വൈഷ്ണവം 10
Vaishnavam Part 10 | Author : Khalbinte Porali | Previous Part
ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് രാത്രി പണിയെല്ലാം തീര്‍ത്ത് ചിന്നു റൂമിലേക്ക് ചെന്നു….വൈകുന്നേരം മുതല്‍ എന്തിനോ വേണ്ടി വിങ്ങി നിന്നിരുന്ന മഴ അപ്പോഴെക്കും പെയ്ത് തുടങ്ങിയിരുന്നു. അന്തരീക്ഷത്തില്‍ പുതുമണ്ണിന്‍റെ മണം.
റൂമില്‍ കണ്ണന്‍ ബെഡില്‍ ഇരുന്ന് ചിന്താകുലനായി ഇരിക്കുകയായിരുന്നു….. ചിന്നു കണ്ണനടുത്തേക്ക് ചെന്നു വിളിച്ചു…
കണ്ണേട്ടാ…. എന്താ ഈ ആലോചിക്കുന്നേ…..
കണ്ണന്‍ ചിന്നുവിനെ നോക്കി…. ഒരു നിര്‍വികാരനായി അവളെ നോക്കി നിന്നു.
പറ കണ്ണേട്ടാ…. എന്താ ഇത്ര ചിന്തിക്കാന്‍…..
ഒന്നുല്ല…. നീ കിടന്നോ…. കണ്ണന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു….
ചിന്നു സംശയത്തോടെ തലയണ എടുത്ത് ഇടക്ക് വെച്ച് കിടന്നു…. പിന്നെയും കണ്ണനെ നോക്കി കിടന്നു…. ആ മുഖം കണ്ടിട്ട് ഒരു സമാധാനം കിട്ടുന്നില്ല. അവള്‍ വിട്ടും ഒന്നു വിരലാല്‍ തൊണ്ടി ചോദിച്ചു….
അതേയ്…. കണ്ണേട്ടാ…. എന്താ പ്രശ്നം പറ….
കണ്ണന്‍ അവളെ നോക്കി…. പിന്നെ പറഞ്ഞു…
ഞാന്‍ നീ പറഞ്ഞ കാര്യം ആലോചിക്കുകയായിരുന്നു….
എന്ത് കാര്യം…..
നീ ഉച്ചയ്ക്ക് പറഞ്ഞത്…..
ഉച്ചയ്ക്ക് എന്ത്…..
ഡീ…. കോപ്പേ…. നീയല്ലേ പറഞ്ഞ് സ്ത്രിയ്ക്ക് വേണ്ടത് തരാത്ത പുരുഷനെ ഒഴുവാക്കുമെന്നൊക്കെ…… കണ്ണന്‍ തലയണയുടെ മുകളില്‍ കൈ കുത്തി നിന്ന് അവളെ നോക്കി ചോദിച്ചു….
അത്…. കണ്ണേട്ടാ…. ഞാനപ്പോ പറഞ്ഞ് ജയിക്കാന്‍ വേണ്ടി….. ചിന്നു അല്‍പം ഭയത്തോടെ അവളോടായി പറഞ്ഞു….
ദേ…. ഇനി അമ്മാതിരി ഡയലോഗ് എന്‍റെ മുന്‍പില്‍ വെച്ച് പറഞ്ഞാലുണ്ടല്ലോ….. കണ്ണന്‍ മുന്നോട്ടഞ്ഞ് അവളുടെ മുഖത്തിന് നേരയായി നിന്നു. അവന്‍റെ ഇരു കൈകളും അവളുടെ ഇരുവശത്തുമായി കുത്തി നിര്‍ത്തി….
അവളുടെ മുഖത്തിന് മുകളില്‍ പത്തിഞ്ച് വ്യത്യാസത്തില്‍ അവന്‍റെ മുഖം ചുവന്ന് തുടത്തു…..
അത്…. കണ്ണേട്ടാ…. സോറി… ഞാനാപ്പോ അങ്ങിനെയൊക്കെ…. ചിന്നു പേടിയോടെ പറഞ്ഞെടുത്തു….