“എനിക്ക് കുഴപ്പമൊന്നും ഇല്ല… നിന്റെ കാര്യമാണ്…”
“എല്ലാത്തിനും ആള് സപ്പോർട്ട് ആണ്… പിന്നെ…”
“പിന്നെ…?
“ചേച്ചിയെ കണ്ടിട്ട് എന്നെ വേണ്ടന്ന് പറയരുത്…”
“അത്രക്ക് ഉണ്ടോ നിന്റെ ചേച്ചി….??
“ഉണ്ടോന്ന…. കണ്ട് നോക്ക്…”
“ഉം… എപ്പോഴാ ഇവിടെ എത്തുക… ??
“ദേ… ബസ്സ് വന്നു…. “
“ബസ്സിന്റെ പേര് പറയ്….??
“കിനാവ്…. എന്നാണ്… ശരി ചേച്ചി വിളിക്കുന്നു….”
“ശരി…”
“പിന്നെ ബീയർ വാങ്ങിക്കോ ട്ടാ….”
“അതൊക്കെ റെഡി ആണ്..”
ശാലു ഫോൺ വെച്ചിട്ട് ബസ്സിന്റെ അടുത്തേക്ക് ഓടി…. പ്രവീണയും അവളും തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു…
“എന്ത് പറഞ്ഞടി അയാൾ….??
“അത് ഒക്കെ ആണ്….”
“സംശയം വല്ലതും തോന്നിയോ….??
“അറിയില്ല പരമാവധി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്….”
ചീറി പാഞ്ഞു പോകുന്ന ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ശാലു കണ്ണടച്ചു…….
____________
ശാലു വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ നേരത്തെ കടയിലേക്ക് ഇറങ്ങിയിരുന്നു… ഒന്നിനും ഒരു മൂടില്ല ശാലു കരുതി കാണുമോ താനവളെ ഒഴിവാക്കിയതാണെന്ന്… വെറുതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവീണയുടെ മെസ്സേജ് വന്നത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ മെസ്സേജ് അയക്കാറുള്ളൂ എന്തായാലും ഒരു ഹായ് എന്ന് ഞാനും ടൈപ്പ് ചെയ്ത് വിട്ടു….
“ഏട്ടൻ എവിടെയാ…??
“കടയിൽ. എന്തേ..??
“ശാലു ഇവിടെ ഉണ്ട്…”
എനിക്കറിയാലോ അവൾ അങ്ങോട്ട് വന്നത് പിന്നെ എന്തേ പ്രവീണ അങ്ങനെ പറഞ്ഞത്…. ഇനി ശാലു വല്ലതും പറഞ്ഞോ അവളോട്… എനിക്കാകെ സംശയമായി….
“ആ അമ്മ പറഞ്ഞു… അങ്ങോട്ട് വന്നെന്ന്…”
“ഞങ്ങളിപ്പോ ഒരിടം വരെ പോവുകയ….”
“എങ്ങോട്ട്…??
“പറയാം.. ഞങ്ങളെ സഹായിക്കണം…”
“കാര്യം പറയ്….”
“കോഴിക്കോട്….”
“കോഴിക്കോട് എന്തിന്….??
“ശാലു എന്നോട് എല്ലാം പറഞ്ഞു… അന്നത്തെ ആ പോലീസുകാരന്റെ അടുത്തേക്ക്…”
“അവളുടെ വട്ടിന് നീയും കൂട്ടു നിന്നോ…??
“അവൾക്ക് ഒരു വട്ടും ഇല്ല
… വട്ട് നിങ്ങൾക്കൊക്കെയാ….”
“അതല്ല പ്രവീ….”
“ഞങ്ങൾ ഏതായാലും പോയി…. ചേട്ടൻ എന്തായാലും അങ്ങോട്ട് വരണം… ഞാൻ വാട്‌സ്ആപ്പ് വഴി കറന്റ് ലൊക്കേഷൻ അയച്ചു തരാം അവിടെ എത്തിയിട്ട്…. “
“എന്നിട്ട്…??