വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

Posted by

“ആ എങ്കി ശരിയെടി നാളെ നീ വരില്ലേ സ്‌കൂളിൽ…“

“ആ വരുമെടി …“

ദീപ ഫോൺ വെച്ച് കഴിഞ്ഞ് ശ്രീജ നിറുത്തി വെച്ചിരുന്ന ഉള്ളി അരിയൽ തുടർന്നു .എന്തോ ഒരു ഫ്രഷ് മൂഡു തോന്നിയത് കൊണ്ട് ചെറിയൊരു മൂളിപ്പാട്ടും പാടിയാണ് പാചകം തീർത്തത്.എല്ലാം കഴിഞ്ഞ് ഒരു പ്ളേറ്റിൽ ചപ്പാത്തിയും ഉള്ളിക്കറിയും എടുത്ത് കൊണ്ട് നേരെ ടീവി ഓൺ ചെയ്തു വെറുതെ വാർത്ത വെച്ചു .അതും നോക്കിക്കൊണ്ട് ചപ്പാത്തി മുറിച്ച് മുറിച്ച് തിന്നുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ രാജീവ് ആയിരുന്നു.അവൾ ടീവിയുടെ ശബ്ദം കുറച്ച് വെച്ചിട്ടു ഫോൺ അറ്റന്റ് ചെയ്തിട്ട് സ്പീക്കറിലിട്ടു.

“ ആ ചേട്ടാ…“

“…ആ നീ പോയിട്ടെന്തായി”

“…ആ പോയിട്ട് വൈകിട്ട് തിരിച്ചു പൊന്നു ചേട്ടാ…”

“…ആണോ അച്ഛനും അമ്മയും എന്ത് പറഞ്ഞു.നിന്നെ വഴക്കു പറഞ്ഞൊ…“

“…ആദ്യം കണ്ടപ്പോ ‘അമ്മ ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞു.അതെനിക്ക് വല്ലാതെ വിഷമം തോന്നി.അച്ഛൻ പിന്നെ കുഴപ്പമില്ലായിരുന്നു.സന്തോഷത്തോടെയും മാന്യമായിട്ടും സ്നേഹത്തോടെയും ഒക്കെയാണ് പെരുമാറിയത് എന്നാൽ പഴയ ഗാമഭീര്യത്തോടെയും ഒക്കെയായിരുന്നു.ചേട്ടൻ വിളിക്കാത്തതിലും ചെല്ലാത്തതിലും അവർക്കു രണ്ട് പേർക്കും നല്ല വിഷമമുണ്ട് അതെനിക്ക് മനസ്സിലായി.അമ്മയാണ് നല്ലോണം പ്രകടിപ്പിച്ചെങ്കിലും അച്ഛൻ വിഷമം ഉള്ളിൽ വെച്ചാണ് സംസാരിച്ചത്.”

“…ഊം ശരിയാ വിളിച്ചിട്ടിതു എത്ര കാലമായി അല്ലെ.”

“…അത് ശരി അതെന്നോടാണോ ചോദിക്കുന്നെ.എത്രയോ വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഒന്ന് വിളിക്കു അല്ലെങ്കിൽ ഒന്ന് പോകൂ എന്നൊക്കെ എന്നിട്ടു കേട്ടിട്ടുണ്ടോ.”

“…ഓ അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യമെടി പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ .ആ നീ പോയ കാര്യം എന്തായി അച്ഛൻ നോക്കിയിട്ടു പ്രതീക്ഷ വല്ലതും ഉണ്ടോ.അതോ അച്ഛൻ നമ്മളോടുള്ള ദേഷ്യത്തിൽ ഒന്നും നടക്കില്ലെന്നു പറഞ്ഞു വിട്ടോ.”

“…ഏയ് ഇല്ലില്ല ഇന്നലെ ഞാൻ വിളിച്ചപ്പോ പറഞ്ഞില്ലേ അങ്ങനൊക്കെ മനസ്സിൽ വിചാരിച്ച് ടെന്ഷനടിച്ചാ കേറിചെന്നതു.പക്ഷെ ഒരു കുഴപ്പവുമില്ല എന്റെ എല്ലാ റിപ്പോർട്ടുകളും മേടിച്ചു വെച്ച് നോക്കിയിട്ടു പറഞ്ഞു നോക്കാമെന്നു.”

“…ആ അതുശരി അപ്പൊ അച്ഛൻ സമ്മതിച്ചു അല്ലെ ..”

“…ആ സമ്മതിച്ചിട്ടുണ്ട്…എനിക്കതിലേറെ സന്തോഷം തോന്നുന്നത് അച്ഛൻ ചെറിയൊരു സാധ്യത ഉണ്ടെന്നു പറഞ്ഞപ്പോഴാണ്.”

Leave a Reply

Your email address will not be published. Required fields are marked *