“ഞാൻ കരുതി അത് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാന്ന് … ഇപ്പൊ മനസ്സിലായി ശല്യം വീട്ടിൽ നിന്ന് പോയിട്ട് കൊണ്ടുവരാൻ ആയിരുന്നു അല്ലെ….??
“ഹെന്റമ്മോ നീ വെച്ച് പോടി… നിന്നെ ഞാൻ അനിതയുടെ അടുത്തേക്ക് കൊണ്ടുപോകാം എന്നല്ലേ പറഞ്ഞത് അത് ഞാൻ ചെയ്തിരിക്കും പോരെ…??
“എപ്പോ…??
“മൂന്ന് മണിക്ക്…”
“ഹാ ശരി…”
അച്ഛന്റെ മരണത്തെ തുടർന്ന് മൂന്ന് പെണ്കുട്ടികൾ ഉള്ള കുടുംബം തലയിൽ ആകുമോ എന്ന് ഭയന്ന് കുടുംബക്കാർ എല്ലാം ഞങ്ങളെ വിട്ട് അകന്നിരുന്നു … എന്നാൽ കാണാൻ അതി സുന്ദരികൾ ആയ എന്റെ അനിയത്തിമാരുടെ കാര്യത്തിൽ എനിക്ക് നല്ല ധൈര്യം ആയിരുന്നു.. അത്പോലെ തന്നെ രണ്ടു പേരുടെ കാര്യത്തിൽ എല്ലാം നടന്നു ഇപ്പോൾ ശാലുന് വന്നിരിക്കുന്ന കാര്യവും അവളെ കണ്ട് ഇഷ്ടമായിട്ടാണ് ഇതും നല്ലത് പോലെ നടക്കുമെന്ന് എൻ്റെ മനസ്സ് പറഞ്ഞു….. ചെക്കൻ അടുത്ത മാസം വരും വന്നിട്ട് അവർ നേരിട്ട് കണ്ട് ഇഷ്ട്ടയാൽ നടത്താം എന്ന് ഉറപ്പ് ബ്രോകർക്ക് നൽകി ഞാൻ കടയിലേക്ക് ചെന്നു….
ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോയാൽ പിന്നെ ശാലു വിടില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. രണ്ടര ആകുമ്പോ ഇറങ്ങണം അല്ലങ്കിൽ അവളിന്ന് ഉറക്കില്ല എന്നാലോചിച്ച് ഇരിക്കുമ്പിഴാണ് അനിത വിളിച്ചത്…
“ഹാലോ…”
“ചേട്ടൻ എവിടെയാ….??
“താ മോളെ കടയിൽ ഉണ്ട്…”
“എനിക്കൊന്നു കാണണം…”
“എന്തേ പ്രത്യേകിച്ച്….??
“കുറെ ആയില്ലേ ഈ വഴി വന്നിട്ട് ..”
“ഞങ്ങൾ ഇന്ന് വരുന്നുണ്ട്…”
“ആരൊക്കെ …??
“ഞാനും ശാലുവും…”
“ഹ്മ്മ…. കുറെ കാലമായി വരാൻ തുടങ്ങിയിട്ട്…”
“അല്ല ഇന്ന് എന്തായാലും വരും…”
“ശരി… “
“ഉം…”
അനിത പറയുന്നതിലും കാര്യം ഉണ്ട് അളിയൻ പോകുന്ന അന്ന് പോയതാ അങ്ങോട്ട് ഇപ്പൊ അഞ്ചു മാസം ആയിക്കാണും… മകൻ ആദിത്യൻ സ്കൂളിൽ പോകാനും പിന്നെ ഒറ്റക്ക് വീട് വെച്ച് മാറിയതും കൊണ്ടാണ് അല്ലങ്കിൽ അവൾ ഇടക്ക് വന്നിരുന്നു വീട്ടിൽ….എന്തായാലും അനിയത്തിമാരെ കുറിച്ച് ഓർക്കുമ്പോ മനസ്സിൽ വല്ലാത്ത സന്തോഷം ആണ്…..