകൊണ്ട് മേലിയെ …….അതൊക്കെ അമ്മക്ക് തോന്നുന്നതാണ്.”
ഞാൻ ഓരോ മാസം കഴിയുമ്പോൾ വീട്ടിലേക്ക് വരാനാണ് വിജാരിച്ചിരുന്നത് . അമ്മ പറഞ്ഞാണ് രണ്ടാഴ്ചയാകിയത്. അമ്മു പിന്നെ വർഷയെ കുറിച്ച് ചോദിക്കലായി.
” അമ്മു : ഏട്ടാ…. കാമുകി എന്ത് പറയുന്നു…..സുഖമാണോ…? ”
” ഞാൻ : അതാര ഞാൻ അറിയാത്ത കാമുകി….? ”
ഞാൻ സംശയത്തോടെ അവളെ നോക്കി.
” അമ്മു : ohh…. ഒന്നും അറിയാത്ത പോലെ…… അന്ന് ഞാൻ വീഡിയോ കോൾ ചെയ്തപ്പോൾ റൂമിൽ ഉണ്ടായിരുന്ന……..വർഷ ചേച്ചി….”
അവള് എന്നെ ഒന്ന് ചൂഴ്ന്നു നോക്കിക്കൊണ്ട് ചൊദിച്ച്.
” ഞാൻ : എടി പോത്തേ……അതെന്റെ ഫ്രണ്ടാണ്…..”
ഞാൻ അവളുടെ ചെവിക്കു പിടിച്ചുകൊണ്ട് പറഞ്ഞു.
” അമ്മു : ആഹ്…. വിട്… വിടു ഏട്ടാ….എനിക്ക് ചെറുതായിട്ട് സംശയമുണ്ട്……”
” ഞാൻ : എന്ത് സംശയം…?
” അമ്മു : അല്ല…..ചേച്ചിയെന്തിന ഏട്ടന്റെ ഫ്ളാറ്റിൽ വന്നത്….അതും രാവിലെ തന്നെ….? ”
അവള് സംശയ ഭാവത്തോടെ എന്നെ നോക്കി.
” ഞാൻ : എടി പോത്തേ…..അത് ഞായറാഴ്ചയല്ലേ വെറുതെ ഷോപ്പിങ്ങിനിറങ്ങിയലോന്ന് അവള് ചൊതിച്ചപ്പോൾ ഞാൻ പറഞ്ഞു പോവാന്ന്…..അതിന് എന്നെ കൂട്ടാൻ വന്നതാണ്.”
” അമ്മു : hmm…. ” അവള് ഒരു ഉറപ്പുവരാത്ത മട്ടിൽ മൂളി.
” അമ്മു : പിന്നെ…. ആ ചേച്ചിയുടെ നമ്പർ എനിക്ക് വേണം….”
” ഞാൻ : അതെന്തിന…..? ”