ആ പെണ്ണിന് അച്ഛനെ പറ്റി ഇനിയും പറയാനുണ്ടാകുമെന്നു അവൾക്കു തോന്നി .അച്ഛന്റെ ശമ്പളമില്ലാത്ത പീ ആർ വർക്കായാണ് അവൾക്കു തോന്നിയത് .എന്തുതന്നെ ആയാലും ചേട്ടനും പറഞ്ഞറിയാം അച്ഛന്റെ കഴിവിനെ പറ്റി .ദേ ഇപ്പൊ നാട്ടുകാരും പറയുന്നു .എല്ലാവര്ക്കും ഒരു പോലെ വിശ്വാസമാണ് അച്ഛനെ .ആ അച്ഛന്റെ ഒരേയൊരു മരുമകളാണ് താനെന്നുള്ള കാര്യം ഓർത്തപ്പോൾ അവൾക്കുള്ളിൽ എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി .
“….അല്ല ഇയാളെന്തിനാ ഇത്രയും ദൂരം വന്നത് .കൂടെ ആരുമില്ലേ ഭർത്താവോ ….? .മക്കളൊന്നുമായില്ലേ അതിനാണോ വന്നത്…”
അടുത്ത ചോദ്യം കേട്ട് ശ്രീജയൊന്നു പകച്ചു .
“….ആ അത് ഞാൻ വന്നത് എന്റെയൊരു പ്രോബ്ലം പറയാനാ…“
“….കുഞ്ഞുങ്ങളുടെ കാര്യമാണോ .ഒന്നുമായില്ലേ ഇത് വരെ…“
“….ആ അത് തന്നെ … ആയി ആയി .ഒരാളുണ്ട് ഇപ്പൊ അഞ്ചു വയസ്സായി .ഇപ്പൊ രണ്ടാമതൊന്നു കൂടി വേണമെന്ന് തോന്നി .ആദ്യത്തേത് കുറച്ച് കുഴപ്പമായിരുന്നു .അതുകൊണ്ട് രണ്ടാമത്തെ ആയാൽ എന്തെങ്കിലും കുഴപ്പം വരുമുന്നറിയാനാ .ഭർത്താവ് ദുബായിലാ മൂന്നുമാസം കഴിഞ്ഞു വരും…”
“….ഊം എടൊ അതിനു പറ്റിയ സ്ഥലത്താ ഇയാള് വന്നിരിക്കുന്നെ .ഒരു കൊഴപ്പവും ഉണ്ടാവില്ല എല്ലാം നടക്കും .വൈദ്യരെ പൂർണമായും വിശ്വസിച്ചോ…”
പിന്നെയും രണ്ട് പേരും ഓരോരോ കുശലങ്ങൾ പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരുന്നപ്പോ അവരുടെ നമ്പരെത്തി .
“….അയ്യോ അടുത്തത് നമ്മളാ ഡീ മോളെ ഇങ്ങ് വാ .എടൊ ഇയാള് നമ്പറെഴുതിയിട്ടില്ലല്ലോ .വേഗം നമ്പറെഴുതി ഇട്ടോ ഇല്ലെങ്കിൽ അവസാനമേ കേറാൻ പറ്റൂ .അല്ലെങ്കി അകത്ത് ചെന്ന് പറയണം ദൂരേന്നു വരുവാണെന്നു അപ്പൊ പെട്ടന്ന് നോക്കിയിട്ടു വിടും.”
“….ഊം കുഴപ്പമില്ല സമയം കൂടുതലൊന്നുമായില്ലല്ലോ വിദ്യേ .ഞാനെഴുതിയിടട്ടെ…”
വിദ്യ മകളെയും വിളിച്ചു കൊണ്ടു അകത്തേക്ക് പോയപ്പോൾ ശ്രീജ എഴുന്നേറ്റു ചെന്ന് പേരെഴുതിയിട്ടു .ഒരു പത്ത് പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോ അവരിറങ്ങി വന്നിട്ട് ശ്രീജയുടെ അടുത്തിരുന്നു .
“….എന്തായി എന്ത് പറഞ്ഞു…”
“….ദാ നോക്ക് ഒരു കൊഴപ്പോമില്ല ഗോപീചന്ദനാദി ഗുളിക തേനിൽ ചാലിച്ച് നാല് നേരം കൊടുക്കാൻ പറഞ്ഞിട്ടുണ്ട് .പിന്നെ വേണെങ്കിൽ മുന്തിരിങ്ങ പിഴിഞ്ഞെടുത്ത ചാറിൽ ഈ പോടീ കലക്കി അത്താഴം കഴിഞ്ഞ് അര ഗ്ലാസ് കൊടുക്കാനും പറഞ്ഞു അത്രേയുള്ളു .ആശുപത്രീ പോയിരുന്നെങ്കി ഇപ്പൊ എന്റോസ്കോപ്പി വരെ ചെയ്യിപ്പിച്ചെനെ…”