ആരെങ്കിലും മണം പിടിച്ചു വന്നാൽ മതി ഞങ്ങളുടെ കാര്യം പോക.”
ജൂലി ചുറ്റും നോക്കിട്ട് രേഖയും ദീപ്തിയും ഇല്ലാ എന്ന് ഉറപ്പ് വരുത്തിട്ട്.
“എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങിട്ട് അവരുടെ കണ്ണ് വെട്ടിച്ചു വളരേണ്ടി വരും..
ഇത്രയും വലിയ കുറ്റക്ത്യം ഒക്കെ ചെയ്യുന്നോവരെ ഒന്നും നമുക്ക് തൊടണേൽ തന്നെ ഒരു ശക്തി വേണം.
അതും അല്ലാ…”
നിർത്തി അപ്പൊ തന്നെ എനിക്ക് മനസിലായില്ല രേഖ വരുന്നുണ്ടെന്ന്.
വന്നപാടെ എന്റെ മടിയിലേക് ആണ് ഇരുന്നേ.
“എന്താണ് മോളെ ഞാൻ ഇല്ലാത്തപ്പോൾ എന്റെ കെട്ടിയോനോട് പറഞ്ഞു കൊടുക്കുന്നെ.. എന്റെ കുരുത്ത കേട് വല്ലതും ആണോ ഏട്ടാ ഇവൾ പറഞ്ഞേ.”
“നിന്നെ ഡിവോഴ്സ് ചെയ്ത് എന്നെ കെട്ടിക്കോ എന്നാ അവൾ പറഞ്ഞേ.”
“ആണോടി…
ദേ… എന്റെ ഏട്ടനെ മാത്രം ഞാൻ ആർക്കും അങ്ങനെ കൊടുക്കില്ല..
പിന്നെ മിസ്റ്റർ എന്നെ വല്ല ഡിവോഴ്സ് ചെയ്യാൻ ആണേ പ്ലാൻ എങ്കിൽ നേരത്തെ പറയണം.”
“അതെന്നാ നേരത്തെ പറഞ്ഞിട്ട്??”
“വേറെ ഒന്നും അല്ലാ ഇയാളെയും കൊന്നിട്ട് ഞാനും ചാകും.
സ്വർഗത്തിലാണെങ്കിലും നരകത്തിലാണെങ്കിലും നിന്റെ കൂടെ ഈ ഞാൻ ഉണ്ടാക്കും.”
“അപ്പൊ ജൂലി മോളെ ഞാൻ ഡിവോഴ്സ് ചെയ്യുന്നില്ല. ഞാൻ നരകവും സ്വർഗവും എന്റെ രേഖയുടെ ഒപ്പം ഇങ്ങനെ കെട്ടിപിടിച്ചു ആസ്വദിച്ചു അങ്ങ് പോകും.”
“നിന്റെ ഏട്ടനെ എനിക്ക് ഒന്നും വേണ്ടാ.. ഇവനെകൾ ഗ്ലാമർ ഉള്ള പയ്യൻസ് ഉണ്ട് മോളെ.”
“ഓ… എന്റെ ഏട്ടന് എന്താടി കുറവ്..
നല്ല പോകാം ഇല്ലേ, മുടി ഇല്ലേ, താടി ഇല്ലേ. ബുദ്ധി…. സോറി ഏട്ടാ അത് എനിക്ക് അറിയില്ല.
ഒന്നില്ലേലും ഞങ്ങൾ മൂന്നു പെണ്ണുങ്ങളെയും നന്നായി നോക്കുന്നുണ്ടല്ലോ.”
“നീ ആക്കിയത് അല്ലേടി.”
അവൾ ചിരിച്ചു എന്റെ മെത്തേക് ചാരി കിടന്നു.
അപ്പൊ തന്നെ ജൂലി “എന്നാ ഞാൻ പോകുവാ മാമി വിളിക്കും.
പിന്നെ ഈ ലോകത്ത് ഇവനെ പോലെഒരുത്തവനെ കിട്ടാൻ വലിയ മല്ലാ.
നിന്നെ കേട്ടുന്നതിന് മുന്നേ ഞാൻ ഇവനെ കണ്ടിരുന്നേൽ ആർക്കും ഞാൻ കൊടുക്കില്ലായിരുന്നു.”
“അയ്യോ പിണങ്ങല്ലേ ജൂലി..