ഞാൻ പോക്കറ്റിൽ നിന്ന് കുറച്ച് പൈസ എടുത്തു അവളുടെ കൈയിൽ കൊടുത്തു. അപ്പോഴേക്കും കൊച് ഉണർന്നു. അവനെയും കുറച്ച് നേരം എടുത്തു ശേഷം അവനോട് പറഞ്ഞു.
“എടാ..
ഇനി ഇപ്പൊ രേഖമ്മാ നിന്നെ കാണാതെ ഇരിക്കില്ലന്നാ തോന്നുന്നേ.
നോക്കട്ടെ ഡാ കള്ളാ.
ഞനെ ഒന്ന് നിന്റെ അമ്മയുടെ മുന്നിൽ നിവർന്നു നിന്നിട്ട് വേണം നമ്മൾ എല്ലാവരും ഉള്ള ഒരു കൊച് വീട് പണിയാൻ എന്നിട്ട് ഒരു കുടുബം പോലെ ജീവിക്കാൻ.
ഡീ എന്നെ നോക്കി നില്കാതെ.
ഞാൻ താഴേക്ക് പോകുമ്പോൾ എന്റെ കൂടെ വന്ന് എന്നെ ബൈക്കിൽ ഒക്കെ കയറ്റി വീട്.
നാട്ടുകാർ ഒക്കെ അറിയട്ടെ.
ഒരു ആൻ നിനക്ക് ഇപ്പൊ ഉണ്ടെന്ന്.
ഇല്ലേ ചൊറിയാൻ വരും മറ്റുള്ളവർ.”
അവൾ അത് കേട്ട് ചിരിച്ചു.
എന്നിട്ട് എന്റെ കൂടെ കുഞ്ഞിനേയും എടുത്തു കൊണ്ട് ബൈക്ക് പാർക്ക് ചെയ്തോട് വരെ വന്ന് എന്നിട്ട് ഒരു ഉമ്മയും അവൾ എനിക്ക് അവിടെ വെച്ച് തന്ന്.
“വീട്ടിൽ എത്തി കഴിയുമ്പോൾ വിളിക്കണം ഏട്ടാ..”
“ഉം
എന്തെങ്കിലും ഉണ്ടെങ്കിൽ എപ്പോ വേണേലും വിളിക്കണം കേട്ടോ. ഞാൻ എത്തിയേകം.”
അങ്ങനെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിന്ന് ഇറങ്ങി.
വീട്ടിൽ വന്നപ്പോൾ തിണ്ണയിൽ ഇരുന്നു ദീപു തലമുടി ചിക്കുകായിരുന്നു.
ഞാൻ ബൈക്ക് കൊണ്ട് വെച്ചിട്ട് അവളുടെ അടുത്തേക് വന്ന്.
അവൾ എഴുന്നേറ്റു നിന്ന്.
“അവരെ കൊണ്ട് വിട്ടൂലെ.. കുഴപ്പം ഒന്നും ഇല്ലല്ലോ. അവിടെ?”
“ഇല്ലാ…
ദീപു നിനക്ക് വിഷമം ഉണ്ടോ അവർ പോയതിൽ ”
“ഇല്ലടാ..
ചോദിക്കാതെ വീട്ടിൽ വന്നാ ഒരു അതിഥി..
ഒരു സമയം ആകുമ്പോൾ പോകേണ്ടി വരും എന്ന് അവൾ എന്റെ അടുത്ത് പറഞ്ഞിരുന്നു.
വിഷമം എന്നാൽ വീട് വീണ്ടും ഉറങ്ങി പോയപോലെ.
കുഞ്ഞിന്റെ കരച്ചിലും അവളുടെ വാർത്തമാനവും.
വന്നപ്പോൾ ഉള്ള അവളെ അല്ലാ ഞാൻ പിന്നീട് കണ്ടത് തന്നെ..
നീ എന്ന് പറഞ്ഞാൽ അവള്ക്ക് ജീവൻ ആയി മാറി കഴിഞ്ഞിരുന്നു.
നിന്റെ കൂടെ ഒന്ന് ചെലവ് അഴിക്കാൻ കൊതിച്ചു നടക്കുവായിരുന്നു.”