വരവേൽപ്പ്
Varavelppu Author Odiyan
എടാ കിച്ചു….
എന്താ അമ്മേ….
എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു,കാര്യം പറയാതെ അമ്മേടെ മൂന്നാമത്തെ വിളി ആണ് ഇത്
എടാ കിച്ചു…. നാളെയാണ് ദീപ വരുന്നത്…. നീ airoportൽ പോണം കേട്ടല്ലോ….
അമ്മ എനിക്ക് പണി തരാനാണ് വിളിച്ചതെന്ന് അറിഞ്ഞില്ല….എന്നാൽ വിളി കേൾക്കില്ലാരുന്നു….
ആ പോവാം…!!!
കൊറച്ചു ദേഷ്യത്തോടെയും അമർഷത്തോടെ ആണ് ഞാൻ അത് പറഞ്ഞത്.പക്ഷെ അമ്മക്ക് അത് ഇഷ്ടപ്പെട്ടില്ല
ഓഹ് നിനക്ക് ഈ ഫോണും കുത്തിപ്പിടിച്ച് ഇരുന്ന പോരെ… വല്യ Btechകാരൻ…..എണീറ്റു വല്ല പണിക്കും പോകാൻ നോക്കടാ ചെക്കാ….
അമ്മ എന്നെ ഇളിഭ്യനാക്കി.
ഇപ്പൊ നിങ്ങൾക് ഏതാണ്ട് ഒരു ഐഡിയ കിട്ടിയില്ലേ. ഞാൻ ഹരികൃഷ്ണൻ കിച്ചു എന്ന് വിളിക്കും.Btech കഴിഞ്ഞ് Mtech വിദേശത്ത് ചെയ്യാൻ ILTS എക്സമിനു prepare ചെയുന്നു. അച്ഛൻ രാധാകൃഷ്ണൻ മരിച്ചിട്ട് ഇപ്പൊ നാല് കൊല്ലം ആകുന്നു.അമ്മ സരിത സ്കൂൾ ടീച്ചർ ആയിരുന്നു ഇപ്പൊ റിട്ടയർ ആയി എന്റെ നെഞ്ചത് കേറുന്നു. പിന്നെ ഉള്ളത് ഒരു ചേച്ചിയാണ് ഹരിത കെട്ടിച്ചു വിട്ടു. ഇടക്കൊക്കെ വരാറുണ്ട്.
ഇനി കഥയിലേക്ക് വരാം. കഥയല്ലട്ടോ നടന്നതാ. നാളെ എന്റെ വല്യച്ഛന്റെ മോന്റെ അതായത് സുധീഷേട്ടന്റെ ഭാര്യയും മകളും ദുബായ് ജീവിതം വിട്ട് നാട്ടിലേക്ക് പോരുന്നു ദീപച്ചേച്ചിയും മകൾ അനുരാധ എന്ന അനുവും.ഇവരാണ് നമ്മടെ കഥാപാത്രാങ്ങൾ എന്ന് മനസിലായി കാണുമല്ലോ അല്ലേ. വല്യച്ചന് മൂന്നു മക്കൾ ആണ് അതിലെ മൂത്തവനാണ് സുധീഷേട്ടൻ.