“ഒരാള് ബോധം ഉള്ളത് നല്ലതാ….”
“വേഗം വരണം….”
“പത്ത് മിനിറ്റ്…”
“ശരി…”
അയാൾ വണ്ടി എടുത്ത് പോയതും ശാലു റൂമിലേക്ക് കയറി… നല്ല വൃത്തിയിൽ ഒരുക്കി വെച്ച ബെഡ്റൂം കണ്ടവൾ ഒന്ന് നോക്കി… വലിയ കട്ടിലും അതിനൊത്ത സ്പ്രിങ് ബെഡും… ബെഡിൽ സൈഡിൽ വെച്ച രണ്ട് നൈറ്റി കണ്ടവൾ അതെടുത്തു നോക്കി… ഇത് തങ്ങൾക്ക് വേണ്ടി അയാൾ വാങ്ങിയതാണെന്ന് ശാലുവിന് തോന്നി… കയ്യില്ലാത്ത തൊടുമ്പോ തന്നെ നല്ല സുഖമുള്ള തുണിയും… അതിൽ ഒന്നെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി….
പ്രവീണ പുറത്തേക്ക് ഇറങ്ങി റോഡിൽ നിന്ന് വീടിന്റെ രണ്ട് മൂന്ന് പിക്ചർ എടുത്ത് ചേട്ടന് അയച്ചു കൊടുത്തു… അപ്പോ തന്നെ താൻ നിൽക്കുന്ന കറന്റ് ലോക്കേഷനും ചേട്ടന് അയച്ചു… എന്നിട്ടാതെല്ലാം ഡിലീറ്റ് അടിച്ച് ചേട്ടന് വിളിച്ചു….
കാലത്ത് ഒന്നും കഴിക്കാത്തത് കൊണ്ട് കോഴിക്കോട് എത്താൻ ആയപ്പോ നല്ല വിശപ്പ് ആയിരുന്നു അപ്പോഴാണ് പ്രവീണയുടേ വിളി വന്നത്..
“ഹലോ ചേട്ടാ….”
“എവിടെയാ ഇപ്പൊ….??
“ഞാൻ അയച്ചിട്ടുണ്ട് എല്ലാം … എന്നെ ഇങ്ങോട്ട് വിളിക്കരുത് ട്ടാ…”
“ഇല്ല വിളിക്കില്ല ശ്രദ്ധിക്കണം….”
“ആ… കോഴിക്കോട് സ്റ്റാന്റിന്റെ മുന്നിലൂടെ ഉള്ള റോഡിലൂടെ അഞ്ച് മിനിറ്റ് വന്നാൽ ചെറിയ വേറെ ടൌൺ കിട്ടും… അവിടുന്ന് ഇടത്തേക്ക് അധികം ദൂരംഭവരണ്ട ഇടത്തെ സൈഡിൽ കാണാം വെള്ള നിറത്തിലുള്ള ചെറിയ വീട് റോഡ് സൈഡിൽ…..”
“ഹമ്… ഞാൻ അവിടെ ഉണ്ടാകും… “
“ഇപ്പൊ വരല്ലേ രാത്രി വന്നാൽ മതി “
“അത് വരെ…??
“വീട് കണ്ടിട്ട് പൊയ്ക്കോളൂ വിളിക്കുമ്പോ വേഗം എത്തണം….”
“ശരി….”
പ്രവീണ അയച്ച ലൊക്കേഷൻ ഞാൻ മാപ്പിൽ നോക്കുമ്പോ 12 കിലോമീറ്റർ ഉണ്ട് ഞാൻ നിക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് കരുതി ഞാൻ കാറിൽ നിന്നും ഇറങ്ങി…….
ഇങ്ങോട്ട് വരുന്ന സമയത്ത് ഉണ്ടായിരുന്ന ധൈര്യത്തിൽ ഒട്ടും കുറവ് ശാലുവിന് ഉണ്ടായിരുന്നില്ലങ്കിലും എങ്ങനെ എന്ന കാര്യത്തിൽ അവൾക്ക് നല്ല സംശയം ഉണ്ടായിരുന്നു…..
“ചേച്ചി അയാളിപ്പോ വരും….””
“വരട്ടെ….”
“എനിക്കെന്തോ പേടി പോലെ…”
“ഈ നീയാണോ ഒറ്റക്ക് വരാൻ നിന്നത്….??
“അതപിന്നെ…”
“നമുക്ക് നോക്കാം ഞാനില്ലേ കൂടെ….”
“ഉം..”
അയാൾ പോയി പതിനഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചു വന്നു .. ഡോർ ലോക്ക് ചെയ്യാത്ത കാരണം വേഗം തന്നെ ഉള്ളിലേക്ക് കയറാൻ പറ്റി.. അകത്തിരുന്ന രണ്ട് പേരെയും നോക്കി ചിരിച്ചു കൊണ്ട് അയാൾ വാതിലടച്ചു കുറ്റിയിട്ടു… ഡ്രസ് മാറി ഇരിക്കുന്ന ശാലുവിനെ അടിമുടി നോക്കി അയാൾ പ്രവീണയോട് ചോദിച്ചു…
“എന്തേ മോള് ഫ്രഷ് ആകുന്നില്ലേ….??
“കുറച്ചു കഴിയട്ടെ എന്ന് കരുതി….”
“അങ്ങനെ ആവട്ടെ. .. എന്ന നിങ്ങൾ ഭക്ഷണം കഴിക്ക്….??
“അപ്പൊ ചേട്ടനോ…??
“എനിക്ക് അതിനു മുൻപ് രണ്ടെണ്ണം അടിക്കുന്ന ശീലം ഉണ്ട്…”
“ദേ ഇവളും ഉണ്ടാകും കമ്പനിക്ക്…”