വല്യേട്ടൻ
Vallyettan | Author : അൻസിയ
നന്നേ ചെറുപ്പത്തിലേ കുടുംബ ഭാരം തലയിൽ വെച്ച മകൻ മാധവനെ കാണുമ്പോൾ അമ്മ ലക്ഷ്മിക്ക് ഇന്നും ഒരു തേങ്ങൽ ആണ് …
മാധവന്റെ ഇരുപത്തി മൂന്നാം വയസ്സിൽ ആണ് അച്ഛൻ മരിക്കുന്നത് താഴെ ഉള്ളത് മൂന്ന് പെണ്ണും .. അനിത 31 വയസ്സ് .. പ്രവീണ 28 വയസ്സ്.. ശാലിനി 21 വയസ്സ്… ഇതിൽ അനിതയെയും പ്രവീണയെയും മാധവൻ കെട്ടിച്ചയച്ചു രണ്ടു പേർക്കും ഒരോ മക്കളുമായി സുഖമായി ജീവിക്കുന്നു… 36 വയസ്സ് ആയ മാധവൻ ഇപ്പോഴും പെണ്ണൊന്നും കെട്ടാതെ നടക്കുകയാണ് വീട്ടുകാർ നിർബന്ധിക്കുമ്പോ ശാലിനി യുടെ കല്യാണം കൂടി കഴിഞ്ഞിട്ട് മതി എന്ന വാശിയിൽ ആണ് അയാൾ….
“അമ്മേ വല്യേട്ടൻ എവിടെ പോയി കാലത്ത് തന്നെ….??
മകൾ ശാലിനിയുടെ ചോദ്യം കേട്ട് ലക്ഷ്മി അവളെ നോക്കി…
“അറിയില്ല രാവിലെ തന്നെ കുളിച്ചു പിടിച്ചു പോകുന്നത് കണ്ടു… എന്തേ….??
“ഒരു കാര്യം പറഞ്ഞിരുന്നു അത് എന്തായി എന്ന് ചോദിക്കാനാ…”
“എന്ത് കാര്യം…??
“അത് ഞാൻ വല്യേട്ടനോട് പറഞ്ഞിട്ടുണ്ട് അമ്മ അറിയണ്ട….”
എന്ന് പറഞ്ഞ് തുള്ളി കളിച്ച് അകത്തേക്ക് പോയ മക്കളെ നോക്കി അമ്മ നെടുവീർപ്പിട്ടു… ഇവളെയും കൂടി ആരെയെങ്കിലും ഏൽപ്പിക്കണം എന്നിട്ട് വേണം മകന് ഒരുത്തിയെ കണ്ടു പിടിക്കാൻ…. മൂത്തവരെ കെട്ടിച്ചു വിട്ട വകയിൽ ആധാരം ഇപ്പോഴും ബാങ്കിൽ തന്നെയാ… തന്റെ മോന്റെ കാര്യം ഓർത്താൽ തുള്ളി വെള്ളം ഇറങ്ങില്ല അത്രക്ക് കഷ്ടപ്പെടുന്നുണ്ട് അവൻ ഈ കുടുംബത്തിന് വേണ്ടി….
ശാലിനിയുടെ കാര്യം ബ്രോക്കറോഡ് സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടിൽ നിന്നും എനിക്ക് വിളി വന്നത്…. എനിക്ക് ഉറപ്പായിരുന്നു ശാലു ആകും അതെന്ന്…
“ഹാലോ…”
“വല്യേട്ടൻ എവിടെയാ…??
“അടുത്ത് തന്നെ ഉണ്ട് എന്തെ മോളെ…??
“മറന്നു അല്ലെ … എനിക്ക് ഉറപ്പാ എന്നെ പറ്റിക്കുകയാ എന്ന്…”
“അല്ല മോളെ ഏട്ടൻ അത്യാവശ്യമായി ഒരാളെ കാണാൻ വന്നതാ ഇപ്പൊ വരും…”
“ആരെ കാണാനാ ഇത്ര അത്യാവശ്യം…??
“നിന്റെ കാര്യം തന്നെയാണ്…”
“എന്റെ കാര്യമോ….??
“ആ ഒരു കല്യണ കാര്യം വന്നിട്ടുണ്ട് അത് സംസാരിക്കാൻ വന്നതാ…”
“എനിക്കിപ്പോൾ കല്യാണം വേണ്ടാ ചേട്ടാ…”
“മോളെ കുഴപ്പാക്കല്ലേ നിന്റെ കേട്ട് നടത്തിയിട്ടേ ഞാൻ കേട്ടു എന്ന് പണ്ടൊരു വാക്ക് പറഞ്ഞു പോയി …”