ബൈക്ക് നിർത്തി ഇറങ്ങി വരുന്ന എനിക്ക് പോലീസ്സുകാർ ഒക്കെ സലാം തരുന്നത് കാണുമ്പോൾ എനിക്ക് ഒരു കാര്യം മനസിൽ ആയി. കൈയിൽ പൈസ ഉള്ളവനെ ഈ ലോകത്തു വില ഉണ്ടാവുള്ളു എന്ന് ഒക്കെ.
ജയിലിൽ ചെന്ന് പട്ടായെ കാണാൻ എനിക്ക് അവിടെ ഒരു കസേരയും തന്നു ഇരിക്കാൻ. അടുത്ത ആഴ്ച അവൻ റിലീസ് ആകും.
പാട്ടയും വന്നു.
അവൻ ഒരു ചിരിയോടായ വന്നേ.
എനിക്ക് ഒരു സേനയെ തന്നെ അവൻ ഈ ജയിലിൽ നിന്ന് ഉണ്ടാക്കി തന്നു കഴിഞ്ഞിരിക്കുന്നു.
അവൻ എന്റെ അടുത്ത് വന്നിരുന്നിട്ട്.
“എന്നാ പിന്നെ നമുക്ക് ഒരു സൈഡിൽ നിന്ന് അങ്ങ് പൊളിച്ചു പുതുക്കി പണിതു തുടങ്ങിയാലോ.
ഒരു പുതു സാമ്രാജ്യം.”
അതിനുള്ള ഉത്തരം എന്റെ ഒരു പുഞ്ചിരി തന്നെ ആയിരുന്നു.
(തുടരും )
അപ്പൊ കഥയുടെ ട്രാക്ക് അങ്ങ് മാറുകയാണ്.
നിങ്ങളുടെ അഭിപ്രായം ഒക്കെ എഴുതണം. കമന്റ് ഒക്കെ ഞാൻ വായിക്കാറുണ്ട്.
റിപ്ലൈ ഒക്കെ തരാന്നെ.
സപ്പോർട്ട് തരണം
Thank you.