” വർഷ : ഞാൻ വെറുതെ ഇവിടെയൊക്കൊന്നു നോകീത… അപ്പോൾ ഇവിടെ കഴിക്കനൊന്നും കണ്ടില്ല…… അപ്പോൾ ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് കണ്ട് ദോശ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു ………എന്തേ……? ”
” ഞാൻ : ഒന്നുല്യ….” ഞാനതും പറഞ്ഞു ഹാളില് ടിവി കണ്ടിരുന്നു . അപ്പോളാണ് അനിയത്തിയുടെ വീഡിയോക്കോൾ വരുന്നത് . ആദ്യമൊന്ന് പേടിച്ച് എടുക്കണോന്ന് പിന്നെ എടുക്കാൻ തീരുമാനിച്ചു.
” ഞാൻ : ഹായ് അമ്മു ( അനിയത്തിയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറ് ) ”
” അമ്മു : ഹായ് ഏട്ടാ….സുഖമല്ലേ അവിടെ…? ”
” ഞാൻ : ഇവിടെ സുഖമാണ് , അവിടെ സുഖമാണോ..? ”
” അമ്മു : ഇവിടെ എല്ലാവർക്കും സുഖം…”
” ഞാൻ : അച്ഛനും കടയിൽ പോയോ..? അമ്മ എവിടെ..? ”
” അമ്മു : അച്ഛൻ കടയിൽ പോയി അമ്മ പുറത്തുണ്ട്..”
അപ്പോളാണ് വർഷ ഹാളിലേക്ക് വരുന്നത്.അത് കണ്ടപ്പോൾ.
” അമ്മു : ആര ഏട്ടാ അവിടെ ഒരു പെൺകുട്ടി……”
” ഞാൻ : ഹാ…ഇത് എന്‍റെകൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്…..പേര് വർഷ ”
ഞാൻ വർഷയ്യേ ക്യാമറയ്ക്ക് മുൻപിൽ ഇരുത്തി
എന്നിട്ട് അമ്മുവിനെ പരിചയപ്പെടുത്തി.
” ഞാൻ വർഷയോട് : വർഷെ ഇതെന്റെ കാമുകി പേര് അമൃത……” അത് കേട്ടപ്പോൾ അവളുടെ മുഖം ചെറുതായിട്ട് വടിയെങ്ങിലും അത് പുറത്ത് കാട്ടാതെ ചിരിച്ചുകൊണ്ട് അമ്മുവിനോട് ഹായ് പറഞ്ഞു.
” അത് കട്ട അമ്മു : ചേച്ചി ഞാൻ അവന്റെ കമുകിയൊന്നും അല്ല ഞാൻ അവന്റെ പെങ്ങളാണ്….” അത് പറഞ്ഞു അവള് ചിരിച്ചു . അത് കേട്ട വർഷക്കും സന്തോഷായി.അത്കഴിഞ്ഞ് അവർ തമ്മിൽ കുറച്ചു നേരം സംസാരിച്ചു ഫോൺ കട്ട് ചെയ്ത്. അത് കഴിഞ്ഞ് ഞങൾ ഒരുമിച്ച് ചയകുടിച്ച് കുറച്ചുനേരം ടിവി കണ്ട് ഒരു പത്തുമണി അയപ്പോൾ ഞാൻ ഷോപ്പിങ്ങിന് ഇറങ്ങി.
ഞങ്ങൾ നേരെ ഷോപ്പിംഗ് മാളിലെ പോയി അവിടെ അവൾ എന്തൊക്കെയോ വാങ്ങുന്നുണ്ട്.ഞാൻ അവിടെ വയ്നോക്കി നിന്നു. പിന്നെ ഷോപ്പിംഗ് മാൾ ഫുൾ ഞങൾ ചുറ്റിയടിച്ചു.ഇടക്ക് അവള് സേൽഫിയോക്കെ എടുക്കുന്നുണ്ട്. പിന്നെ എന്റെയും അവളുടെയും സിംഗിൾ ഫോട്ടോസും എടുത്ത്. മാൾ ചുറ്റിയടിച്ചു ഞങൾ കഴിക്കാൻ മളിന്റെ ടോപ് ഫ്ലോറിലേക്ക് പോയി. അവിടെ ഒരു കോർണറിൽ സീറ്റിൽ ഇരുന്നു ഫുഡടിച് കഴിഞ്ഞിറങ്ങിയപ്പോൾ അവള് ചോദിച്ചു സിനിമ പോയാലോ അങ്ങനെ ഞങൾ സിനിമക്ക് കേറി. സിനിമയും കണ്ട് ഞങൾ വൈകുന്നേരം 5:30 ക്കാണ് തിരിച്ചെത്തുന്നത് അവള് എന്നെ ഫ്ളാറ്റിൽ കൊണ്ടാക്കി തിരിച്ചു പോയി.
🔹🔹🔹🔹🔹🔹
ചെന്നൈയില് വന്നിട്ട് ഇപ്പൊൾ രണ്ടാഴ്ചയായി.ഇന്ന് വെള്ളിയാഴ്ച രത്രികേത്ത ട്രെയിനിൽ ഞാൻ വീട്ടിലേക്ക് പോകും. വൈകുന്നേരം വർഷയുടെ കോൾ വന്നു.
“വർഷ : hello…… ഏപ്പളാ പോവുന്നത്….?”
” ഞാൻ : രാത്രി 8:30 ക്കാണ് ട്രെയിൻ ”