അത് കേട്ടപ്പോഴേക്കു ശ്രീജയുടെ കണ്ണു നിറഞ്ഞൊഴുകി .സാരിയുടെ തുമ്പെടുത്ത് കണ്ണു തുടച്ചു .അത് കണ്ട ഗോവിന്ദന് വിഷമമായി
“മോളെ ഇങ്ങനെ വിളമ്പി വെച്ച ആഹാരത്തിനു മുന്നിലിരുന്നു കരയരുത്…”
“അച്ചാ അത് ഞാൻ ..ഞാൻ മനപ്പൂർവ്വമാണോ ഇതൊക്കെ ചെയ്യുന്നത് .എന്റെ മനസ്സറിയാത്ത കാര്യത്തിനാണ് ‘അമ്മ കുറ്റപ്പെടുത്തുന്നതു…”
“പോട്ടെ മോളെ അവൾക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു .അവളുടെ വിഷമം കൊണ്ടാണ് ഇങ്ങനൊക്കെ പറയുന്നത് .മോളതൊന്നും കാര്യമാക്കണ്ട .എത്ര പറഞ്ഞാലും മോളുടെ ‘അമ്മ പറയുന്നതാണെന്നു അങ്ങ് വിചാരിച്ചാൽ മതി .നീ ചോറ് കഴിക്ക്…”
“എനിക്കറിയാം അച്ചാ പക്ഷെ കുത്തിക്കുത്തിയുള്ള സംസാരം കേൾക്കുമ്പോ സഹിക്കാൻ കഴിയില്ല അതാ…”
“ആ അതൊക്കെ വിട് മോളെ …. ഞാൻ പറഞ്ഞില്ലേ അവളെയും കുറ്റം പറയാൻ പറ്റില്ല .ഞങ്ങളൊറ്റക്കല്ലേ ഇവിടെ .ആ ഏകാന്തത വല്ലാതാവുമ്പോ ഓരോന്ന് തോന്നുന്നതാ…”
അത് പറഞ്ഞിട്ടു ഗോവിന്ദൻ നേരെ സാവിത്രിയുടെ തിരിഞ്ഞിട്ടു .
“എടി നിനക്കൊന്നു മിണ്ടാതിരുന്നു കൂടെ .വെറുതെ എന്തിനാ ഓരോന്ന് പറഞ്ഞ് അതിനെ വിഷമിപ്പിക്കുന്നത് .അതിന്റെ മനസ്സ് കൂടിയൊന്നു ഓർത്തു നോക്ക് നീ .ഇതൊക്കെ മനപ്പൂർവ്വം ചെയ്യുന്നതാണോ .പ്രസവവും ഗർഭിണി ആകലുമൊക്കെ ഓരോരുത്തരുടെ കർമ്മയോഗം കൊണ്ടുണ്ടാകുന്ന കാര്യമാണോ .ദേ നോക്കിയേ ആ കുട്ടി ആ പ്രശ്നത്തിനൊരു പരിഹാരം കാണാനാണ് നമ്മളെ തേടി വന്നിരിക്കുന്നത് .അതിനങ്ങനൊരു യോഗമുണ്ടെങ്കിൽ അത് പ്രസവിക്കും .അന്ന് പിന്നെ ഈ പറഞ്ഞതൊക്കെ വേസ്റ്റായി പോകില്ലേ .അവൾ പ്രസവിച്ചാൽ അത് നമുക്കല്ലേ സാവിത്രീ ഗുണം…”
ഇത് കേട്ട് സാവിത്രി
“ഞാൻ പിന്നെ എന്ത് വേണം എന്റെ വിഷമവും പിന്നെ ഞാനാരോട് പറയാനാ .എന്റെ വിഷമം ആരും മനസ്സിലാക്കുന്നില്ലല്ലോ…”
“എനിക്ക് മനസ്സിലാകും നിന്റെ വിഷമം .പക്ഷെ അതിപ്പോ പ്രകടിപ്പിക്കേണ്ട സമയമല്ല സാവിത്രീ .സഹായം ചോദിച്ചു വന്നവളെ ഇങ്ങനെ ആക്ഷേപിക്കരുത് .നിന്റെ പകുതിയോളം പ്രായമല്ലേ അവൾക്കുള്ളൂ അതിന്റെ പക്വത എങ്കിലും നീ കാണിക്കണം .എല്ലാം നല്ലതിനാണെന്നു കരുതിയാൽ പിന്നെ വിഷമിക്കേണ്ടി വരില്ല . .ഊം ആദ്യം ഭക്ഷണം കഴിക്കു …. വെറുതെ അതിന്റെ മുന്നിലിരുന്നു അഴുക്കു വർത്താനം പറഞ്ഞൊണ്ടിരിക്കാതെ…”