പഴയ മായ ആയിരുന്നെങ്കിൽ ഇതൊന്നും ചിന്തിക്കില്ലായിരുന്നു. സ്വന്തം ശരീരത്തോട് ഒരു അകൽച്ചയായിരുന്നു, വളരുന്ന മാറ്റങ്ങൾ ഒരു അസ്വസ്ഥതയും. എന്നാൽ ഏട്ടന്റെ സ്നേഹം അവളെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കണ്ണാടിയിൽ നോക്കുമ്പോഴുള്ള പേടി കുറഞ്ഞു വന്നു. പതിയെ, സ്വന്തത്തോട് ഒരു അഭിമാനം തോന്നിത്തുടങ്ങി.
ഫോൺ കയ്യിലെടുത്തു. പുതിയ ചുരിദാറിലെ ഒരു ഫുൾ ലെങ്ത് ഫോട്ടോ. ക്യാമറയിലേക്ക് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ക്ലിക്ക്. അയക്കാൻ ‘ഏട്ടാ’ എന്ന് തിരഞ്ഞു. ഒരു നിമിഷം മായ നിന്നു. അയച്ചോ?
ഇങ്ങനെ ഒരു ഫോട്ടോ അയക്കുന്നത് ആദ്യമാണ്. അവർ ചാറ്റ് ചെയ്യും, വിളിക്കും…പക്ഷേ തന്റെ ഫോട്ടോ, അതും പുതിയ വസ്ത്രത്തിൽ – മായയുടെ വിരലുകൾ മെല്ലെ വിറച്ചു.
എന്ത് വിചാരിക്കും ഏട്ടൻ? ‘പെങ്ങൾ വലുതായി’ എന്ന് കളിയാക്കുമോ? അതോ…ഒരുപക്ഷെ…ഈ ഫോട്ടോ ഏട്ടൻ സൂക്ഷിച്ചുവെക്കുമോ? അങ്ങനെ ആലോചിച്ചപ്പോൾ മായയുടെ കവിളുകൾ ചൂടായി.
‘ഐ…വിട്!’ ഒരു തീരുമാനമെടുത്തത് പോലെ അവൾ ‘Send’ അമർത്തി. ഇനി പിൻവലിക്കില്ല. ഏട്ടന്റെ റിയാക്ഷൻ എന്തായാലും നേരിടാം.
ഫോൺ ഒരു നെടുവീർപ്പിട്ടു. ഇത്രയും പെട്ടെന്ന് ഏട്ടൻ കാണില്ല…അല്ലെങ്കിൽ, ഏട്ടൻ ഉടനെ മറുപടി തരുമോ? മായയുടെ ഉള്ളം കൈപ്പത്തിയെല്ലാം വിയർത്തു.
‘അയ്യോ, ഇതെന്ത് പണിയാണ് കാണിച്ചത്?’ അവൾ സ്വയം പറഞ്ഞു. ഇനി അടുത്ത അഞ്ചു മിനിറ്റെങ്കിലും നോക്കില്ല എന്ന് തീരുമാനിച്ചു ഫോൺ തലയിണക്കടിയിലേക്ക് വെച്ചു.
എന്നിട്ടും, നിയന്ത്രിക്കാനായില്ല. ഒന്ന് നോക്കിയാൽ എന്താ? ഒരു മെസ്സേജ് പോലും ഇല്ലെങ്കിൽ എടുത്തുവെക്കാം. തലയിണക്കടിയിൽ നിന്നും ഫോൺ പുറത്തേക്കെടുത്തു. സ്ക്രീൻ തെളിഞ്ഞതും അവൾ അറിയാതെ ഒന്ന് നിലവിളിച്ചു.
ഏട്ടന്റെ മറുപടി അവിടെ മിന്നി നിന്നു:
എന്റെ കുഞ്ഞിപ്പെങ്ങൾ ഒരു സൂപ്പർ മോഡലായിരിക്കുന്നു!! ? ഇത്രയും സുന്ദരിയാണെന്ന് നേരത്തെ പറഞ്ഞില്ലല്ലോ, ചതിക്കുറ്റി!
മായയുടെ മുഖം അപ്പോഴേക്കും ചുവന്നു തുടുത്തിരുന്നു. അടുത്ത മെസ്സേജ് അവൾ ചിരിച്ചുകൊണ്ടാണ് വായിച്ചത്:
എന്റെ പൊന്നു മോൾക്ക് ഈ ചുരിദാർ toooo good ആണ്. ഇതുപോലെ നൂറായിരം ഡ്രസ്സ് ഞാൻ വാങ്ങി തരാം. ❤️
മായ ഫോൺ നെഞ്ചോട് ചേർത്തു. ഉള്ളിൽ അടക്കാനാവാത്ത ഒരു സന്തോഷം തിരതല്ലുന്നുണ്ടായിരുന്നു. ഏട്ടന്റെ അംഗീകാരം, അതിലുപരിയായി, ആ നിറഞ്ഞ സ്നേഹം – അതുകൊണ്ടാവാം ഈ സന്തോഷത്തിന് ഇത്രയും പ്രകാശമുള്ളത്.