“ഉം.
ചേച്ചിയോട് ഒക്കെ അന്യോഷണം പറഞ്ഞേരെ.”
“ഇയാൾ എവിടെ പോകുന്നെ പഠിക്കാൻ.?”
“മഠത്തിന്റെ കോളേജ് ആണ്.”
“ഹം.”
അപ്പോഴേക്കും എലിസ്മ്പത് അങ്ങോട്ട് വന്നു.
“ആഹാ രണ്ടാളും ഇപ്പൊ തന്നെ കുട്ടയോ.
ആണുങ്ങളെ കണ്ടാൽ മിണ്ടാപൂച്ചയായിരുന്നു എന്റെ മോൾ.”
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
“എന്റെ ചേച്ചിയുടെ ചേട്ടൻ അല്ലെ.”
എന്ന് മരിയ പറഞ്ഞു.
എലിസബത് എന്റെ നേരെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
“മോളെ എന്നാ ഞങ്ങൾ ഇറങ്ങുവാ. ഇനി വല്ലതും വേണേൽ വിളിച്ചേരെ ദേ ഇവനെ അങ്ങ് പറഞ്ഞു വിട്ടേക്കാം.”
“അഹ് അമ്മേ.”
പിന്നെ ഞങ്ങൾ പതിയെ യാത്ര പറഞ്ഞു ഇറങ്ങി.
അവൾ ആണേൽ ഞങ്ങൾ പോകുന്നവരെ ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
എന്തോ വലിയ വിഷമം പോലെ എനിക്കും തോന്നി.
കാറിൽ ഞങ്ങൾ മടങ്ങുമ്പോൾ ഞങ്ങളെ കണ്ണിൽ നിന്ന് മറയുന്ന വരെ അവൾ നോക്കി കൊണ്ട് ഇരിക്കുന്നു ഉണ്ടായിരുന്നു.
അത് എലിസബത് എന്നോട് പറഞ്ഞു.
ഞാൻ വണ്ടിയുടെ മിറാർ റിൽ കൂടെ നോക്കുമ്പോൾ ഇപ്പോഴും അവൾ ഞങ്ങളെ നോക്കി കൊണ്ട് നിക്കുക ആയിരുന്നു.
“ഇനി അധികം നാൾ ഇല്ലാ. അവളുടെ പടുത്തം തീരാറായി കൊണ്ട് ഇരിക്കുന്നു.
അത് കഴിഞ്ഞു.”
“അത് കഴിഞ്ഞു… എന്റെ മണവാട്ടി ആയി വീട്ടിൽ ഉണ്ടാകും.”
“അപ്പൊ നീ.
ഉം ഒറ്റയടിക്ക് വളച്ചു കളഞ്ഞില്ലേ.
രണ്ടിന്റെയും സംസാരം കണ്ടപ്പോഴേ എന്റെ മോൾ വീണു എന്ന് എനിക്ക് മനസിലായി.
എന്ത് ചെയ്യാൻ എന്റെ മോൾ ആയി പോയിലെ.”
എന്ന് പറഞ്ഞു എലിസബത് ചിരിച്ചു.
“അതെ അമ്മ വേലി ചാടിയാൽ മോൾ അറ്റലിസ്റ്റ് മതിൽ എങ്കിലും ചാടണ്ടേ.”
“ഡേയ് ഓവർ ആകല്ലേ.
ഞാൻ ചാടി എന്ന് പറഞ്ഞു. എനിക്ക് ഇഷ്ടം ഉള്ള അളിന്റെ കൂടെ പോയി ദാറ്റ് സ് ഓൾ.”
“സോറി മുത്തലിളിച്ചി.
മകളും ഇഷ്ടം ഉള്ള അളിന്റെ ഒപ്പമ്മ ചാടിയത് ”
“നീ എന്നെ നാണം കെടുത്തും.”
ഞങ്ങൾ അങ്ങനെ ഓരോന്നും പറഞ്ഞു.
വീട്ടിൽ എത്തി.
ഞാൻ വണ്ടി കാർപോർച്ചിൽ കൊണ്ട് പോയി ഇട്ട്.