“9 മണി ആകുമ്പോഴേക്കും വരില്ലേ….”
“ഏത് സിനിമ….??
“ബിജു മേനോന്റെ സിനിമക്ക് പോകാം….”
“ഇന്ന് റിലീസ് അല്ലെ നല്ല തിരക്ക് ആകും….”
“ചേട്ടാ പ്ലീസ്…..”
“പോകാം…. ഇനി ഇറക്കട്ടെ….”
“ഹമ്…..”
താഴെ ഇറക്കിയതിന് ശേഷം അവൾ ഡ്രെസ്സ് എല്ലാം നേരെയാക്കി എന്റെ കൂടെ ഇറങ്ങി…. ബുള്ളറ്റിൽ കയറി എന്നെ തൊട്ടുരുമ്മി ശാലിനി ഇരിക്കുമ്പോ എന്നും ഇല്ലാത്ത ഒരു അവസ്‌ഥയിൽ ആയിരുന്നു ഞാൻ…. എന്തോ മനസ്സിന്റെ നിയന്ത്രണം വിട്ടു പോകുന്നത് പോലെ….. സമയം നാല് ആകുമ്പോഴേക്കും ഞങ്ങൾ അനിതയുടെ വീടെത്തി… ഗേറ്റ് കടക്കുമ്പോ ഞാൻ ഓർത്തു ഇത്രയും വലിയ വീട്ടിൽ ഇവൾ എങ്ങനെയാ ഒറ്റക്ക് നിൽക്കുന്നത് എന്ന് …. ബൈക്കിന്റെ ശബ്ദം കേട്ട് ആകണം മകൻ മാമ എന്ന് വിളിച്ച് പുറത്തേക്ക് ഓടി വന്നു….. അവനു വാങ്ങിയ ചോക്ലേറ്റ് കയ്യിൽ കൊടുത്ത് അവനെയും വാരി എടുത്ത് ഞാൻ അകത്തേക്ക് നടന്നു…… അകത്തൊന്നും അനിതയെ കാണാഞ് ഞാൻ ചുറ്റിലും നോക്കി എന്നിട്ട് അകത്തുള്ള സോഫ സെറ്റിൽ ഇരുന്നു…. ശാലിനി അകത്തെ മുറിയിലേക്ക് കയറി പോയി അപ്പൊ തന്നെ തിരികെ വന്നു പറഞ്ഞു
“ചേച്ചി കുളിക്കുകയാ എന്ന്…”
ഞാനൊന്ന് മൂളി ടീ പോയിൽ ഇരുന്ന അനിതയുടെ ഫോൺ എടുത്ത് അതിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു…. അഞ്ച് മിനിറ്റ് ആയി കാണും അവൾ കുളിയെല്ലാം കഴിഞ്ഞു പുറത്തേക്ക് വന്നു….
“മാധവേട്ട എത്ര കലായി കണ്ടിട്ട്…..”
എന്ന് പറഞ്ഞവൾ എന്റെ അരികിൽ വന്നിരുന്നു….
“അപ്പൊ നമ്മൾ ഇന്നലെയും കണ്ടതാണല്ലോ അല്ലെ…..??
ശാലിനി അനിതയോട് ചെടിച്ച് മുഖം വീർപ്പിച്ചു…
“ചേട്ടാ ഇവൾക്ക് ഇത് തന്നെയാണോ പണി….”
“എന്ത്…???
“ഈ വീർപ്പിക്കൽ….”
“വേണ്ട ട്ടാ എന്റെ കുട്ടിയെ കളിയാക്കണ്ട….”
“വല്യേട്ടൻ ഒന്നും പറയണ്ട ചേച്ചി പറയട്ടെ അല്ലെങ്കിലും ഇങ്ങനെ തന്നെ കിട്ടണം…. സമയം ഇല്ലാത്ത ആൾക്കാരെ കുത്തി വലിച്ചു കൊണ്ടു വന്നിട്ട് ഇപ്പൊ നമ്മൾ പുറത്ത്….”
ചിരിയും കുശുമ്പും എല്ലാമായി നേരം കടന്ന് പോയി… അനിതയുടെ ഫോണിൽ അത് വരെ ഗെയിം കളിച്ചു കൊണ്ടിരുന്ന ഞാൻ ഓഫ് ആക്കി ഗാലറി തുറന്ന് ഫോട്ടോസ് കാണാൻ തുടങ്ങി…