സത്യം പറഞ്ഞാൽ അതിന്റെ ഓർമ പോലും എനിക്ക് ഉണ്ടായിരുന്നില്ല…. അവൾ അത് പറഞ്ഞതും ഞാൻ വണ്ടി അങ്ങോട്ട് വിട്ടു… തൊട്ട അരികിൽ ആയി കൊണ്ടു വന്നിട്ട് ഞാൻ അവളോട് പറഞ്ഞു…
“നമ്മുടെ സാധനങ്ങൾ എല്ലാം അതിലേക്ക് വെച്ചോ…”
അവൾ അതെല്ലാം കാറിലേക്ക് വെച്ച് എന്നോട് ചോദിച്ചു…
“ഇത് ഇവിടെ ഇടുകയാണോ….??
“അല്ലാതെ എന്ത് ചെയ്യും….??
“ഇതില് പോയാലോ… ഈ കാർ ഇവിടെ ഇട്ട്….”
എനിക്കെന്തോ അവൾ പറഞ്ഞത് കേൾക്കാൻ തോന്നിയില്ല…. വേണ്ട എന്ന് പറഞ്ഞു ഞാൻ അവളെയും കയറ്റി വണ്ടി മുന്നോട്ട് എടുത്തു…. എന്റെ ടെന്ഷന് കണ്ടിട്ട് ആവണം പിന്നെ അവളൊന്നും പറഞ്ഞില്ല….
ഡീസലും കുറവാണ് വണ്ടിയിൽ ആകെ കൂടി വട്ടായി പോകുന്ന സമയം…മുന്നിൽ കണ്ട പമ്പിലേക്ക് കയറി ഞാൻ അഞ്ഞൂറ് രൂപക്ക് ഡീസലും വണ്ടിയിൽ കിടന്ന രണ്ട് ലിറ്റർ കുപ്പിയിൽ പെട്രോളും വാങ്ങി….
“ഏട്ടാ ഇവിടെ കാമറ കാണില്ലേ….???
അപ്പോഴാണ് ഞാനും അക്കാര്യം ഓർത്തത്… ചുറ്റിലും നോക്കിയ ഞാൻ അവിടെ ഒന്നും കണ്ടില്ല വേഗം പൈസയും കൊടുത്ത് അവിടെ നിന്നും പോയി….. കുറച്ച് മുന്നോട്ട് എത്തിയപ്പോ കരിങ്കൽ കൊറിയിലേക്കുള്ള പോലെ ഒരു വഴി കണ്ടു.. വണ്ടി നിർത്തി ഞാൻ ഇറങ്ങി നോക്കുമ്പോ ഞാൻ ഊഹിച്ചത് ശരിയായിരുന്നു പക്ഷെ അവിടെ കണ്ട ബോർഡ് തുരുമ്പെടുത്ത് അക്ഷരമെല്ലാം മാഞ്ഞു പോയത് കൊണ്ട് വണ്ടി പോകുമോ എന്നറിയില്ല…. രണ്ടും കപ്പ്പിച്ച് ഞാൻ വലിയ ഉരുളൻ കല്ലുകൾ പൊന്തി നിന്ന വഴിയിലൂടെ വണ്ടി കയറ്റി….
°° തുടരും °°
ഈ ഭാഗം വൈകിയത് പോലെ അടുത്ത ഭാഗവും ഇത്തിരി വൈകുമെന്ന് അറിയിക്കുന്നു…. എല്ലാവരും സഹകരിക്കുക….. നിങ്ങളുടെ വിലയേറിയ പിന്തുണ തുടരുക…. നന്ദി….
? അൻസിയ ?
?അൻസിയ?