വർഷ [ആദിതൃൻ]

Posted by

“അമ്മ : എനിക്ക് സമ്മദ്ധകുറവോന്നും ഇല്ല…….എന്നാലും നീ ഒറ്റകൊക്കെ…..അച്ഛനോട് പറഞ്ഞോ ? ”

“ഞാൻ : ഇല്ല രാത്രി വരുമ്പോൾ പറയാം എന്ന് കരുതി ”

“അമ്മ : മ്മ്‌ ”

വൈകുന്നേരം അനിയത്തിയോട് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷായി.അച്ഛൻ സമ്മതിക്കുമോ എന്നൊരു ചെറിയ പേടി ഉണ്ട്. ചെന്നൈലോക്കെ പോയി വർക്ക്‌ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

രാത്രി അച്ഛൻ കട അടച്ച് വന്ന് കുളിച്ച് ഡൈനിങ് ഹാളില് ഇരിക്കുമ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു

” ഞാൻ : അച്ഛാ… എനിക്ക് ജോലി കിട്ടി. ”

“അച്ഛൻ : ശമ്പളം ഒക്കെ ഉണ്ടോടാ ”

“ഞാൻ : ശമ്പളം തുടക്കം കുറവ് അകും ഒന്ന് രണ്ട് മാസം കഴിയുമ്പോൾ കൂടും….”
അപ്പോൾ അമ്മ അങ്ങോട്ട് വന്നു.

” അമ്മ : എവിടേന്ന് ചൊതിക്ക്‌……”

“ഞാൻ : ചെന്നൈലാണ്…….”
ഞാൻ അത് പറഞ്ഞ് അച്ഛനെ ഒന്ന് ഇടംക്കണിട്ട്‌ നോക്കി.അച്ഛൻ കൊറച്നേരം മിണ്ടാതെ നിന്നു പിന്നെ .

“അച്ഛൻ : നീ അവിടെ ഒറ്റക്ക് നിക്കോടാ…….”
അപ്പോൾ അനിയത്തി
“അനിയത്തി : ഏട്ടന്റെ ആഗ്രഹം അല്ലേ അച്ഛ………ഏട്ടന് അവിടെ വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ട്ട…… ”
അനിയത്തി ഇങ്ങനെ പറയാൻ കാരണം വേറെ ആണ് ജോലികിട്ടി അദ്ധ്യ മാസം ശമ്പളം കിട്ടുമ്പോൾ പുതിയ ഫോൺ വങ്ങിത്തരാം എന്ന് പറഞ്ഞതുകൊണ്ടാണ്.

” അച്ഛൻ : എന്ന ജോയിൻ ചെയ്യേണ്ടത് ? ”
“ഞാൻ : അടുത്ത തിങ്ളാഴ്ച…..പിന്നെ എന്റെ ഫ്രണ്ട് പ്രവീൺ ആ കമ്പനിയിൽ ആണ് ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് താമസസൗകര്യം അവൻ റെഡിയാക്കികോളും……….”
ഞാനും പ്രവീണും ഒരേ നാട്ടുകാർ ആണ്.

“അമ്മ : അപ്പോൾ എന്ന പോകുന്നത് ? ”
“ഞാൻ : ഞായറാഴ്ച പോകണം…….”
അങ്ങനെ അച്ഛനും അമ്മയും സമ്മതിച്ചു . പിന്നെ ഞായറാഴ്ച ഞാൻ ട്രെയിനിൽ പുറപെട്ടു. എന്നെ യാത്രയാക്കാൻ അച്ഛനും അമ്മയും അനിയത്തിയും വന്നിരുന്നു. അങ്ങനെ വൈകുന്നേരം 7 മണിക്ക് ഞാൻ ചെന്നൈയിലെത്തി റെയ്ൽവേ സ്റ്റേഷനിൽ എന്നെ കാത്ത് പ്രവീൺ ഉണ്ടായിരിന്നു അവിടുന്ന് നേരെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. അന്നു അവിടെ താമസിച്ചു നാളെ പുതിയ ഫ്ലാറ്റിലേക്ക് പോവാന്ന് കരുതി. അവൻ എന്നോട് കുറെ പറഞ്ഞു അവന്റെ കൂടെ നിൽക്കാൻ പക്ഷേ എനിക്ക് ഒറ്റക്ക് നിക്കാൻ ആയിരിന്നു താൽപര്യം.

തിങ്കളാഴ്ച ഞാനും പ്രവീണും അവന്റെ ബൈക്കിൽ രാവിലെ ജോയിൻ ചെയ്യാൻ പോയി. അവിടെ എത്തി ജോയിൻ ചെയ്യുമ്പോൾ എന്റെ കൂടെ ആ ദിവസം തന്നെയാണ് വർഷയും ജോയിൻ ചെയ്തത്. ഞങൾ അവിടുന്ന് ചെറുതായിട്ട് പരിചയപെട്ടു . പിന്നെ എനിക്ക് എന്റെ സീറ്റ് കാണിച്ച് തന്നു ടീം പരിചയപ്പെടുത്തി ഞാൻ,പ്രവീൺ,ജീവൻ,പീറ്റർ,വർഷ,ശീതൾ.
എന്റെ തൊട്ടടുത്താണ് വർഷയുടെ സീറ്റും.

“വർഷ : ഹായ്………”

Leave a Reply

Your email address will not be published. Required fields are marked *